Tuesday, May 21, 2019 Last Updated 9 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 14 Dec 2018 05.02 PM

വനിതാ മതിലില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥന മാത്രം: പങ്കെടുക്കാതിരുന്നാല്‍ നടപടി എടുക്കുമോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

High court,Women wall

കൊച്ചി: വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് ഹൈക്കോടതി. വനിതാ മതിലിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് കോടതി ചോദ്യമുയര്‍ത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലിനെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

വനിതാ മതിലില്‍ എല്ലാ വകുപ്പുകളോടും പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും അതില്‍ നിര്‍ബന്ധിക്കലില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ വനിതാ മതിലില്‍ പങെ.കടുക്കാതിരുന്നാല്‍ നടപടി എടുക്കുമോ എന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ചോദ്യമുയര്‍ത്തി. കേസ് ഇനി പരിഗണിക്കുമ്പോള്‍ ഇക്കാര്യം സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും.

വകുപ്പുകളോട് നിര്‍ബന്ധമായി പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് കോടതിയും ഹര്‍ജിക്കാരെ ഇക്കാര്യം ചൂണ്ടിക്കാണിച്ചു. നിര്‍ബന്ധിത സ്വഭാവം ഇല്ലാത്തിടത്തോളം സര്‍ക്കാരിന് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. വനിതാ മതിലിന്റെ ചെലവിന്റെ ഉറവിടം വ്യക്തമാക്കണമെന്നും ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കാനാണ് നീക്കമെങ്കില്‍ തടയണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW