Monday, March 04, 2019 Last Updated 13 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Dec 2018 04.38 PM

വരൂ... വീട്ടിലിരുന്ന് ജോലി ചെയ്ത് ഒരു വര്‍ഷം കൊണ്ട് ഏഴുലക്ഷം രൂപ വരെ സമ്പാദിക്കാം

uploads/news/2018/12/271824/job.jpg

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് വമ്പന്‍ അവസരമാണ് അമേരിക്കയിലെ ടുള്‍സ നഗരം ഒരുക്കുന്നത്. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും സംരംഭകര്‍ക്കും 10,000 (ഏകദേശം 7 ലക്ഷം രൂപ ) ഒരു വര്‍ഷം താമസിക്കുന്നതിനും ചിലവുകള്‍ക്കുമായി അമേരിക്കയിലെ ടുള്‍സ നഗരം നല്‍കുന്നത്. ചെറിയ നഗരങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ടുള്‍സയുടെ ഈ പദ്ധതി. വലിയ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ താമസിക്കുന്ന ജോലിക്കാരെ ആകര്‍ഷിക്കുന്നതിനാണ് ഈ വലിയ തുക ചിലവഴിക്കുന്നത്.

ജോര്‍ജ്ജ് കൈസര്‍ ഫാമിലി ഫൗണ്ടേഷനാണ് ടുള്‍സ റിമോട്ട് എന്ന ഈ പദ്ധതി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ജികെഎഫ്എഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെന്‍ ലെവിറ്റ് നല്‍കിയ വിവരം അനുസരിച്ച് ഈ മാസം ആദ്യം അവതരിപ്പിച്ച ഈ പദ്ധതിക്ക് ഇതുവരെ 6000 ആപ്ലിക്കേഷനുകളാണ് വെബ്സൈറ്റില്‍ ലഭിച്ചിരിക്കുന്നത്. ടുള്‍സ നഗരത്തിന്റെ തൊഴിലില്ലായ്മ നിരക്ക് മൂന്ന് ശതമാനമാണ്. ആ മേഖലയിലെ മൊത്തം റാങ്കിംഗില്‍ 110-മതാണ് ടുള്‍സയുടെ സ്ഥാനം. ദേശീയ തൊഴിലില്ലായ്മ നിരക്കായ 3.7ശതമാനത്തില്‍ താഴെയാണ് ടുള്‍സയുടേത്. സാമ്പത്തിക മാന്ദ്യത്തിന് ശേഷം രാജ്യത്തെ പല നഗരങ്ങളും സാമ്പത്തിക ഭദ്രത നേടി. സാങ്കേതിക വിദ്യയുടെ വളര്‍ച്ച വികസിത നഗരങ്ങള്‍ക്കും പ്രയോജനകരമായെന്ന് ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ പുറത്തിറക്കിയ സാമ്പത്തിക അസമത്വത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദ്യാഭ്യാസവും കഴിവുമുള്ള ജോലിക്കാരെ കിട്ടാനായി ടുള്‍സയും മറ്റ് ചെറിയ നഗരങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ കൂടുതലും മെട്രോ നഗരങ്ങളിലേക്കാണ് പോകുന്നതെന്ന് ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷനിലെ മെട്രോപോളിറ്റന്‍ പോളിസി പ്രോഗ്രാം ഫെല്ലോ ജെന്നി ഷുയെറ്റ്‌സ് പറഞ്ഞു.

ടുള്‍സ റിമോട്ട് പദ്ധതിയിലേക്ക് യോഗ്യത നേടണമെങ്കില്‍ അപേക്ഷകന് പതിനെട്ട് വയസ്സ് തികഞ്ഞിരിക്കണം. അതിനൊപ്പം തന്നെ എവിടെയിരുന്നും ജോലി ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള തൊഴിലാളി ആയിരിക്കണം. ടുള്‍സ കൗണ്ടിയില്‍ താമസക്കാരല്ലാത്ത സംരംഭകര്‍ക്കും ഈ ആപ്ലിക്കേഷന്‍ അയയ്ക്കാം. $10,000 ആണ് മൊത്തം പാക്കേജ്. ഇതില്‍ $2500(1.75ലക്ഷം രൂപ) യാത്രചിലവിനും, മാസം $ 500 (35,000 രൂപ) താമസചിലവിനും മറ്റും, ഒരു വര്‍ഷം തുടര്‍ച്ചയായി താമസിച്ച് കഴിയുമ്പോള്‍ $ 1500 (1ലക്ഷം രൂപ) ലഭിക്കുമെന്നും ലെവിറ്റ് പറയുന്നു. ചില പ്രത്യേക സാഹചര്യത്തില്‍ മാസം $300 (21000രൂപ) അധികവും ലഭിക്കുന്നതായിരിക്കും. അപേക്ഷകര്‍ക്കായി ഒരു വീഡിയോ ഇന്റര്‍വ്യൂ ആയിരിക്കും ആദ്യം നടത്തുക. ഓഫര്‍ അംഗീകരിക്കുന്നതിന് മുന്‍പ് അപേക്ഷകര്‍ക്ക് ഈ നഗരം സന്ദര്‍ശിക്കാവുന്നതാണ്. ടുള്‍സയില്‍ എത്തുന്ന ആളുകള്‍ക്ക് ജോലി ചെയ്യാനും ബിസിനസ് ചെയ്യാനുമുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നതായിരിക്കുമെന്നും ലെവിറ്റ് പറയുന്നു.

Ads by Google
Wednesday 12 Dec 2018 04.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW