Wednesday, June 26, 2019 Last Updated 40 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 17 Dec 2018 11.39 AM

സാമൂഹ്യ സേവനം 'ദോശ മുക്കിത്തിന്നാനുള്ള വെറും ചമ്മന്തി'യായി കാണരുത്'; മഞ്ജു വാര്യരെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

Manju warrier

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന സന്ദേശവുമായെത്തുന്ന വനിതാ മതിലില്‍ ആദ്യം പങ്കെടുക്കുമെന്നും പിന്നീട് പാര്‍ട്ടികളുടെ രാഷ്ട്രീയ നിറത്തിന്റെ പേരില്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്ത മഞ്ജു വാര്യരെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ. സഹദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

'നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീപുരുഷ സമത്വം അനിവാര്യം. മുന്നോട്ടു പോകട്ടെ കേരളം, ഞാന്‍ വനിതാ മതിലിനൊപ്പം' എന്നായിരുന്നു വീഡിയോ സന്ദേശത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞിരുന്നത്. വനിതാ മതിലില്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. പിന്നീടാണ് നിലപാട് മാറ്റിയത്.

എ. സഹദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ആ വാരസ്യാരു പെണ്‍കുട്ടിക്ക് തൃശൂരിലെ പട്ടു വ്യാപാരശാലയിലെ വനിതാ തൊഴിലാളികളില്‍ ചിലരെ തുഛമായ ശമ്പളത്തില്‍ കാസര്‍കോട്ടക്കും മറ്റും മാറ്റിയപ്പോള്‍ സമരം ചെയ്യവേ അവരുടെ കൂട്ടായ്മ ഒരു മറുപടി കൊടുത്തിരുന്നു. സിനിമയിലോ പരസ്യത്തിലോ അഭിനയിച്ചോളൂ, തൊഴിലെടുക്കുന്നതിന് ഞങ്ങള്‍ എതിരല്ലേ പക്ഷേ സാമൂഹ്യ സേവനമെന്ന് പറഞ്ഞ് ഇവിടെ വരരുത്. മറന്നെന്ന് തോന്നുന്നു.,
............

വിശപ്പ് പ്രശ്‌നമാണ്. അതിനാല്‍ തൊഴില്‍ പ്രധാനമാണ്. മതിലില്‍ പങ്കെടുക്കുകയോ ' വേണ്ടെന്നു വെക്കുകയോ അവരവരുടെ ഇഷ്ടം., മനുഷ്യര്‍ക്ക് അപ്പുറവും ഇപ്പുറവും ഒക്കെ നില്‍ക്കേണ്ടിവരും, സമൂഹം വൈരുദ്ധ്യങ്ങളുടെ ഒരു കൊടും കാടാണ്. ഒറ്റപ്പെടാന്‍ സാധ്യത കൂടതല്‍ ആണ്. സഹായം വേണ്ടിവരും.

അതേ സമയം ടocial / political cause 'ദോശ മുക്കിത്തിന്നാനുള്ള വെറും ചമ്മന്തിയായി ആരും കാണരുത്.
നേടിയെടുത്ത മാനവികതക്കൊപ്പം പൊയ്‌ക്കൊണ്ടിരിക്കണം.
മനുഷ്യരെ കാണാന്‍ കഴിയണം ദുര്‍ബലരായ മനുഷ്യരെ
പി.കെ ശശിക്കും എ കെ ബാലനും ഇത് ബാധകമാണ് എന്നും പറയാനും കഴിയണം.

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

'പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

'സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ദൗത്യം എന്ന ധാരണയിലാണ് വനിതാ മതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ, അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാ മതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്.

ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്നു'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW