Friday, November 16, 2018 Last Updated 5 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 27 Aug 2016 11.55 AM

തമ്പി കണ്ണന്താനം മോഹന്‍ലാലിനെ വെല്ലുവിളിച്ചു

uploads/news/2016/08/27285/mohanlal-kannanthanam.jpg

മോഹന്‍ലാല്‍-തമ്പി കണ്ണന്താനം കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ മലയാളികളുടെ തന്നെ ഇഷ്ട ഹിറ്റ് ചിത്രങ്ങളായിരുന്നു. ഏവരെയും പോലെ തന്നെ തമ്പി കണ്ണന്താനവും ലാല്‍ അഭിനയ മികവ് കണ്ട് ഞെട്ടിയിട്ടുണ്ട്. അത്തരം ചില സന്ദര്‍ഭങ്ങളാണ് അദ്ദേഹം പറയുന്നതും. നാടോടി എന്ന സിനിമയില്‍ ഒരു െ്രെഡവറുടെ വേഷമായിരുന്നു ലാലിന്.

ലാലിനെയും ത്രില്ലടിപ്പിക്കുന്ന ഷോട്ടുകളാണ് ഞാന്‍ വച്ചിട്ടുള്ളത്. തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ലാല്‍ അതിനെയും കവച്ചുവെയ്ക്കും. അതിന്റെ ആരവമാണ് തിയേറ്ററുകളില്‍ അക്കാലത്ത് മുഴങ്ങികേട്ടത് തമ്പി കണ്ണന്താനം പറയുന്നു. എന്റെ നിബന്ധന ഒരു സീന്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. ലാലും എന്‍ എന്‍ പിള്ള ചേട്ടനുമാണ് സീനില്‍. വളരെ വൈകാരികമായ ഒരു രംഗമാണത്. എന്‍ എന്‍ പിള്ളചേട്ടന്റെ ഡയലോഗിന് ശേഷം ലാല്‍ മറുപടി പറയുമ്പോള്‍ ഞാന്‍ ഒരു നിബന്ധന വച്ചു.

സീനിനൊടുവില്‍ ലാല്‍ കരയുന്നുണ്ട്. നിങ്ങള്‍ കരയണം. പക്ഷേ ഗ്ലിസറിന്‍ തരില്ല. ഹൃദയത്തില്‍ തൊട്ട് ലാല്‍ ആ സീനില്‍ അഭിനയിക്കണം എന്നുള്ളതാണ് എന്റെ ആഗ്രഹം. അതാണ് എന്റെ വെല്ലുവിളിയും. അവിടെ എന്നെയും വിസ്മയിപ്പിച്ച പ്രകടനമാണ് ലാല്‍ കാട്ടിയത്. ഒരു തുള്ളി ഗ്ലിസറിനിടാതെ ലാല്‍ ആ രംഗത്ത് അഭിനയിക്കുമ്പോള്‍ നിങ്ങളറിയണം, ആ സീനിനൊടുവില്‍ അണമുറിയാതെ അയാള്‍ കരയുകയായിരുന്നു.

മാന്ത്രികത്തിലും അതുപോലൊരു വെല്ലുവിളി ലാല്‍ ഏറ്റെടുത്തു. അതൊരു ഫൈറ്റ് സീനിലായിരുന്നു. ഫൈറ്റ് തുടങ്ങുന്നതിന് മുമ്പ് ഫൈറ്റ് മാസ്റ്റര്‍ സുബ്ബരായരെയും ലാലിനെയും വിളിച്ചിട്ട് പറഞ്ഞു. 'ഈ ഫൈറ്റില്‍ ലാല്‍ കയ്യുപയോഗിച്ച് ഒരു പഞ്ചും ചെയ്യരുത്. എല്ലാം കാലുകൊണ്ട് മാത്രം ചെയ്യണം. മാന്ത്രികത്തിലെ ഈ മാജിക് താന്‍ പറയുന്നതിനെക്കാളും നിങ്ങള്‍ക്ക് അനുഭവിക്കാന്‍ ആ സിനിമ ഒന്നു കൂടി കണ്ടുനോക്കാനാണ് സംവിധായകന്‍ തമ്പി കണ്ണന്താനം പറയുന്നത്.

Ads by Google
Saturday 27 Aug 2016 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW