Wednesday, May 22, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 14 Dec 2018 03.05 PM

3ഡി ക്യാമറ, ഡ്യുവല്‍ ഡിസ്‌പ്ലേ; വിവോ നെക്‌സ് ഡ്യുവല്‍ എഡിഷന്‍ വിപണയിൽ

vivo nex dual display edition comes with two screens 3d camera

വിവോ നെക്‌സ് ഡ്യുവല്‍ എഡിഷന്‍ വിപണിയിൽ. നെക്‌സ് എന്ന മോഡലിന്റെ പുതിയ റീവാംപ്ഡ് എഡിഷനാണ് ഡ്യുവല്‍ ഡിസ്‌പ്ലേയുള്ള ഈ ഫോണ്‍. മൂന്നു ക്യാമറകളാണ് വിവോ നെക്‌സ് ഡ്യുവല്‍ ഡിസ്‌പ്ലേ എഡിഷനിലുള്ളത്. 12, 2, മെഗാപിക്‌സലുകളുടെ രണ്ടു ക്യാമറകളും ഒരു 3ഡി ക്യാമറയുമാണ് ഫോണിലുള്ളത്. ഡിസംബര്‍ 29 മുതല്‍ ചൈനീസ് വിപണിയില്‍ ഫോണ്‍ ലഭ്യമായി തുടങ്ങും. ഇന്ത്യന്‍ വില ഏകദേശം 52,243 രൂപയാണ് വിപണി വില.

മുന്നിലും പിന്നിലുമായി ഡിസപ്ലേയുണ്ടെന്നതാണ് ഫോണിന്റെ പ്രത്യേകത. ലൂണാര്‍ റിംഗ്, 10 ജി.ബി റാം എന്നീ സവിശേഷതകളും ഫോണിനെ ഫീച്ചറാണ്. മുന്‍ ഭാഗത്ത് ബേസില്‍-ലെസ്സ് സ്‌ക്രീനാണുള്ളത്. 6.39 ഇഞ്ചിന്റെ അമോലെഡ് ഡിസ്‌പ്ലേയാണ് മുന്‍ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. പിന്നിലാകട്ടെ 5.49 ഇഞ്ചിന്റെ അമോലെഡ് ഡിസ്‌പ്ലേയുമുണ്ട്.

സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറാണ് ഫോണിൽ. 3,500 മില്ലി ആംപയറാണ് ബാറ്ററി ശേഷി. ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിൽ ഒരുങ്ങുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW