Sunday, June 30, 2019 Last Updated 6 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 14 Dec 2018 06.08 PM

ജീവിത 'കോര്‍ട്ടില്‍' സൈനയ്ക്ക് ഇനി കശ്യാപ് കൂട്ട്: 10 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സൈന നേഹ്‌വാളും കശ്യാപും വിവാഹിതരായി

Saina Nehwal, Parupalli Kashyap, Wedding

ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേഹ്‌വാളും പി.കശ്യാപും തമ്മില്‍ വിവാഹിതരായി. പത്തു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ജീവിത കോര്‍ട്ടില്‍ കൈപിടിച്ച് ഒന്നിച്ചത്. വിവാഹചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് വിവാഹവാര്‍ത്ത ഇരുവരും പുറത്തുവിട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കൂട്ട്, ജസ്റ്റ് മാരീഡ് എന്നായിരുന്നു സൈന നേഹ്‌വാള്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ഹൈദരാബാദിലായിരുന്നു വിവാഹച്ചടങ്ങുകള്‍.

Saina Nehwal, Parupalli Kashyap, Wedding

തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക രംഗത്ത് നിന്നുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ ഡിസംബര്‍ 16 ന് വിവാഹം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

2005 മുതല്‍ ഇരുവരും ഗോപിചന്ദിന് കീഴില്‍ ഒരുമ്മിച്ചാണ് പരിശീലനം നടത്തിവന്നത്. 10 വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ് വിവാഹവാര്‍ത്ത പരസ്യമാക്കിയത്. കഴിഞ്ഞ ആഴ്ചകളില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ക്ഷണക്കത്ത് നല്‍കുന്ന നിരവധി ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു. 28 കാരിയായ ശെസന ഒളിമ്പിക്‌സ് വെങ്കല മെഡലും ലോകചാമ്പ്യനഷിപ്പില്‍ വെള്ളിയും ഉള്‍പ്പെടെ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. 32 കാരനായ കശ്യാപ് 2013 ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍ വെല്‍ത്ത് ശഗയിംസില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW