Tuesday, May 21, 2019 Last Updated 59 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Dec 2018 03.33 PM

കുട്ടികളുമായി യാത്ര പോകുമ്പോള്‍

''കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ കൈയില്‍ കരുതുക. പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കൊടുക്കാതിരിക്കുന്നതാണ് നല്ലത് ''
uploads/news/2018/12/271542/kidstraval111218.jpg

വേണ്ട വിധത്തില്‍ തയാറെടുപ്പുകള്‍ നടത്താതെ കുട്ടികളുമായി യാത്ര പോകുന്നത് യാത്ര ദുഷ്‌ക്കരമാകാന്‍ കാരണമാകും. യാത്രയിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും യാത്ര ആനന്ദകരമാക്കാനും ചില കാര്യങ്ങളില്‍ ശ്രദ്ധവച്ചാല്‍ മതിയാകും.

1. കുട്ടികളുമായി യാത്ര പോകുമ്പോള്‍ നേരത്തെ തന്നെ ആവശ്യമുള്ള സാധനങ്ങള്‍ തയാറാക്കി വയ്ക്കണം.
2. കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ കൈയില്‍ കരുതുക. പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കൊടുക്കാതിരിക്കുന്നതാണ് നല്ലത്. തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിനു കരുതിയിരിക്കണം. പുറത്തുനിന്നു ഭക്ഷണം കഴിക്കുകയാണെങ്കില്‍, ആവിയില്‍ പുഴുങ്ങിയതും പെട്ടെന്നു ദഹിക്കുന്നതുമായ ഭക്ഷണം ഉപയോഗിക്കുക.

3. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വാങ്ങിച്ചു നല്‍കാതിരിക്കുക.
4. ചെവിയില്‍ അധികം കാറ്റും തണുപ്പും ഏല്‍ക്കാതെ മഫ്‌ളര്‍ ഉപയോഗിക്കുക. രാത്രിയില്‍ യാത്ര ചെയ്യുകയാണെങ്കില്‍ സോക്‌സും ഗ്ലൗസും ഉപയോഗിക്കാം.

5. യാത്രയില്‍ ഛര്‍ദിക്കാന്‍ സാധ്യതയുള്ള കുട്ടികള്‍ക്കായി പ്ലാസ്റ്റിക് കവര്‍, ന്യൂസ് പേപ്പര്‍ എന്നിവ കരുതുക. ഒരു നാരങ്ങ മണക്കാന്‍ കൈയില്‍ കൊടുക്കുന്നതും നല്ലതാണ്. യാത്ര തുടരുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് ഛര്‍ദി തടയുന്നതിനുള്ള മരുന്ന് കെടുക്കുന്നത് ഗുണം ചെയ്യും.
6. അത്യാവശ്യം മരുന്നുകള്‍ കുഞ്ഞുങ്ങള്‍ക്കായി കരുതേണ്ടതാണ്. പാരസെറ്റാമോള്‍, ജലദോഷത്തിനുള്ള മരുന്ന്, വയറുവേദനയ്ക്കുള്ള മരുന്ന്. തുടങ്ങി അത്യാവശ്യം വരുന്ന മരുന്നുകള്‍ കൈയില്‍ കരുതണം

7. പനി കൂടി ഫിറ്റ്‌സ് വരുന്ന കുട്ടികള്‍ക്ക് ഫിറ്റ്‌സ് വരാതിരിക്കാന്‍ കൊടുക്കുന്ന മരുന്ന് സൂക്ഷിക്കേണ്ടതാണ്. ജന്നിയുടെ അസുഖമുള്ള കുട്ടികള്‍ക്ക് അതിന്റെ മരുന്നുകള്‍ യാത്രയില്‍ ഒരു കാരണ വശാലും മുടക്കരുത്. ആസ്ത്മ, അലര്‍ജി, ശ്വാസം മുട്ടല്‍ തുടങ്ങിയവയ്ക്ക് സ്ഥിരമായി ഇന്‍ഹേലര്‍ ഉപയോഗിക്കുന്ന കുഞ്ഞുങ്ങള്‍ യാത്രയിലും അത് ഉപയോഗിക്കേണ്ടതാണ്. ഒ.ആര്‍.എസ് ലായനി കൈയില്‍ കരുതുന്നത് നല്ലതാണ്.
8. യാത്രാ സമയങ്ങളില്‍ കുട്ടികള്‍ക്ക് മലമൂത്ര വിസര്‍ജനത്തിന് അവസരം കൊടുക്കുക. ഡയപ്പര്‍ ഉപയോഗിക്കുന്ന കുട്ടികളുടെ ഡയപ്പര്‍ ഇടയ്ക്ക് മാറ്റി പുതിയത് ഉപയോഗിക്കേണ്ടതാണ്.

9. കഴിവതും സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
10. അപരിചിതരുടെ കൈയില്‍ കുട്ടികളെ കൊടുക്കുകയോ, കുട്ടികളെ തനിച്ചാക്കി പോവുകയോ ചെയ്യാതിരിക്കുക.

വിദേശയാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍


1. ജെറ്റ് ലാഗ്, ചെവി വേദന, സൈനസൈറ്റസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രതീക്ഷിക്കാവുന്നവയാണ്. ചെവിയില്‍ പഞ്ഞി വയ്ക്കുകയോ, മിഠായി വായില്‍ ഇട്ട് കൊടുക്കുകയോ ചെയ്താല്‍ ചെവി വേദന ഒരു പരിധി വരെ ഒഴിവാക്കാം.
2. കൊതുകിന്റെയും മറ്റ് പ്രാണികളുടെയും കടി ഏല്‍ക്കാതിരിക്കാന്‍ മൈല്‍ഡ് ഇന്‍സെറ്റ്‌സ് റിപ്പലെന്റ് ഉപയോഗിക്കാവുന്നതാണ്.

3. കാറില്‍ ആയാലും ഫ്‌ളയിറ്റില്‍ ആയാലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം.
4. ഒരു ട്രാവല്‍ ഹെല്‍ത്ത് കിറ്റും അതോടൊപ്പം അത്യാവശ്യം വേണ്ട മരുന്നുകളും അതിന്റെ പ്രിസ്‌ക്രിപ്ഷനും കരുതേണ്ടതാണ്. ഇന്‍ഷുറന്‍സ് കവറേജ് എപ്പോഴും എടുത്തിരിക്കുന്നത് നല്ലതാണ്.

5. വിദേശയാത്രയ്ക്ക് ഒരു മാസം മുന്‍പ് തന്നെ പ്രായത്തിനു അനുസരിച്ചുള്ള എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും എടുത്തിരിക്കണം. ചില പ്രത്യേകതരം വാക്‌സിനുകള്‍ എടുക്കണമെന്ന് പല വിദേശ രാജ്യങ്ങളും നിഷ്‌കര്‍ഷിക്കുന്നുണ്ട്. അവ എടുക്കണം.

Ads by Google
Tuesday 11 Dec 2018 03.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW