Tuesday, May 21, 2019 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 15 Dec 2018 04.10 PM

Crazy Trendy Fashion

''ടീനേജിന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും. കുര്‍ത്തകളോടും സാരിയോടും ടീനേജ് പ്രണയത്തിന്റെ മാറ്റം ഇതാ ഇതൊക്കെയാണ്....'''
uploads/news/2018/12/272632/trend151218a.jpg

ഫാഷന്‍ ലോകം ഓരോ ദിനവും പുതുമകള്‍ കൊണ്ട് നിറയുന്നു. പലതരം കളര്‍ കോമ്പിനേഷനിലുള്ള വസ്ത്രങ്ങളാണ് ഇന്ന് വിപണിയില്‍ താരം.

പുതിയ ട്രെന്‍ഡനുസരിച്ച് പുതുമയുള്ളതെല്ലാം ഫാഷനാണ്. ഈ പുതുമയെ സ്വീകരിക്കാന്‍ പുതുതലമുറക്കാരും തയാറാണ്. ഫാഷന്‍ രംഗത്ത് ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത് വസ്ത്രങ്ങളില്‍ത്തന്നെ.

ചുരിദാറുകളും ദാവണിയും ലഹങ്കയുമൊക്കെ തെരഞ്ഞെടുക്കുമ്പോള്‍ പണ്ടുമുതലേ സ്ഥിരമായ ചില കളര്‍ കോമ്പിനേഷനുണ്ടായിരുന്നു. പച്ചയോടൊപ്പം മഞ്ഞ, ചുവപ്പിനോടൊപ്പം കറുപ്പ് നിറം, നേവി ബ്ലൂവിനൊപ്പം വെള്ള, നീലയോടൊപ്പം പച്ച നിറം, മഞ്ഞയോടൊപ്പം ക്രീം അങ്ങനെ.

എന്നാലിന്ന് സുന്ദരിമാര്‍ ഈ സങ്കല്‍പ്പങ്ങളൊക്കെ മാറ്റിപ്പിടിച്ചുകഴിഞ്ഞു. പരസ്പര വിരുദ്ധമായ നിറങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഡ്രസുകളാണ് ഫാഷന്‍ രംഗത്ത് ഇന്ന് തരംഗമായിക്കൊണ്ടിരിക്കുന്നത്. കളര്‍ ബ്ലോക്കിംഗ് അഥവാ ആര്‍ട്ട് ഓഫ് പെയറിംഗ് എന്നാണ് ഈ പുതിയ മാറ്റം അറിയപ്പെടുന്നതുതന്നെ.

എന്നുകരുതി കൈയില്‍ കിട്ടുന്ന ഷേഡുകളെല്ലാം തുന്നിച്ചേര്‍ത്ത് പരീക്ഷണം നടത്തരുതേ. രണ്ടോ മൂന്നോ കളറുകള്‍ ഉപയോഗിച്ച് മാത്രം ഈ മിക്സ് ആന്‍ഡ് മാച്ച് നടത്തിക്കൊള്ളൂ... കൂടാതെ മറ്റ് ഡിസൈനുകളൊന്നും ഉള്‍പ്പെടുത്താതെ ഒറ്റക്കളര്‍ നിറങ്ങളാണെങ്കില്‍ കൂടുതല്‍ ഗംഭീരമാകും.

ഉദാഹരണത്തിന് നീല നിറത്തോടൊപ്പം ഇളം ചുവപ്പ് പിങ്ക്, മഞ്ഞയോടും ഓറഞ്ചിനോടുമൊപ്പം പിങ്ക്, ബ്ലാക്കിനൊപ്പം പീച്ച് അങ്ങനെ മിക്സ് ആന്‍ഡ് മാച്ച് ചെയ്ത് നിങ്ങളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ മാറ്റിമറിക്കൂ. മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രം നിങ്ങളാവട്ടെ....

പരസ്പര വിരുദ്ധനിറങ്ങള്‍ പരീക്ഷിക്കുമ്പോള്‍ എപ്പോഴും മേക്കപ്പും ആഭരങ്ങളും ഒക്കെ ലളിതമാക്കാനും ശ്രദ്ധിക്കാം.

uploads/news/2018/12/272632/trend151218b.jpg

ടീനേജ് തിരയും സാരി


ആഘോഷങ്ങള്‍ക്കണിയാന്‍ ടീനേജുകാര്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്നത് സാരിയാണ്. അതും ഒറ്റക്കളര്‍ സാരിയോടൊപ്പം ഹെവി വര്‍ക്കുകളും നിറവുമുള്ള ബ്ലൗസുകളും ചേരുന്ന ഓര്‍ണമെന്‍സും കൂടിയായാല്‍ പ്രൗഡിയോടെ നിവര്‍ന്നു നില്‍ക്കാം. ഫങ്ഷനുകള്‍ക്കുപോലും ഹെവി വര്‍ക്കുള്ള വസ്ത്രങ്ങളോടുള്ള താല്‍പര്യം കുറഞ്ഞുകഴിഞ്ഞു.

ട്രെന്‍ഡി കുര്‍ത്തീസ്...


യാത്രകള്‍ പോകുമ്പോള്‍ ധരിക്കുന്നതൊഴിച്ചാല്‍ ജീന്‍സിനോടും ടോപ്പിനോടുമുള്ള ഡിമാന്‍ഡ് ടീനേജിനിടയില്‍ കുറഞ്ഞുവരികയാണ്. പരമ്പരാഗതമായ ചുരിദാറിനും പ്രിയം കുറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ പല ഫാഷനിലുള്ള കുര്‍ത്തികള്‍ തന്നെയാണ് ഈ മേഖല കൈയടക്കിയിരിക്കുന്നത്. ഇപ്പോള്‍ കസ്റ്റമൈസ്ഡ്, ഹാന്‍ഡ് വര്‍ക്ക്ഡ്, ഹാന്‍ഡ് പിക്ക്ഡ് കുര്‍ത്തികളോടാണ് യംഗ്‌സ്റ്റേഴ്സിന് താല്‍പര്യം. കുര്‍ത്തിയോടൊപ്പം ഷ്രഗ്ഗും ഓവര്‍കോട്ടും ഉണ്ടെങ്കില്‍ സംഗതി ഗംഭീരം തന്നെ.

സ്റ്റാളുകളുപയോഗിച്ച് കുര്‍ത്തിയുടെ ഭംഗി കളയേണ്ട. പലാസോയോടൊപ്പം സ്ലിറ്റുള്ള കുര്‍ത്തിയാണെങ്കില്‍ ഒപ്പം സ്റ്റാള്‍ ഉപയോഗിക്കുന്നത് ഒരു അഴക് തന്നെയാണ്.

നീളം കൂടുതലുള്ളതും ടൂ പീസ് ആയിട്ടുള്ളതുമായ കുര്‍ത്തികളും യംഗ്‌സ്റ്റേഴ്സിന്റെ മനസുകീഴടക്കിക്കൊണ്ടിരിക്കുകയാണ്. അതുപോലെ ലഗിന്‍സും ഫാഷന്‍ലോകത്തുനിന്ന് ഔട്ട് ആയിക്കൊണ്ടിരിക്കുന്നു. പകരം ആ സ്ഥാനം പലാസോ കൈയേറിക്കഴിഞ്ഞു.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Saturday 15 Dec 2018 04.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW