Tuesday, May 21, 2019 Last Updated 12 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 17 Dec 2018 10.37 AM

ഓപ്പോയുടെ രാജ്യത്തെ ആദ്യ 'റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സെന്റര്‍' തുറന്നു

oppo opens rdcentre in hyderabad

ഓപ്പോയുടെ ഇന്ത്യയിലെ ആദ്യ റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് (ആര്‍&ഡി) സെന്റര്‍ ഹൈദരാബാദില്‍ പ്രവർത്തനം ആരംഭിച്ചു. ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ ആരംഭിച്ച ആര്‍&ഡി സെന്റര്‍ ചൈനയ്ക്ക് പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ ആര്‍&ഡി സെന്ററാണ്. ഇതിലൂടെ രാജ്യത്തെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഓപ്പോയുടെ സാനിധ്യം മെച്ചപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

ആര്‍&ഡി സെന്ററില്‍ നിര്‍മിതബുദ്ധി ക്യാമറ, അതിവേഗ ചാര്‍ജിങ് സാങ്കേതികവിദ്യ, 5 ജി എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാവും നടക്കുക. നിലവില്‍ ഡെവലപ്പ്‌മെന്റ് വിഭാഗത്തില്‍ 50 പേരും ഗുണമേന്മാ നിയന്ത്രണ വിഭാഗത്തില്‍ 50 പേരുമാണ് ഓപ്പോ ആര്‍&ഡി സെന്ററിലുള്ളത്. 500 ഓളം പേരെ അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഇവിടെ നിയമിക്കുമെന്നാണ് റിപ്പോർട്ട്.

റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റിന് വേണ്ടി ഭാവിയിൽ 10000 കോടിയിലധികം രൂപ ചെലവഴിക്കാനാണ് ഓപ്പോ പദ്ധതിയിടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ഓപ്പോയുടെ വിവിധ ആര്‍&ഡി സെന്ററുകളില്‍ 3000 എഞ്ചിനീയര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW