Friday, June 14, 2019 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 13 Dec 2018 07.00 AM

' പാഠം ഒന്ന്, പശു പാല്‍ തരും, ചാണകവും മൂത്രവും തരും, പക്ഷേ വോട്ട് തരില്ല' : ബിജെപിയെ ട്രോളികൊന്ന് മന്ത്രി എം എം മണി

 bjp's loss in election

ഇടുക്കി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ പോരാട്ട മെന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് പറഞ്ഞിരുന്നത്. ഈ അഞ്ചിടത്തും ബിജെപി ദയനീയമായി തോല്‍വി ഏറ്റ് വാങ്ങിയതോടെ പാഠം ഉപദേശിച്ച് മന്ത്രി എം എം മണി രംഗത്തെത്തിയിരിക്കുകയാണ്. പശു പാലും ചാണകവും മൂത്രവും തരുമെന്നും പക്ഷേ, വോട്ട് നല്‍കില്ലെന്ന പാഠമാണ് മണി ഉപദേശിക്കുന്നത്.

ബിജെപിക്ക് ഏറ്റ ശക്തമായ തിരിച്ചടി വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയായി കാണണമെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം ഓര്‍മ്മിക്കുന്നത് നല്ലതാണെന്ന് കോണ്‍ഗ്രസിനോടും മന്ത്രി പറഞ്ഞു.

തെലങ്കാനയിലും മിസോറാമിലും കാര്യമായ മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിനായില്ലെങ്കിലും ബിജെപി ഭരിച്ചിരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയുടെ ഭരണത്തിലുള്ള ചത്തീസ്ഗഡും മധ്യപ്രദേശും കോണ്‍ഗ്രസ് സ്വന്തമാക്കിയത് ബിജെപിക്ക് വലിയ അടിയും ആയിരുന്നു. ഈ സാഹചര്യത്തിലാണ് എം എം മണി പ്രതികരണവുമായി എത്തിയത്.

എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

#പാഠം #ഒന്ന്:
#പശു #പാല്‍ #തരും,#ചാണകവും #മൂത്രവും #തരും
#പക്ഷേ, #വോട്ട് #തരില്ല !

മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്കേറ്റ ശക്തമായ തിരിച്ചടി വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയായി കാണണം. ഇതിനെ ഏതൊരു പുരോഗമനവാദിക്കും സ്വാഗതം ചെയ്യാവുന്നതാണ്. കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം ഓര്‍മ്മിക്കുന്നത് നല്ലതാണ്. കോണ്‍ഗ്രസിന് എത്രയോ വലിയ ശക്തി ഉണ്ടായിരുന്നു കഴിഞ്ഞകാലത്ത് . അതെല്ലാം നഷ്ടപ്പെടാനിടയായത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ്സിനകത്ത് ഗൗരവമായി ചിന്തിക്കുന്നത് നന്നായിരിക്കും.

Ads by Google
Thursday 13 Dec 2018 07.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW