Monday, April 22, 2019 Last Updated 47 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 13 Dec 2018 01.54 PM

Tasty Christmas Gift

uploads/news/2018/12/272108/mdm131218.jpg

''ക്രിസ്മസിന് ഇനി അധികം ദിവസങ്ങളില്ല. ആഘോഷരാവിനെ വരവേല്‍ക്കാന്‍ ഒരുങ്ങേണ്ടേ... രുചികരമായ മധുരവഭവങ്ങള്‍ തയാറാക്കി മനോഹരമായി അലങ്കരിച്ച് സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കാം...''

സിമ്പിള്‍ ഫ്രൂട്ട് കേക്ക്


ആവശ്യമുള്ള സാധനങ്ങള്‍
ബട്ടര്‍ - 250 ഗ്രാം
മുട്ട - നാലെണ്ണം
പൊടിച്ച പഞ്ചസാര - 250 ഗ്രാം
മൈദ - 250 ഗ്രാം
ബേക്കിങ് പൗഡര്‍ - ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് നുറുക്കിയത് - 50 ഗ്രാം
മുന്തിരി - 50 ഗ്രാം (ചെറുതായി അരിഞ്ഞത്)
ഈന്തപ്പഴം - 50 ഗ്രാം (ചെറുതായി അരിഞ്ഞത്)
ഓറഞ്ചിന്റെ തൊലി ചുരണ്ടിയെടുത്തത്- 50 ഗ്രാം
ടൂട്ടിഫ്രൂട്ടി - 50 ഗ്രാം
തേന്‍ - രണ്ട് ടേബിള്‍ സ്പൂണ്‍
ഗ്രാമ്പു പൊടിച്ചത് - ഒരു നുള്ള്
കറുവാപ്പട്ടപ്പൊടി - 1/4 ടീസ്പൂണ്‍
ജാതിക്കാപ്പൊടി - 1/4 ടീസ്പൂണ്‍
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു പാത്രത്തില്‍ ബട്ടറും പഞ്ചസാരയും എടുത്ത് ഇലക്ട്രിക് ബീറ്റര്‍കൊണ്ട് നന്നായി അടിച്ച് യോജിപ്പിക്കുക. മുട്ട ഓരോന്നായി പൊട്ടിച്ച് ഇതില്‍ ഒഴിച്ച് അടിക്കുക. മൈദയും ബേക്കിങ് പൗഡറുംകൂടി ഒരുമിച്ച് അരിച്ചുവയ്ക്കുക. മൈദയിലേക്ക് മുന്തിരി, ഈന്തപ്പഴം, ഓറഞ്ച് തൊലി ചിരകിയത്, കശുവണ്ടിപ്പരിപ്പ്, ടൂട്ടിഫ്രൂട്ടി ഇവ ചേര്‍ത്ത് ഇളക്കിവയ്ക്കുക. മൈദ കുറേശ്ശെ ബട്ടര്‍ കൂട്ടിലിട്ട് ഇളക്കി, എസന്‍സും തേനും പൊടികളും ചേര്‍ത്തുവയ്ക്കുക.
ഒരു ബേക്കിങ് ട്രേയില്‍ നെയ്യ് പുരട്ടി അല്‍പ്പം മൈദ തൂവി തയാറാക്കിയ കൂട്ട് ഒഴിച്ച് നിരത്തുക. ഓവനില്‍ വച്ച് വേകുന്നതുവരെ ബേക്കു ചെയ്‌തെടുക്കുക.

ബട്ടര്‍ക്രിസ്മസ് ട്രീകുക്കീസ്


ആവശ്യമുള്ള സാധനങ്ങള്‍
മൈദ - 1/2 കപ്പ്
ഗോതമ്പ്മാവ് - 1/2 കപ്പ്
ബട്ടര്‍ - 50 ഗ്രാം
പഞ്ചസാര - 1/2 കപ്പ്
ബേക്കിങ് പൗഡര്‍ - 1/2 ടീസ്പൂണ്‍
സോഡാപ്പൊടി - ഒരു നുള്ള്
പാല്‍ - ആവശ്യത്തിന്
ഡാര്‍ക്ക് ചോക്ലേറ്റ് - 350 ഗ്രാം
വൈറ്റ് ചോക്ലേറ്റ് - 350 ഗ്രാം
ലിക്വിഡ് ഫുഡ് കളര്‍(റെഡ്, ഗ്രീന്‍) - ആവശ്യമെങ്കില്‍
uploads/news/2018/12/272108/mdm131218d.jpg

തയാറാക്കുന്ന വിധം


മൈദയും ഗോതമ്പ് മാവും മിക്സ് ചെയ്യുക. അതിലേക്ക് ബട്ടര്‍ ചേര്‍ത്ത് കുഴയ്ക്കുക. ശേഷം പഞ്ചസാരയും ബേക്കിങ് പൗഡറും സോഡാപ്പൊടിയും പാലും ചേര്‍ത്ത് അയവില്‍ കുഴച്ച് ചെറിയ ഉരുളകളാക്കി കൈയില്‍ വച്ച് പരത്തിയ ശേഷം ബേക്കിങ് ട്രേയില്‍ നിരത്തി ബേക്ക് ചെയ്തെടുക്കാം.
ഡാര്‍ക്ക് ചോക്ലേറ്റും വൈറ്റ് ചോക്ലേറ്റും ഉരുക്കിയെടുക്കുക. ഓരോ കുക്കീസും ഒന്നിടവിട്ട് വൈറ്റ് ചോക്ലേറ്റിലും ഡാര്‍ക്ക് ചോക്ലേറ്റിലും മുക്കി ബേക്കിങ് ഷീറ്റില്‍ നിരത്തി തണുക്കാന്‍ വയ്ക്കുക. വൈറ്റ് ചോക്ലേറ്റ് പകുത്ത് ഓരോന്നിലും ചുവപ്പും പച്ചയും നിറത്തിലുള്ള ഫുഡ് കളര്‍ ചേര്‍ത്ത് പൈപ്പിംഗ് ബാഗില്‍ നിറയ്ക്കുക. പൈപ്പിംഗ് ബാഗിന്റെ അറ്റം മുറിച്ചശേഷം കുക്കീസിനു മുകളില്‍ ക്രിസ്മസ് ട്രീയുടെ രൂപത്തില്‍ വരച്ചെടുക്കാം.

ചോക്ലേറ്റ് നട്ട്‌സ് ട്രഫിള്‍


ആവശ്യമുള്ള സാധനങ്ങള്‍
നിലക്കടല വറുത്ത് മിക്സിയില്‍ ചെറുതായി പൊടിച്ചത് - ഒരു കപ്പ്
കുക്കിംഗ് ചോക്ലേറ്റ് - 200 ഗ്രാം
വിപ്പിംഗ് ക്രീം - 1 /2 കപ്പ്
ബട്ടര്‍ - 3 ടേബിള്‍ സ്പൂണ്‍
കൊക്കോ പൗഡര്‍ - 1/2 കപ്പ്
വാനില എസന്‍സ് - 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു വലിയ പാനില്‍ വെള്ളം ചൂടാക്കുക. ഒരു പാത്രത്തില്‍ ചോക്ലേറ്റ് എടുത്ത് ചൂടായ വെള്ളത്തില്‍ ഇറക്കിവച്ച് ഉരുക്കു ക. ഇതിലേക്ക് ക്രീം, വാനില എസന്‍സ്, ബട്ടര്‍, നിലക്കടല പൊടി ച്ചത് ഇവ ചേര്‍ത്തിളക്കി അടുപ്പില്‍നിന്നിറക്കി തണുത്ത ശേഷം ചെറിയ ഉരുളകളാക്കി കൊക്കോ പൗഡറിലിട്ട് ഉരുട്ടിയെടുക്കുക. ഇത് ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍വയ്ക്കാം. മഫിന്‍ കപ്പുകളില്‍ വച്ച് അതിഥികള്‍ക്ക് സമ്മാനിക്കാവുന്നതാണ്. (ഫ്രിഡ്ജില്‍ വച്ചിരുന്നാല്‍ ഒരുമാസം കേടാകാതിരിക്കും).
uploads/news/2018/12/272108/mdm131218a.jpg

ക്രിസ്മസ് കുക്കീസ്


ആവശ്യമുള്ള സാധനങ്ങള്‍
ബട്ടര്‍ - 175 ഗ്രാം
പഞ്ചസാര - 200 ഗ്രാം
മുട്ട - 2 എണ്ണം
മൈദ - 450 ഗ്രാം
ബേക്കിങ് പൗഡര്‍ - ഒരു ടീസ്പൂണ്‍
വാനില എസന്‍സ് - 1/2 ടീസ്പൂണ്‍
ആല്‍മണ്ട് എസന്‍സ് - 1/2 ടീസ്പൂണ്‍
ജോളി റാഞ്ചര്‍ ക്യാന്‍ഡി (രണ്ട് നിറത്തിലുള്ളത്) - 1/2 കിലോ
ഒരേ ഷേപ്പിലുള്ളതും രണ്ട് വലിപ്പത്തിലുമുള്ള നക്ഷത്ര ആകൃതിയുള്ള കുക്കി കട്ടര്‍

തയാറാക്കുന്ന വിധം


ഓവന്‍ 170 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. ക്യാന്‍ഡി ഓരോ നിറത്തിലുള്ളതും വെവ്വേറെ പൊടിച്ചെടുക്കുക. ബട്ടറും പഞ്ചസാരയും ഒരുമിച്ച് അടിച്ചെടുക്കുക. ഇതിലേക്ക് മുട്ടയും വാനില എസന്‍സും ആല്‍മണ്ട് എസന്‍സും ചേര്‍ത്തിളക്കുക. മറ്റൊരു ബൗളിലേക്ക് മൈദയും ബേക്കിങ് പൗഡറും ഒരുമിച്ച് അരിക്കുക. ഇത് പഞ്ചസാര ബട്ടര്‍ കൂട്ടിലേക്ക് ചേര്‍ത്തിളക്കുക. ഈ മാവ് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. ശേഷം മാവ് കുറേശ്ശെയെടുത്ത് പരത്തി വലിയ കുക്കി കട്ടര്‍കൊണ്ട് മുറിച്ച് ബേക്കിങ്് ഡിഷില്‍ നിരത്തുക. ശേഷം ചെറിയ കുക്കി കട്ടര്‍കൊണ്ട് നടുവശം മുറിച്ചെടുക്കുക. ഒരു സ്പൂണ്‍ പൊടിച്ച ക്യാന്‍ഡി മുറിച്ചുമാറ്റിയ നടുഭാഗത്ത് വയ്ക്കുക. 12 മുതല്‍ 15 മിനിറ്റുവരെ ബേക്ക് ചെയ്തെടുക്കുക. ശേഷം തണുക്കാന്‍ വയ്ക്കാം. (തണുക്കുമ്പോള്‍ കുക്കീസും ക്യാന്‍ഡിയും കട്ടിയാകും)

ചോക്ലേറ്റ് ചിപ്‌സ് കുക്കീസ്


ആവശ്യമുള്ള സാധനങ്ങള്‍
മൈദദദ - 2 1/2 കപ്പ്
പഞ്ചസാര - 1/2 കപ്പ്
ബ്രൗണ്‍ ഷുഗര്‍ - 1/4 കപ്പ്
ബട്ടര്‍ - 100 ഗ്രാം
മുട്ട (വലുത്) - ഒന്ന്
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
ചോക്ലേറ്റ് ചിപ്‌സ് - 1/2 കപ്പ്
ബേക്കിങ് പൗഡര്‍ - ഒരു ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
uploads/news/2018/12/272108/mdm131218b.jpg

തയാറാക്കുന്ന വിധം


പഞ്ചസാരയും ബട്ടറും ബ്രൗണ്‍ ഷുഗറും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. ശേഷം മുട്ട, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് പതപ്പിക്കുക. ഇതിലേക്ക് മൈദ, ബേക്കിങ് പൗഡര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് ചോക്ലേറ്റ് ചിപ്‌സും വിതറുക. നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി ബേക്കിങ് ട്രേയില്‍ നിരത്തുക. വിരലുകൊണ്ട് ഒന്ന് നിരത്തി ഷേപ്പ് ആക്കുക. പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 20 മിനിറ്റ് ബേക്ക് ചെയ്യുക.

വാനില ക്രീം ഫഡ്ജ്


ആവശ്യമുള്ള സാധനങ്ങള്‍
പഞ്ചസാര - 4 കപ്പ്
പാല്‍ - ഒരു കപ്പ്
ഹെവി ക്രീം - 1/2 കപ്പ്
കോണ്‍സിറപ്പ് - 1/2 കപ്പ്
ഉപ്പ് - ഒരു ടീസ്പൂണ്‍
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ബേക്കിങ് പാനില്‍ കുക്കിംഗ് സ്‌പ്രേ അടി ച്ചുവയ്ക്കുക. ഒരു ബൗളിലേക്ക് പഞ്ചസാര, പാല്‍, ക്രീം, കോണ്‍ സിറപ്പ്, ഉപ്പ്, വാനില എസന്‍സ് ഇവയെടുത്ത് യോജിപ്പിച്ചുവയ്ക്കുക. ഒരു പാന്‍ ഇടത്തരം ചൂടില്‍ അടുപ്പില്‍ വച്ച് ചൂടാക്കി തയാറാക്കിവച്ച കൂട്ട് ഒഴിച്ച് ഇളക്കി ചൂടാക്കുക. ചൂടാറിയശേഷം ഇത് ഇലക്ട്രിക് മിക്സര്‍ കൊണ്ട് നന്നായി അടിച്ച് യോജിപ്പിച്ചെടുക്കുക. പെട്ടെന്നുതന്നെ ഇത് ബേക്കിങ് പാനിലേക്കൊഴിച്ച് നാല് മണിക്കൂര്‍ വച്ച ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം.

ഹോം മേഡ് ചോക്ലേറ്റ്


ആവശ്യമുള്ള സാധനങ്ങള്‍
കൊക്കോ ബട്ടര്‍ - ഒരു കപ്പ്
കൊക്കോ പൗഡര്‍ - ഒരു കപ്പ്
തേന്‍ - 1/2 കപ്പ്
വാനില എസന്‍സ് - 1 ടീസ്പൂണ്‍
ബദാം അരിഞ്ഞത് - കുറച്ച്
uploads/news/2018/12/272108/mdm131218c.jpg

തയാറാക്കുന്ന വിധം


ഒരു പാനില്‍ കാല്‍ഭാഗം വെള്ളമൊഴിച്ച് ചൂടാക്കുക. ഒരു ബൗളില്‍ കൊക്കോ ബട്ടര്‍ എടുത്ത് അത് പാനിലെ ചൂടുവെള്ളത്തില്‍ ഇറക്കിവച്ച് നന്നായി ഉരുകുന്നതുവരെ ഇളക്കുക. കൊക്കോ ബട്ടര്‍ ഉരുകിയ ശേഷം അടുപ്പില്‍ നിന്നിറക്കി അതിലേക്ക് കൊക്കോ പൗഡറും വാനില എസന്‍സും തേനും ചേര്‍ത്ത് മിക്‌സ് ചെയ്യുക. തണുക്കാന്‍ അനുവദിക്കുക. ശേഷം ഇത് ചോക്ലേറ്റ് മോള്‍ഡുകളിലേക്ക് ഒഴിച്ച് മുകളില്‍ ബദാം അരിഞ്ഞത് വിതറി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചശേഷം വിളമ്പാം.

പൈനാപ്പിള്‍ കോക്കനട്ട് സ്‌നോബോള്‍


ആവശ്യമുള്ള സാധനങ്ങള്‍
ക്രീം ചീസ് - 1 1/2 കപ്പ്
പൈനാപ്പിള്‍ ചെറുതായി കൊത്തിയരിഞ്ഞത് - 1 1/2 കപ്പ്
തേങ്ങ ചിരകിയത് - 2 1/2 കപ്പ്

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ ക്രീം ചീസും പൈനാപ്പിളും എടുത്ത് നന്നായി യോജിപ്പിക്കുക. ശേഷം ബൗള്‍ മൂടി 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കാം. ശേഷം പുറത്തെടുത്ത് ചെറിയ ബോളുകളായി ഉരുട്ടിയെടുത്ത് തേങ്ങ ചിരകിയതില്‍ ഉരുട്ടിയെടുക്കാം. മഫിന്‍ കപ്പുകളില്‍ വച്ച് വിളമ്പാം...

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Thursday 13 Dec 2018 01.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW