Friday, April 26, 2019 Last Updated 23 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 17 Dec 2018 12.59 AM

ഒരു കൊടിയില്‍നിന്നും 50 കിലോ കുരുമുളക്‌

uploads/news/2018/12/273029/k11.jpg

വടക്കഞ്ചേരി: ഒരു കുരുമുളക്‌ കൊടിയില്‍നിന്നും 50 കിലോ കുരുമുളക്‌. തൃശൂര്‍ വടക്കഞ്ചേരി പാലക്കുഴി സെന്റ്‌ തോമസ്‌ ദേവാലയത്തിനു മുന്നിലെ കുരുമുളക്‌ കൊടികളിലാണ്‌ ഈ മികവ്‌.

അറക്കുളം മുണ്ടിയെന്ന ഇനം കുരുമുളകാണിത്‌. ഇല ചെറുതായ കൊടിയില്‍ മുളക്‌ തിരിയിടാന്‍ തുടങ്ങിയാല്‍ പിന്നെ ഇലകുറഞ്ഞ്‌ വള്ളികളിലെല്ലാം മുളക്‌ കുലകളാല്‍ നിറയും. മറ്റു കുരുമുളകിനേക്കാള്‍ നേരത്തെ ഈയിനം കൊടികളില്‍ തിരിയിടുകയും മുമ്പേ മൂപ്പെത്തുകയും ചെയ്യും. രോഗവും കുറവാണ്‌.
മുന്തിരിക്കുലപോലെ തിങ്ങിനിറഞ്ഞ കുലകളുടെ കുരുമുളക്‌ ഇനവും പാലക്കുഴിയിലുണ്ട്‌.

മുളകിന്റെ മുന്തിയ ഇനങ്ങളായ പന്നിയൂര്‍, കരിമുണ്ട, കരിമുണ്ട ഇനങ്ങളും തോട്ടങ്ങളില്‍ കൂടുതലാണ്‌. കുറഞ്ഞ സ്‌ഥലത്ത്‌ ഏറ്റവും കൂടുതല്‍ കുരുമുളക്‌ വിളയുന്ന പ്രദേശമാണ്‌ പാലക്കുഴി. പലതോട്ടങ്ങളിലും ഇപ്പോള്‍ വിളവെടുപ്പ്‌ തുടങ്ങി. മുന്‍ വര്‍ഷങ്ങളേക്കാള്‍ മുളകുതോട്ടങ്ങള്‍ക്കെല്ലാം ഇത്തവണ നല്ല പച്ചപ്പുണ്ടെന്ന്‌ കര്‍ഷകര്‍ പറഞ്ഞു. മഴ കൂടുതലാണ്‌ കാരണം.

Ads by Google
Monday 17 Dec 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW