Wednesday, June 12, 2019 Last Updated 19 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Dec 2018 08.15 AM

തമിഴിലെ '96' കന്നഡയില്‍ '99' ആകുന്നു; ജാനുവാകാന്‍ ഭാവന

Bhavana

അടുത്തിടയ്ക്ക് മലയാളികള്‍ ഏറെ ആവേശത്തോടെ സ്വീകരിച്ച തമിഴ് ചിത്രമാണ് വിജയ് സേതുപതി തൃഷ ചിത്രമായ '96'. സ്‌കൂള്‍ പ്രണയവും പിന്നീടുണ്ടായ വിരഹവും ജനങ്ങള്‍ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. ഇപ്പോള്‍ പുറത്തുവരുന്നത് ചിത്രം കന്നഡയില്‍ റീമേക്ക് ചെയ്യാന്‍ തുടങ്ങുകയാണെന്നാണ്.

പ്രീതം ഗുബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിതാരം ഭാവനയാണ് 96ന്റെ കന്നഡ പതിപ്പില്‍ നായികയാകുന്നത്. വിജയ് സേതുപതി അനശ്വരമാക്കിയ റാം എന്ന കഥാപാത്രമായി കന്നഡ താരം ഗണേഷും രംഗത്തെത്തും. 96 എന്നതിന് പകരം 99 എന്ന പേരിലാണ് കന്നഡയില്‍ ചിത്രം റീമേക്ക് ചെയ്യപ്പെടുന്നത്.

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം ഭാവന വ്യക്തമാക്കിയത്. താനുമായി വളരെ അടുപ്പമുള്ള നടനാണ് ഗണേഷ് ഇതിന് പുറമെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്ന് പറയുമ്പോള്‍ അതൊരു മികച്ച ചിത്രമായിരിക്കുമെന്നുമറിയാമെന്നും ഭാവന പറഞ്ഞു.

വരുന്ന വര്‍ഷത്തോടെയാകും ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW