Monday, April 22, 2019 Last Updated 47 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 17 Dec 2018 02.47 PM

രുചികരമായ ലോലോലിക്ക വൈന്‍ തയാറാക്കാം

uploads/news/2018/12/273121/rederscokry171218a.jpg

'' ക്രിസ്മസിനു മുന്നോടിയായി വൈനുകള്‍ തയാറാക്കി വയ്‌ക്കേണ്ടേ... കുറച്ച് ദിവസങ്ങള്‍ കൊണ്ട് തയാറാക്കാവുന്ന വൈന്‍..""

ലോലോലിക്ക വൈന്‍


ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത ലോലോലിക്ക - ഒരു കിലോ
പഞ്ചസാര - 2 കിലോ
വെള്ളം - 2.25 ലിറ്റര്‍
ഈസ്റ്റ് - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


വെള്ളവും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. വെള്ളത്തിന്റെ തീ അണച്ചശേഷം ഉടന്‍ ലോലോലിക്ക ഇതിലിടുക. വെള്ളം ചൂടായിരിക്കുമ്പോള്‍ത്തന്നെ ഈസ്റ്റും ഇടാം.

അടുപ്പില്‍നിന്നിറക്കിയ ശേഷം ഒരു ഭരണിയിലാക്കി അടച്ച് നല്ല വ്യത്തിയുള്ള തുണികൊണ്ട് കെട്ടിവയ്ക്കുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഭരണി തുറന്ന് മരത്തവികൊണ്ട് ഇളക്കിക്കൊടുക്കണം. മൂന്ന് ആഴ്ചയ്ക്കുശേഷം അരിച്ചെടുക്കാം. വീ ണ്ടും മൂന്ന് ആഴ്ചകൂടി അനക്കാതെ വച്ചശേഷം ഉപയോഗിക്കാം.

Ads by Google
Monday 17 Dec 2018 02.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW