Tuesday, May 21, 2019 Last Updated 14 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 17 Dec 2018 05.30 PM

ഓണ്‍ലൈന്‍ മരുന്നുവില്പന: കേന്ദ്ര വിജ്ഞാപനം വരുന്നവരെ മദ്രാസ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി

Madras high court

ചെന്നൈ: ഓണ്‍ലൈന്‍ മരുന്നു വില്‍പ്പന നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുംവരെ മദ്രാസ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. 2019 ജനുവരി 31നകം വിജ്ഞാപനമിറക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി. തമിഴ്‌നാട് കെമിസ്റ്റ്‌സ് ആന്റ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പുഷ്പ സത്യനാരായണയാണ് ഉത്തരവിറക്കിയത്.

ഓണലൈന്‍ ഷോപ്പിംഗ് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാണെങ്കിലും ലൈസന്‍സ് ഇല്ലാത്ത ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നുള്ള വാങ്ങല്‍ പലപ്പോഴും വ്യാജവും കാലാവധി കഴിഞ്ഞതും ചീത്തയായതും അംഗീകാരവുമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ മരുന്നുകള്‍ ലഭിക്കാന്‍ ഇടയാക്കുമെന്നും അത് രോഗികള്‍ക്ക് അപകടകരവും അവരുടെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്നതാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്ത് നിലവിലുള്ള ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട്, ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് റൂള്‍,ഫാര്‍മസി ആക്ട് എന്നിവ കമ്പ്യൂട്ടര്‍ എത്തുന്നതിനു മുന്‍പ് ഉള്ളതാണെന്നും ഇന്ത്യയില്‍ ഓണ്‍ലൈന്‍ മരുന്ന വില്‍പ്പനയ്ക്ക് വ്യക്തമായ ഒരു നിയമവും നിലവിലില്ലെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് ആക്ട് പ്രകാരമാണ് ഭൂരിഭാഗം ഓണ്‍ലൈന്‍ ഫാര്‍മ കമ്പനികളും പ്രവര്‍ത്തിക്കുന്നതെന്നും ലൈസന്‍സുള്ള ഫാര്‍മസികളുടെ മരുന്ന വാഹകര്‍ മാത്രമാണ് തങ്ങളെന്നും ഓണ്‍ലൈന്‍ ഫാര്‍മസി കമ്പനികള്‍ ഉന്നയിച്ചു. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല.

Ads by Google
Ads by Google
Loading...
TRENDING NOW