Monday, April 22, 2019 Last Updated 50 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 16 Dec 2018 01.28 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/12/272864/azcha.jpg

അശ്വതി: പ്രവത്തന വിജയത്തിനായി കഠിനശ്രമം വേണ്ടിവരും. മനസ്സില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. ജോലിക്കാര്‍ക്ക്‌ മേലുദ്യോഗസ്‌ഥരുടെ പ്രീതി ലഭിക്കും. സൗന്ദര്യ വസ്‌തുക്കളില്‍ നിന്ന്‌ അലര്‍ജി പിടിപെടുവാന്‍ സാദ്ധ്യത.

ഭരണി: ഭവനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കുക. പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചന ലക്ഷ്യം കാണും.

കാര്‍ത്തിക: കാലാവസ്‌ഥാജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക. മുന്‍കാല നിക്ഷേപങ്ങള്‍ ഉപകാരപ്പെടും. കരുതിവച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും.

രോഹിണി: ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. ബന്ധുക്കള്‍ വഴി കാര്യലാഭം. സുഹൃത്തുക്കളുമായി കലഹങ്ങള്‍ക്കു സാധ്യത. മനസ്സിന്‌ ഇഷ്‌ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പണമിടപാടുകളില്‍ ചതിവു പറ്റാതെ ശ്രദ്ധിക്കുക.

മകയിരം: അനുകൂലഫലങ്ങള്‍ ലഭിക്കാന്‍ സാദ്ധ്യതയുള്ള വാരമാണ്‌. ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. അന്യജനസഹായം ലഭിക്കും. മുന്‍പരിചയമില്ലാവരില്‍ നിന്ന്‌ സഹായങ്ങള്‍ സ്വീകരിക്കാതിരിക്കുക. കടം വീട്ടുവാന്‍ കഴിയും.

തിരുവാതിര: വിവാഹമാലോചിക്കുന്നവര്‍ക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുക്കളുടെ ഇടപെടല്‍ മൂലം കുടുംബത്തില്‍ ചില്ലറ പ്രശ്‌നങ്ങളുണ്ടാകാം. സന്താനങ്ങള്‍ക്ക്‌ ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത. ബിസിനസ്സില്‍ ചെറിയ തിരിച്ചടികള്‍. വാഹനത്തിന്‌ പണച്ചെലവ്‌.

പുണര്‍തം: തൊഴിലന്വേഷകര്‍ക്ക്‌ അനുകൂല ഫലം. മറ്റുള്ളവര്‍ സഹായിക്കുക വഴി പെട്ടെന്നുള്ള കാര്യസാദ്ധ്യം. വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും. പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുവാന്‍ സാധിക്കും. മാനസികമായി ആശ്വാസം കിട്ടും. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥത ശമിക്കും.

പൂയം: ബന്ധുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളില്‍ വിജയം നേടും. മേലുദ്യോഗസ്‌ഥരില്‍ നിന്ന്‌ അനുകൂല തീരുമാനം ലഭിക്കും. ആരോഗ്യകാര്യത്തില്‍ അധികശ്രദ്ധ പുലര്‍ത്തുക. ഭവനത്തില്‍ അറ്റകുറ്റപ്പണികള്‍ക്കു സാദ്ധ്യത. തൊഴില്‍രംഗത്ത്‌ വിഷമതകള്‍ നേരിടും.

ആയില്യം: സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹൃതമാകും. ഏതുതരത്തിലുള്ള തടസ്സങ്ങളും തരണം ചെയ്യുവാന്‍ സാധിക്കും. പെരുമാറ്റത്തിലൂടെ അന്യരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക. മനസിനിഷ്‌ടപ്പെട്ട ഭക്ഷണം ലഭിക്കും. ബിസിനസ്സില്‍ പണം മുടക്കേണ്ടി വരും.

മകം: എല്ലാക്കാര്യങ്ങളിലും പ്രതിബന്ധം നേരിടും. അനാരോഗ്യം മൂലം വിഷമിക്കും. വിദേശസഞ്ചാര കാര്യത്തില്‍ അവിചാരിത തടസ്സം. തൊഴില്‍രംഗത്ത്‌ അപ്രതീക്ഷിത തടസ്സങ്ങള്‍. ബിസിനസ്സില്‍ ഗുണാനുഭവങ്ങള്‍ ലഭിക്കുവാന്‍ അല്‌പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. അവിചാരിത ധനനഷ്‌ടം നേരിടും.

പൂരം: അടുത്ത ബന്ധുക്കള്‍ക്ക്‌ രോഗാരിഷ്‌ടതയുണ്ടാകാന്‍ സാധ്യത.അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ആവശ്യങ്ങള്‍ക്ക്‌ പണം കടം വാങ്ങേണ്ടിവരും. യാത്രകള്‍ക്കിടയ്‌ക്ക് ധനനഷ്‌ടം സംഭവിക്കുവാന്‍ സാദ്ധ്യത. വിവാഹജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹൃതമാകും.

ഉത്രം: തൊഴില്‍രംഗത്ത്‌ ഉന്നതി കൈവരിക്കും. മാതാവിനോ മാതൃ തുല്യരായവര്‍ക്കോ അരിഷ്‌ടതകള്‍. ആശുപത്രി വാസം വേണ്ടിവന്നേക്കാം. ബിസിനസ്സില്‍ ഉദ്ദേശിച്ച ധനലാഭം ഉണ്ടാവുകയില്ല. യാത്രകള്‍കൊണ്ട്‌ നേട്ടം കൈവരിക്കും. ബന്ധുക്കള്‍ നിമിത്തം നേട്ടം.

അത്തം: ഔദ്യോഗികരംഗത്ത്‌ നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക്‌ അരിഷ്‌ടതകള്‍ക്കു സാധ്യത. തൊഴില്‍പരമായ ഉത്തരവാദിത്തം വര്‍ധിക്കും. ലോട്ടറി , ഊഹക്കച്ചവടം എന്നിവയില്‍ നഷ്‌ടം സംഭവിക്കാം. ബന്ധുക്കളെ താല്‌ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. വിവാഹാലോചനകള്‍ തീരുമാനത്തില്‍ എത്തുകയില്ല.

ചിത്തിര: വിദേശജോലിയില്‍ തിരിച്ചടികള്‍. നാട്ടിലേക്ക്‌ തിരികെ പോരേണ്ടി വരാം. ശാരീരികമായി എന്തെങ്കിലും അരിഷ്‌ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന്‌ മികച്ച നേട്ടം. അവിചാരിത ധനലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

ചോതി: കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അംഗീകാരം. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‌ക്ക് ജനസമ്മിതി വര്‍ധിക്കും. വാഹനം വാങ്ങുവാന്‍ തീരുമാനമെടുക്കും. വ്യവഹാരവിജയം പ്രതീക്ഷിക്കാം. തൊഴില്‍രംഗത്ത്‌ ഉന്നത സ്‌ഥാനലബ്‌ധി.

വിശാഖം: പ്രശ്‌നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. സ്‌നേഹിക്കുന്നവരില്‍ നിന്ന്‌ എതിര്‍പ്പ്‌ നേരിടും. വ്യാപാരം, മറ്റു ബിസിനസ്‌ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ സാമ്പത്തിക വിഷമമുണ്ടാകും.

അനിഴം: ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. തൊഴില്‍പരമായി മാറ്റം. തൊഴിലുമായി ബന്ധപ്പെട്ട്‌ അന്യദേശ വാസം വേണ്ടിവന്നേക്കാം. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും. ബിസിനസ്സില്‍ ചെറിയ നേട്ടങ്ങള്‍.

തൃക്കേട്ട: രോഗദുരിത ശമനം കൈവരിക്കും. ജീവിതപങ്കാളിയില്‍ നിന്ന്‌ ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. അനിയന്ത്രിത കോപം മൂലം ശത്രുവര്‍ദ്ധന. വിദേശത്തുനിന്നും നാട്ടില്‍ തിരികെയെത്തും. ബാങ്ക്‌ലോണ്‍ പാസായിക്കിട്ടും.

മൂലം: വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടിവയ്‌ക്കും. ധനപരമായ വിഷമതകള്‍. ലഹരിവസ്‌തുക്കളില്‍ താല്‌പര്യംവര്‍ദ്ധിക്കും. സുഹൃദ്‌ബന്ധങ്ങളില്‍ ഭിന്നതകള്‍. അസമയത്തെ യാത്രകള്‍ ഒഴിവാക്കുക. ബന്ധുജന സഹായത്തിനു ശ്രമിച്ചാല്‍ വിജയിക്കുകയില്ല.

പൂരാടം: പ്രവര്‍ത്തനമേഖലയില്‍ അവിചാരിത നഷ്‌ടം. ബന്ധുജന സഹായത്തില്‍ കുറവ്‌. അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളും തടസ്സപ്പെടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ വിവാഹക്കാര്യം തീരുമാനത്തിലെത്തും.

ഉത്രാടം: മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയം. തൊഴില്‍പരമായനേട്ടം കൈവരിക്കും. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ മുതിര്‍ന്നവരില്‍ നിന്ന്‌ അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സുഹൃത്തുക്കള്‍ക്കായി പണം കടം നല്‍കേണ്ടി വരും.

തിരുവോണം: കൈമോശം വന്നുപോയ വസ്‌തുക്കള്‍ തിരികെ ലഭിക്കും. വാസസ്‌ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്‌ഥര്‍ക്ക്‌ അനുകൂല സ്‌ഥലം മാറ്റം.ഇഷ്‌ടസ്‌ഥാന ലബ്‌ധി ഉണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ ജനസമ്മിതി വര്‍ദ്ധിക്കും.

അവിട്ടം: ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മാനഹാനിക്കു സാധ്യത. വിദേശയാത്രയ്‌ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. ഭൂമി വിലപ്പനയില്‍ നിന്ന്‌ ധനലാഭത്തിനു സാധ്യത.

ചതയം: മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കും. സന്താനങ്ങള്‍ക്കായി പണം മുടക്കും. സുഹൃത്തുക്കളില്‍ നിന്ന്‌ ഒറ്റപ്പെടുന്ന അനുഭവമുണ്ടാകും. രാഷ്‌ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എതിര്‍പ്പുകളെ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും.

പൂരൂരുട്ടാതി: മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്‌നങ്ങളില്‍ നിന്നു മോചനം. കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനലാഭം.

ഉത്രട്ടാതി: യാത്രകള്‍ കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം. മനസ്സിലെ ആഗ്രഹങ്ങള്‍ നിറവേറും. ധനസമ്പാദനത്തിനുള്ള വഴികള്‍ തുറന്നു കിട്ടും. വിശ്രമം കുറയും. നേത്രരോഗ സാദ്ധ്യത.

രേവതി: മാനസിക നിരാശ വിട്ടു മാറും. സ്വകാര്യസ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനമാകും. ഉപഹാരങ്ങള്‍ ലഭിക്കുവാന്‍ ഇടയുണ്ട്‌. ചികിത്സകളില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം. പിതൃസ്വത്തിന്റെ അനുഭവമുണ്ടാകും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 16 Dec 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW