Wednesday, April 17, 2019 Last Updated 11 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 13 Dec 2018 01.50 PM

ഇവിടെ കുളി തീയിലാണ്, ഔഷധഗുണമുള്ള ചെടികളും ഇലകളും അരിഞ്ഞ ഇഞ്ചിയും പൂക്കളുമൊക്കെയിട്ട്‌ തീയില്‍ ഒരു കുളി

fire bath

മനില : തീയില്‍ കുളിയ്ക്കണമെന്ന് ആഗ്രഹമുണ്ടോ ? എങ്കില്‍ ഫിലിപ്പൈന്‍സിലേക്ക് പോയാല്‍ മതി. അവിടെ ഇതിനുള്ള അവസരം ഉണ്ട്. എന്നാല്‍ തീയില്‍ കുളിച്ചാല്‍ പൊള്ളുമെന്ന പേടിയൊന്നും വേണ്ട. ഒട്ടും ചൂടോ പൊള്ളലോ ഉണ്ടാകില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

പ്രകൃതിഭംഗിയ്ക്ക് പേരുകേട്ട ടിബിയാവോ എന്ന സ്ഥലത്താണ് ഈ സാഹസിക കുളിയ്ക്ക് അവസരം. പണ്ട് പഞ്ചസാര മില്ലുകളില്‍ ഉപയോഗിച്ചിരുന്ന 'കാവ'യിലാണ് ഈ തീക്കുളി. വലിയ പാത്രം എന്നാണ് കാവ എന്ന വാക്കിന്റെ അര്‍ത്ഥം. സമീപത്തുള്ള അരുവിയിലെ വെള്ളമാണ് കാവയില്‍ നിറയ്ക്കുന്നത്.

ഔഷധഗുണമുള്ള ചെടികളും ഇലകളും അരിഞ്ഞ ഇഞ്ചിയും പൂക്കളുമൊക്കെ വെള്ളത്തിലിടും. മരവും കരിയുമൊക്കെ ഉപയോഗിച്ചാണ് തീ പിടിപ്പിക്കുന്നത്. തീ നിയന്ത്രിക്കാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിരവധി സഞ്ചാരികളാണ് ഈ സ്പെഷ്യല്‍ കുളി ആസ്വദിക്കാന്‍ എത്തുന്നത്.

Ads by Google
Thursday 13 Dec 2018 01.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW