Friday, June 21, 2019 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 14 Dec 2018 06.51 PM

ഡ്രൈവിങ്ങ് സീറ്റിലിരുന്ന് മൊബൈല്‍ ഉപയോഗിക്കുന്ന വീഡിയോ: ദുല്‍ഖറിനെ നിയമം പഠിപ്പിച്ച് ഒടുവില്‍ പണികിട്ടി മുംബൈ പോലീസ്

Mumbai Police, Dulquer Salmaan, Sonam Kapoor

ഡ്രൈവിങ്ങ് സീറ്റിലിരുന്ന് മൊബൈല്‍ ഉപയോഗിക്കുന്ന ദുല്‍ഖര്‍ സല്‍മാനെ നിയമം പഠിപ്പിച്ച് ഒടുവില്‍ മുംബൈ പോലീസിന് കിട്ടിയത് മുട്ടന്‍ പണി. ഓടുന്ന വാഹനത്തിന്റെ ഡ്രൈവിങ്ങ് സീറ്റിലിരുന്ന് മൊബൈല്‍ ഉപയോഗിക്കുന്ന ദുല്‍ഖറിന്റെ വീഡിയോ വൈറലായതോടെയാണ് മുംബൈ പോലീസ് ഇടപെട്ടത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ അറിയാതെയുള്ള മുംബൈ പോലീസിന്റെ ഇടപെടല്‍ അവസാനം ട്രോളര്‍മാര്‍ക്കാണ് പണിയായത്.

ദുല്‍ഖറിനൊപ്പമുണ്ടായിരുന്ന ബോളിവുഡ് നടി സോനം കപൂറാണ് വീഡിയോ പകര്‍ത്തി ട്വീറ്റ് ചെയ്തത്. സോനത്തിന്റെ ട്വീറ്റിനെ ചുവടുപിടിച്ചാണ് ദുല്‍ഖര്‍ സല്‍മാനെതിരെ പോലീസ് രംഗത്തെത്തിയത്. ഡ്രൈവിങ്ങിനിടയഇല്‍ സാഹസികത പരിശീലിക്കുന്നതും മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടത്തില്‍ ആക്കുന്നു. തിരശീലയിലായാലും ജീവിതത്തിലായാലും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മുംബൈ പോലീസിന്റെ ട്വീറ്റ്. സോനം കപൂറിനെ ടാഗ് ചെയ്തായിരുന്നു ഈ ട്വീറ്റ്. എന്നാല്‍ സോനം കപൂറിന്റെ മറുപടി എത്തിയതോടെ മുംബൈ പോലീസ് പ്ലിങ്ങായി.

തങ്ങള്‍ ഡ്രൈവ് ചെയ്യുകയായിരുന്നില്ല. ഒരു ട്രക്കിന് മുകളിലായിരുന്നു. നിങ്ങള്‍ ഇത്രയും ശ്രദ്ധാലുവായിരിക്കുന്നതില്‍ സന്തോഷമുണ്ട്. സാധാരണക്കാരുടെ കാര്യത്തിലും ഇതേ ആത്മാര്‍ത്ഥത കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു സോനത്തിന്റെ മറുപടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപറ്റ്‌നായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുന്ന ദി സോയ ഫാക്ടര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് രംഗമായിരുന്നു ട്വീറ്റ് ചെയ്ത് വൈറലായ വീഡിയോ. ഫോണില്‍ ശ്രദ്ധിക്കുന്ന ദുല്‍ഖറിനെ നോക്കി വിചിത്രമമെന്ന് സോനം പറയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. ഇത് ഷൂട്ടിങ്ങ് വീഡിയോ ആണെന്നറിയാതെയായിരുന്നു മുംബൈ പോലീസ് ഇടപെടത്.

സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞ ശേഷമായിരുന്നു ട്വീറ്റ് ചെയ്തതെങ്കില്‍ അഭിനന്ദിക്കാമായിരുന്നുവെന്ന് ദുല്‍ഖറും മുംബൈ പോലീസിനെ ട്രോളി. ഷൂട്ടിങ്ങിനായി മുംബൈ പോലീസിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും അവര്‍ എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി. ആ ദൃശ്യങ്ങള്‍ വൈകാതെ ട്വീറ്റ് ചെയ്യുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW