Sunday, June 30, 2019 Last Updated 25 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 17 Dec 2018 03.46 PM

കുട്ടിയുടുപ്പുകള്‍ വാങ്ങുമ്പോള്‍

uploads/news/2018/12/273129/kidsdress171218at.jpg

''സ്വന്തം കുട്ടികള്‍ക്കായി വസ്ത്രം വാങ്ങുമ്പോള്‍ മിക്ക മാതാപിതാക്കളും അതിന്റെ ആകര്‍ഷകത്വമാണ് ശ്രദ്ധിക്കാറുള്ളത്. എന്നാല്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിലയും ഭംഗിയുമല്ല നോക്കേണ്ടത്. ഓരോ കാലാവസ്ഥയ്ക്കും ഇണങ്ങുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം''

ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ഇഷ്ടം തോന്നുന്ന കുട്ടിയുടുപ്പും ചെരുപ്പുകളും തിരഞ്ഞെടുക്കാനാണ് ഭൂരിഭാഗവും ശ്രദ്ധിക്കുന്നത്. എന്നാല്‍ ഇവ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

കാലവസ്ഥ അറിയണം


വിവിധയിനം തുണിത്തരങ്ങള്‍കൊണ്ടു നിര്‍മ്മിച്ച വസ്ത്രങ്ങള്‍ കുട്ടികള്‍ക്കായി വിപണിയില്‍ ലഭ്യമാണ്. സ്വന്തം കുട്ടികള്‍ക്കായി വസ്ത്രം വാങ്ങുമ്പോള്‍ മിക്ക മാതാപിതാക്കളും അതിന്റെ ആകര്‍ഷകത്വമാണ് ശ്രദ്ധിക്കാറുള്ളത്. എന്നാല്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിലയും ഭംഗിയുമല്ല നോക്കേണ്ടത്.

ഓരോ കാലാവസ്ഥയ്ക്കും ഇണങ്ങുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് അധികം ഉഷ്ണമുണ്ടാക്കാത്തവയും തണുപ്പുകാലത്ത് ചൂടുപകരുന്നവയുമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എടുത്തണിയാനും അതേപോലെ ഊരിയെടുക്കാനും എളുപ്പമുള്ള വസ്ത്രങ്ങളാണ് നല്ലത്.

അണുക്കളെ തുരത്താം


ലളിതമായ തരത്തിലുള്ളതും ആവശ്യത്തിന് വലിപ്പമുള്ളതുമായ കുറച്ചു വസ്ത്രങ്ങള്‍ മതിയാവും കുട്ടികള്‍ക്ക്. പൊടിയിലും ചെളിയിലും സ്ഥിരമായി ഇടപെടുന്നതു കാരണം കുട്ടികളുടെ വസ്ത്രങ്ങള്‍ വേഗത്തില്‍ അഴുക്കുപിടിക്കുന്നു. അവ വൃത്തിയായി കഴുകി വെയിലത്തിട്ട് ഉണക്കി ഉപയോഗിക്കണം.

സൂര്യരശ്മികള്‍ ഏല്‍ക്കുമ്പോള്‍ തുണിയിലുള്ള അണുക്കളെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ സാധിക്കുന്നു. മഴക്കാലത്ത് തുണികള്‍ വെയിലത്തിടാന്‍ സാധിക്കാതെ വരുന്നു. ഈ കാലത്ത് തുണികള്‍ ഉണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇസ്തിരിയിടുമ്പോള്‍ ഒരു പരിധി വരെ രോഗാണുക്കളെ നശിപ്പിക്കാന്‍ സാധിക്കും.

നാപ്കിനുകള്‍


കുട്ടികള്‍ക്ക് കട്ടിയുള്ള പരുത്തിത്തുണികൊണ്ടു നിര്‍മ്മിച്ച നാപ്കിനുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അവ നീണ്ടനാള്‍ ഈടുനില്‍ക്കുന്നതും സൗകര്യപ്രദവുമാണ്.

മൂത്രം വലിച്ചെടുക്കാനും മൂത്രത്തിന്റെ ഈര്‍പ്പം കുഞ്ഞിന്റെ ചര്‍മ്മവുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാനും വേണ്ട തരത്തില്‍ പ്രത്യേകമായി നിര്‍മ്മിച്ച നാപ്കിനുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഒരു തവണത്തെ മാത്രം ഉപയോഗത്തിനുള്ള നാപ്കിനുകള്‍ യാത്രാവേളകളില്‍ വളരെയധികം പ്രയോജനം ചെയ്യും.

uploads/news/2018/12/273129/kidsdress171218c.jpg

ശ്രദ്ധിക്കുക

1. അടിവസ്ത്രം ധരിക്കുന്ന ഭാഗത്ത് സിബ്ബ് ഘടിപ്പിച്ച പാന്റ്‌സ്, നിക്കര്‍ മുതലായവ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

2. കഴുത്തിന്റെ ഭാഗം വീതിയില്‍ വെട്ടിത്തുറന്നവയും മുന്‍ഭാഗത്ത് ബട്ടണ്‍ ഘടിപ്പിച്ച വസ്ത്രങ്ങളാണ് നല്ലത്.

3. കൃത്രിമനൂലുകൊണ്ട് നിര്‍മ്മിച്ച സിന്തറ്റിക് വസ്ത്രങ്ങള്‍ കുട്ടികള്‍ക്കായി തിരഞ്ഞെടുക്കുക.

4. ശരീരം മുഴുവനും പൊതിയുന്ന തരത്തിലുള്ള ഇലാസ്റ്റിക് വസ്ത്രങ്ങളാണ് തണുപ്പുകാലത്ത് നല്ലത്.

5. തണുപ്പുകാലത്തെ രാത്രിയുറക്കത്തിന് സ്ലീപ്പിങ് ബാഗ് ഉപയോഗിക്കുന്നത് ഉത്തമമാണ്. ഒരു വയസുള്ള കുട്ടിക്ക് വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ അഭിപ്രായം മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

പാദസംരക്ഷണം


നന്നേ ചെറിയ പ്രായത്തില്‍ വേണ്ടത്ര പാദസംരക്ഷണം ആവശ്യമാണ്. ജനനം മുതല്‍ ആദ്യ വര്‍ഷങ്ങളില്‍ ഒരു കുഞ്ഞിന്റെ പാദത്തിന്റെ വളര്‍ച്ചയുടെ തോത് വളരെ കൂടുതലായിരിക്കും. ഈ പ്രായത്തില്‍ ഇറുക്കമുള്ള ഷൂ, സോക്‌സ് മുതലായവ ധരിക്കുന്നതു മൂലം അസ്ഥികളും സന്ധിബന്ധങ്ങളും ഞെരുങ്ങുകയും പാദത്തിന്റെ ആകൃതിതന്നെ മൊത്തമായി മാറുകയും ചെയ്യും. അതുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് ചെരുപ്പുകള്‍ തിരഞ്ഞെടുക്കുന്നത് ശ്രദ്ധയോടുകൂടിയാവണം.

സോക്‌സുകള്‍


കുഞ്ഞുങ്ങളുടെ കാല്‍വിരലുകള്‍ പരമാവധി സ്വതന്ത്രമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ബൂട്ടുകള്‍, സോക്‌സുകള്‍ മുതലായവ കുഞ്ഞുങ്ങളുടെ കാല്‍വിരലുകള്‍ക്ക് ഞെരുക്കമുണ്ടാക്കാത്തതരത്തില്‍ വേണ്ടത്ര വലിപ്പമുള്ളവയാണെന്ന് ഉറപ്പു വരുത്തണം.

ഷൂവും സോക്‌സും ധരിച്ചു നില്‍ക്കുമ്പോള്‍ ഏറ്റവും നീളം കൂടിയ കാല്‍വിരലിനും ഷൂവിനുമിടയില്‍ 1/3 സെന്റീമീറ്റര്‍ ഇടമെങ്കിലുമുണ്ടാവണം. ഇതിനിടയില്‍ സ്വതന്ത്രമായി ഉള്‍ക്കൊള്ളുന്ന തരത്തിലാവണം സോക്‌സ് അണിഞ്ഞിരിക്കേണ്ടത്.

നൈലോണ്‍ കൊണ്ടുള്ള ഇലാസ്റ്റിക് സോക്‌സുകളും പരുപരുത്ത അക്രിലിക് സോക്‌സുകളും ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് പരുത്തി കൊണ്ടുള്ളതോ പരുത്തിപോലെയുള്ള പ്രകൃതിദത്ത തുണിനാരുകള്‍ക്കൊപ്പം കൃത്രിമനാരുകള്‍ ചേര്‍ത്ത സോക്‌സുകളോ ആണ് കുഞ്ഞുങ്ങള്‍ക്കായി തിരഞ്ഞെടുക്കേണ്ടത്. തണുപ്പുകാലത്ത് കമ്പിളിത്തുണി കൊണ്ടുള്ളവയും ഉപയോഗിക്കാം.

Ads by Google
Monday 17 Dec 2018 03.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW