Monday, July 15, 2019 Last Updated 28 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 17 Dec 2018 11.03 AM

ഹെലിയോ P22, 4030 mAh ബാറ്ററി, 6.2 ഇഞ്ച് വാട്ടര്‍ഡ്രോപ് നോച് ഡിസ്‌പ്ലേ; വിവോ Y93s പുറത്തിറങ്ങി

vivo y93s launched

വിവോ Y93s സ്മാര്‍ട്ട്‌ഫോണ്‍ ചൈനീസ് വിപണിയിലെത്തി. അറോറ ബ്ലൂ, അറോറ റെഡ്, സ്റ്റാറി നൈറ്റ് ബ്ലാക്ക്, ചുവപ്പ് എന്നീ നിറങ്ങളില്‍ ലഭിക്കും. 1698 യുവാന്‍ (ഏകദേശം 17758 രൂപ) വിലയുണ്ട് ഈ ഫോണിന്. Y93-ഉം Y93s-ഉം തമ്മില്‍ കാര്യമായ വ്യത്യാസമില്ല.

മീഡിയടെക് MT6762 (ഹെലിയോ P22)-ല്‍ പ്രവര്‍ത്തിക്കുന്ന വിവോ Y93s-ല്‍ 4GB റാം, 128GB സ്‌റ്റോറേജ് എന്നിവയുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വികസിപ്പിക്കാന്‍ കഴിയും.

HD+ 6.2 ഇഞ്ച് വാട്ടര്‍ഡ്രോപ് നോച് സ്‌ക്രീനാണ് ഫോണിലുള്ളത്. റെസല്യൂഷന്‍ 720x1520 പിക്‌സല്‍സ് ആണ്. ആസ്‌പെക്ട് റേഷ്യോ 19:9. സ്‌നാപ്ഡ്രാഗണ്‍ 439 ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവോ Y93-ല്‍ 4GB റാമും 64GB സ്‌റ്റോറേജുമാണുള്ളത്. ഫണ്‍ടച്ച് OS 4.5 UI-യോട് കൂടിയ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിവോ Y93s-ന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്.

f/1.8 അപെര്‍ച്ചറോട് കൂടിയ 8MP ക്യാമറയാണ് മുന്നിലുള്ളത്. പിന്നില്‍ രണ്ട് ക്യാമറകളുണ്ട്. f/2.2 അപെര്‍ച്ചറോട് കൂടിയ 13 MP പ്രൈമറി ക്യാമറ, f/2.4 അപെര്‍ച്ചറോട് കൂടിയ 2MP സെക്കന്‍ഡറി സെന്‍സര്‍ എന്നിവയാണവ. ഫെയ്‌സ് അണ്‍ലോക്ക് സംവിധാനമുണ്ട്. ഇരട്ട സിം കാര്‍ഡുകള്‍, 4G VoLTE, Wi-Fi, ബ്ലൂടൂത്ത്, ജിപിഎസ്, OTG, 4030 mAh ബാറ്ററി എന്നിവയാണ് വിവോ Y93s-ന്റെ മറ്റ് പ്രധാന ഫീച്ചറുകൾ.

Ads by Google
Ads by Google
Loading...
TRENDING NOW