Wednesday, June 26, 2019 Last Updated 9 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 15 Dec 2018 02.03 PM

നഴ്‌സുമാര്‍ക്കൊരു സന്തോഷ വാര്‍ത്ത; തട്ടിപ്പും വെട്ടിപ്പുമില്ല, ജര്‍മ്മനിയില്‍ തൊഴിലവസരമൊരുക്കി യുഎന്‍എ

uploads/news/2018/12/272608/una.jpg

തിരുവനന്തപുരം: വേതന പ്രശ്‌നങ്ങളും തൊഴില്‍ പീഡനവും തുടര്‍ക്കഥയായി ഉയര്‍ന്നുകേള്‍ക്കുന്ന നേഴ്‌സിംഗ് മേഖലയില്‍ വിപ്ലവമാറ്റങ്ങളുമായി തൊഴിലാളി സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രംഗത്ത്. ജോലിയിലെ പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ജര്‍മനിയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് യുഎന്‍എ. യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷായാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ നേതൃത്വത്തില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ യുഎന്‍എയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയുണ്ടായെന്നും അവിടെ പരിചയപ്പെട്ട നേഴ്‌സിംഗ് പ്രതിനിധി മിഷായേല്‍ ആ രാജ്യത്തെ നേഴ്‌സിംഗ് തൊഴിലാളി ക്ഷാമത്തെ കുറിച്ച് സംസാരിക്കുകയുണ്ടായെന്നും ജാസ്മിന്‍ഷ കുറിക്കുന്നു. തുടര്‍ന്നാണ് നമ്മുടെ നാട്ടിലെ താഴില്‍ ക്ഷാമത്തെ കുറിച്ച് അവരെ ബോധ്യപ്പെടുത്തിയത്.

ജര്‍മ്മനിയിലെ ആരോഗ്യ രംഗത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ എംഎ-24 പ്രതിനിധികളുമായും, അവരുടെ ഇന്ത്യയിലെ അംഗീകൃത ഏജന്‍സിയായ ഹെസ്സെ ഇന്റര്‍നാഷണല്‍ കമ്പനി പ്രതിനിധികളുമായി വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിനുള്ള വ്യവസ്ഥകള്‍ എല്ലാം രൂപപ്പെടുത്തി ധാരണപത്രം ഒപ്പിടാന്‍ ഈ മാസം അവര്‍ ഇന്ത്യയിലെത്തുമെന്നും ജാസ്മിന്‍ഷ അറിയിച്ചു.

യുഎൻഎ അംഗങ്ങൾക്ക് ജർമ്മനിയിൽ വൻ തൊഴിൽ അവസരങ്ങൾ...
🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪

യുഎൻഎക്ക് ജോലി നൽകാനുള്ള ശേഷിയുണ്ടോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഈ പോസ്റ്റ്. അതെ കുറച്ച് വലിയ പോസ്റ്റ് തൊഴിലന്വേഷകർ വിശദമായി വായിക്കൂ.
നേഴ്സിംഗ് മേഖലയിലെ തൊഴിലില്ലായ്മയും, ഡിമാന്റിനേക്കാൾ കൂടുതൽ സപ്ലെയും ഉള്ളതാണ് പലപ്പോഴും ഈ മേഖലയിൽ കുറഞ്ഞ വേതനത്തിനും, സൗജന്യമായും തൊഴിൽ എടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നത് എന്നത് മനസ്സിലാക്കി ആയത് പരിഹരിക്കാൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി യുഎൻഎ തീവ്ര ശ്രമത്തിലായിരുന്നു.കഴിഞ്ഞ ഒക്ടോബറിൽ ഇന്റെർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) നേത്യത്യത്തിൽ ഇന്തോനേഷ്യയിലെ ബാലിയിൽ വെച്ച് നടന്ന കോൺഫറൻസിൽ യുഎൻഎയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയുണ്ടായി. അവിടെ വെച്ച് പരിചയപ്പെട്ട നേഴ്സിംഗ് പ്രതിനിധി മിഷായേൽ ആ രാജ്യത്തെ നേഴ്സിംഗ് തൊഴിലാളി ക്ഷാമത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി.തുടർന്നാണ് നമ്മുടെ നാട്ടിലെ തൊഴിൽ ക്ഷാമത്തെ കുറിച്ച് അവരെ ബോധ്യപ്പെടുത്തിയത്.തുടർന്ന് നവംബർ 3, 4 തീയ്യതികളിൽ അബുദാബിയിൽ വെച്ച് ജർമ്മനിയിലെ ആരോഗ്യ രംഗത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ MA-24 പ്രതിനിധികളുമായും, അവരുടെ ഇന്ത്യയിലെ അംഗീകൃത ഏജൻസിയായ ഹെസ്സെ ഇന്റെർ നാഷണൽ കമ്പനി പ്രതിനിധികളുമായി വിശദമായ ചർച്ച നടത്തുകയും അന്തിമ എം.ഒ.യുവിന് വ്യവസ്ഥകൾ രൂപപ്പെടുത്തുകയും ചെയ്തു. നിലവിൽ ജർമ്മൻ തൊഴിലവസരം എന്ന് പറഞ്ഞ് നിരവധി പരസ്യങ്ങളും, തട്ടിപ്പുകളും തുടർക്കഥയാകുന്ന ഈ വേളയിൽ ക്രിത്യമായ വ്യവസ്ഥയോടെയുള്ള എം.ഒ.യു ഒപ്പിടുന്നതിനായി ഈ മാസം അവസാനത്തോടെ MA-24 കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും,സിഇഒ അടക്കമുള്ളവർ ഇന്ത്യയിലെത്തും.

വ്യവസ്ഥകൾ ഇപ്രകാരം
——————————
🚩റിക്രൂട്ട്മെന്റ് പൂർണ്ണമായും സൗജന്യമാണ്
🚩പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് (GNM, BSc Nursing) അപേക്ഷിക്കാവുന്നതാണ്.
🚩A1,A 2, B1 സൗജന്യ പഠന സൗകര്യം
🚩 ഫ്ലെറ്റ് ടിക്കറ്റ് ( വൺവേ ), ഇൻഷുറൻസ്, വിസ MA 24 ചിലവ് കമ്പനി വഹിക്കും
🚩 Type 17 വിസയാണ് അഡാപ്റ്റേഷൻ സമയത്ത് ലഭിക്കുക, അഡാപ്റ്റേഷൻ വിജയകരമായി പൂർത്തിയായവർക്ക് നാഷണൽ വർക്ക് പെർമിറ്റ് ലഭിക്കും.
🚩6 മുതൽ 13 മാസത്തെ അഡാപ്റ്റേഷൻ MA-24 കമ്പനി സൗജന്യമായി വഹിക്കും.
🚩അഡാപ്റ്റേഷൻ സമയത്ത് സൗജന്യ താമസവും, Rs. 25000-30000 രൂപ വരെ (300-400 Euro) സ്റ്റൈപ്പന്റും ലഭിക്കും.
🚩അഡാപ്റ്റേഷൻ സമയത്ത് B2 സൗജന്യമായി പഠിപ്പിക്കുകയും, പരീക്ഷ ചിലവ് MA-24 കമ്പനി വഹിക്കുകയും ചെയ്യും.
🚩അഡാപ്റ്റേഷൻ വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് തുടക്കക്കാർക്ക് 2100 Euro (175000-200000 ലക്ഷം) വരെ ശംബളത്തിൽ MA-24 കമ്പനിക്ക് കീഴിലെ ആശുപത്രികളിലോ, ക്ലിനിക്കുകളിലോ രജിസ്റ്റേർഡ് നേഴ്സായി ജോലി ലഭിക്കും.
🚩സിംഗിൾ ആയിട്ടുള്ളവർക്ക് ജോലി ലഭിച്ച ശേഷവും സൗജന്യം താമസം ലഭിക്കുന്നതാണ്
🚩പരമാവധി 10 മാസമായിരിക്കും പ്രോസസിംഗ് ടൈം.
🚩ഒരു ബാച്ചിൽ പരമാവധി 500 പേർ
🚩45 വയസ്സാണ് പ്രായപരിധി
🚩നിലവിൽ A1,A2, B1 പാസായവർക്കും അപേക്ഷിക്കാം

തൊഴിലന്യോഷകർക്ക് വരുന്ന ചിലവുകൾ
-------------------------------------------------------------------

തൊഴിലന്വേഷകർക്ക് ഏകദേശം 1000 Euro (ഏകദേശം 75000-80000 ) ആണ് ചിലവുകൾ വരുക. ഇതിൽ A1,A2, B1 പരീക്ഷാ ഫീസുകൾ, ഇന്ത്യൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, മുഴുവൻ സർട്ടിഫിക്കറ്റുകളും ജർമ്മൻ ഭാഷയിലേക്ക് തർജ്ജമ ചെയ്യൽ, സർട്ടിഫിക്കറ്റ് ക്രിഡൻഷ്യൽ (അനാർക്കം), ട്രാവൽ ഇൻഷുറൻസ് എന്നിവയുടെ ചിലവുക്കൾക്കായി യുഎൻഎ അംഗങ്ങൾക്ക് മാത്രമായിരിക്കും ഈ തുക.

യുഎൻഎ അംഗങ്ങൾ അല്ലാത്തവർക്ക് 2500 Euro ചിലവ് വരും.അവരുടെ വിസയും, ഫ്ലെറ്റ് ടിക്കറ്റും, പ്രോസസിംഗ് ചാർജ്ജും എല്ലാമടക്കമാണത്, മാത്രമല്ല അഡാപ്റ്റേഷൻ സമയത്ത് താമസത്തിന് വാടക നൽകുകയും ചെയ്യണം.

തൊഴിലന്യോഷകരോട് യുഎൻഎ
-----------------------------------------------------
ട്രൈയ്നി സംമ്പ്രദായം നിലവിലുള്ള കേരളത്തിൽ പരമാവധി ലഭിക്കുന്ന ശംബളം 10000 രൂപയാണ്. അവരുടെ ജോലി ഒരു വർഷം കഴിഞ്ഞാൽ അവസാനിക്കുന്നതുമാണ് നിലവിലെ നിയമം.നമ്മടെ കുഞ്ഞനുജന്മാർക്കും, അനിയത്തിമാർക്കും ഏറ്റവും കുറഞ്ഞ ശബളം 25000-30000 രൂപ വാങ്ങി നൽകാനും ഏറ്റവും മികച്ച തൊഴിൽ ഭാവി കണ്ടെത്തി നൽകാനും സംഘടനക്ക് കഴിയുന്നു എന്നതാണ്.പ്രതിവർഷം 10000 പേർക്ക് വരെ ജോലി അടുത്ത 10 വർഷത്തേക്ക് നൽകാം എന്നതാണ് MA 24 മായി ധാരണയുളളത്.പ്രതിവർഷം 6500 നേഴ്സിംഗ് വിദ്യാർത്ഥികളാണ് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്.ഇവർക്ക് മുന്നിലുള്ള ചോദ്യത്തിനാണ് നാം ഉത്തരം കണ്ടെത്തിയിരിക്കുന്നത്.

യുഎൻഎയുടെ ചില പ്രവർത്തകർക്ക് സമരം മൂലം തൊഴിൽ നഷ്ടമായിട്ടുണ്ട്. അവരുടെ 1000 Euro അടക്കമുളള ചിലവ് സംഘടന വഹിക്കും.ഈ പ്രസ്ഥാനത്തിനെതിരായി പ്രവർത്തിക്കുന്ന ശത്രുപക്ഷം മനസ്സിലാക്കുക, നേഴ്സിംഗ് സമൂഹത്തിന്റെ സമഗ്ര മാറ്റത്തിനായിട്ടാണ് ഞങ്ങൾ നിലകൊള്ളുന്നത്.

കൂടുതൽ യൂറോപ്പ്, യു.കെ, അയർലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സൗജന്യ റിക്രൂട്ട്മെന്റിനായി ചർച്ചകൾ തുടരുകയാണ്. അന്തിമ രൂപമായതിനു ശേഷം വിശദമായി എഴുതാം.

ജർമനിയിലെ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നംമ്പറിലേക്ക് ബന്ധപ്പെടുക:
രാവിലെ 10 മുതൽ 5 വരെ

🌹+91-4812791899
🌹+91-9656962999
🌹+91-9656963999

Ads by Google
Saturday 15 Dec 2018 02.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW