Thursday, May 23, 2019 Last Updated 10 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Dec 2018 04.57 PM

ഇന്‍ഫിനിറ്റി-ഓ ഡിസ്‌പ്ലേയുമായി സാംസംഗ് ഗ്യാലക്‌സി എ8 എസ് എത്തി

samsung galaxy a8s launched

ഗ്യാലക്‌സി എ8 എസിനെ സാംസംഗ് വിപണിയിലെത്തിച്ചു. ഇന്‍ഫിനിറ്റ്-ഓ ഡിസ്‌പ്ലേയുമായി പുറത്തിറങ്ങുന്ന സാംസംഗിന്റെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് ഗ്യാലക്‌സി എ8 എസ് എന്ന പ്രത്യേകതയും ഫോണിനു സ്വന്തം. .ചൈനയിലാണ് സാംസംഗ് ഗ്യാലക്‌സി എ8 എസിനെ അവതരിപ്പിച്ചത്.

ഡിസ്‌പ്ലേയുടെ വലത്തേയറ്റത്തായി പഞ്ച് ഹോള്‍ മാതൃകയിലാണ് സെല്‍ഫി ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്. 4.8 മില്ലീമീറ്ററാണ് പഞ്ച് ഹോളിന്റെ വലിപ്പമെന്നാണ് സാംസംഗ് അറിയിച്ചിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 ഒക്ടാകോര്‍ പ്രോസസ്സറാണ് ഗ്യാലക്‌സി എ8 എസിലുള്ളത്. രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ ചൈനയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. 6 ജി.ബി, 8 ജി.ബി വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. 128 ജി.ബിയാണ് ഇരു മോഡലുകളിലും ഇന്റേണല്‍ മെമ്മറി കരുത്ത്.

ക്രിയോ 360 സിപിയുവും അഡ്രീനോ 616 ജി.പി.യുവും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് ഓറിയോ 8.1 അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ്. 24,10,5 മെഗാപിക്‌സലുകളുള്ള ക്യാമറകൾ പിന്‍ഭാഗത്തുണ്ട്. പിന്‍ ഭാഗത്തെ ക്യാമറയ്ക്കു തൊട്ടു താഴെയായി ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW