Thursday, June 27, 2019 Last Updated 6 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Dec 2018 02.45 PM

മോഹന രാശി

''മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് സിവില്‍ സര്‍വീസിലെത്തിയ സാഹിത്യസപര്യയാണ് കെ. വി മോഹന്‍കുമാറിന്റേത്. ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് നേടിയ മോഹന്‍കുമാറിന്റെ വിശേഷങ്ങള്‍.''
uploads/news/2018/12/271539/mohankumarINW111218.jpg

വിശപ്പിന്റെ താപത്തെ വായനയുടെ തണലില്‍ മെരുക്കിയ ബാല്യം. വയറില്‍ തീയാളുമ്പോഴും ഉയിരില്‍ തലമുറയുടെ പോരാട്ടവീര്യം തൊട്ടറിഞ്ഞ ബാല്യം... എന്റെ നാടിന്റെ ചരിത്രം എഴുതാതെ പോയാല്‍ ചരിത്രം എന്നെ കുറ്റക്കാരനെന്നു വിളിക്കുംം എന്ന ആമുഖ ത്തോടെ ചരിത്രത്തില്‍ കുറ്റകരമായേക്കാവുന്ന മൗനങ്ങളെ അതിലംഘിക്കുകയാണ് കെ.വി. മോഹന്‍ കുമാര്‍ തന്റെ ഉഷ് ണരാശി കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിലൂടെ.

കേരള ചരിത്രത്തിന്റെ ചുവന്ന അധ്യായങ്ങളില്‍ ഉറങ്ങിക്കി ടക്കുന്ന ജീവിതങ്ങള്‍ക്ക് ഇന്നിന്റെ ചൂടേകി, ഉയിര്‍ നല്‍കു കയാണ് ഉഷ്ണരാശി. സ്വന്തം നാട്ടുകാരനായ മഹാകവിയു ടെ പേരിലുള്ള മലയാളത്തിന്റെ ശ്രേഷ്ഠ അവാര്‍ഡുകളില്‍ ഒന്നായ വയലാര്‍ അവാര്‍ഡിന്റെ പ്രഭയിലാണ് കെ. വി മോഹന്‍കുമാര്‍ എന്ന ബഹുമുഖ പ്രതിഭ. വയലാര്‍ ഉള്ളടങ്ങുന്ന ഭൂപ്രദേശത്തിന്റെ കൂടെ കഥ പറയുന്ന നോവലിനാണ് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എന്നത് ചരിത്രം കാത്തു വച്ച കൗതുകം.

കലാകൗമുദിയില്‍ മാധ്യമപ്രവര്‍ത്തകനായി ഔദ്യോ ഗിക ജീവിതം ആരംഭിച്ച നോവലിസ്റ്റ് പിന്നീട് മലയാള മനോരമയിലടക്കം പ്രവര്‍ത്തിച്ച ശേഷം സിവില്‍ സര്‍വീസ് നേടി, ഇപ്പോള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറാണ്. തിരക്കേറിയതും ഭാരിച്ചതുമായ ജോലിഭാരങ്ങള്‍ക്കിടയില്‍ ആത്മനിര്‍വൃതിയുടെ ഒളിവിടങ്ങളാണ് കെ. വി മോഹന്‍കു മാറിന് സാഹിത്യരചന.

എങ്ങനെയാണ് എഴുത്തിന്റെ ലോകത്തേക്ക് എത്തുന്നത്?


കുട്ടിക്കാലം ശരിക്കും സഹന കാലമായിരുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. ജ്യേഷ്ഠന് ജോലി ഒന്നും ആയിരുന്നില്ല. വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ കഷ്ടത്തിലായി, ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയ ദിവസങ്ങള്‍. വായനയുടെ ലോകത്തേക്ക് എത്തുന്നത് ആ കാല ത്താണ്.

ഏട്ടന്‍ വലിയ വായനക്കാരനായിരുന്നു. അടുത്തുള്ള വായനശാലയില്‍ നിന്ന് ധാരാളം പുസ്തകങ്ങള്‍ കൊണ്ടുവന്നു വയ്ക്കും. പലപ്പോഴും വിശപ്പറിയാതിരിക്കാന്‍ വായിച്ചോളാന്‍ പറഞ്ഞിട്ടുണ്ട് ഏട്ടന്‍. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആപത്ത് എന്ന കഥ എഴുതി പ്രസിദ്ധപ്പെടുത്തി. ഡിഗ്രിക്കു പഠിക്കുമ്പോള്‍ ജോര്‍ജ് തോമസ് എന്നൊരു സാര്‍ ഉണ്ടായിരുന്നു. കവി ആയിരുന്നു. അദ്ദേഹമാണ് എന്റെയുള്ളിലെ എഴുത്തുകാരനെ കണ്ടെത്തിയത്. ഒരിക്കലെന്നോടൊരു കഥ വാങ്ങിയിട്ട് സഭാപ്രസിദ്ധീകരണത്തില്‍ അച്ചടിച്ചു. ആദ്യത്തെ പ്രതിഫലവും തന്നു. അദ്ദേഹം എന്റെ എഴുത്ത് ജീവിതത്തെ ഒട്ടേറെ സ്വാധീനിച്ചു.

ഓരോ പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രി ഉണ്ടാവും എന്ന് പറയുമല്ലോ. മറുപാതി നല്‍കുന്ന പിന്തുണ?


ഇതൊരു പക്ഷപാതപരമായ അഭിപ്രായമാണ്. പുരുഷ നായാലും സ്ത്രീ ആയാലും വിജയിച്ചിട്ടുണ്ടെങ്കില്‍ അതു സ്വന്തം കഠിനാദ്ധ്വാനം കൊണ്ടും ലക്ഷ്യ ബോധം കൊണ്ടുമാണ്.എന്റെ വ്യക്തിജീവിതത്തില്‍, പ്രത്യേകിച്ചും വീട്ടുകാര്യങ്ങളില്‍ രാജലക്ഷ്മി നല്ല പിന്തുണ നല്‍കുന്നുണ്ട്. സംശയമില്ല.
uploads/news/2018/12/271539/mohankumarINW111218a.jpg

അച്ഛന്റെ രചന മകള്‍ ആര്യ ഇംഗ്ലീഷിലേക്കു തര്‍ജമ ചെയ്തു. അച്ഛന്റെ വഴിയേ തന്നെ ആണോ മകളും?


അവള്‍ എന്റെ വഴിയേ അല്ല. അവളുടെ തന്നെ വഴിയിലാണ്. ആര്‍ക്കിടെക്ചറില്‍ ബിരുദമെടുത്ത് പി.ജിക്ക് പോവുകയാണ്. മൂത്തമകള്‍ ലക്ഷ്മി എഴുതുമായിരുന്നു. പഠനകാലത്ത് മാതൃഭൂമി ചെറുകഥാ മത്സരത്തില്‍ അവാര്‍ഡ് ഒക്കെ കിട്ടിയിട്ടുണ്ട്.

പത്രപ്രവര്‍ത്തനത്തില്‍ ശീലിച്ച ചിട്ടവട്ടങ്ങളില്‍ നിന്ന് സര്‍ഗാത്മകതയിലേക്ക് കൂടുമാറുമ്പോള്‍ നേരിടുന്ന വെല്ലുവിളി?


മാധ്യമ പ്രവര്‍ത്തനവും സര്‍ഗാത്മക രചനയും വ്യത്യസ്തമാണ്. മാധ്യമ പ്രവര്‍ത്തകനാകാന്‍ എന്നെ പ്രേരിപ്പിച്ചതുത ന്നെ ഉള്ളിലെ എഴുത്തുകാരനാണ്. ചെറുപ്പത്തിലേ കഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. ജോലി എന്ന ആശയം മുന്നില്‍ വന്നപ്പോഴാണ് എഴുത്തുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തനം തെരഞ്ഞെടുക്കുന്നത്.

പക്ഷേ മനോരമയിലും കൗമുദിയിലും മാധ്യമ പ്രവര്‍ത്തകനായ കാലം എന്റെ ഉള്ളിലെ സഹിത്യകാരന്‍ ഉറങ്ങി കിടന്നു. മാധ്യമ പ്രവര്‍ത്തനത്തിന്റെ ലോകത്ത് സര്‍ഗാത്മക രചനക്ക് സാധ്യത ഉണ്ടായിരുന്നില്ല. വളരെ പണിപ്പെട്ട് ഒന്ന് രണ്ടു കഥകള്‍ എഴുതാന്‍ ശ്രമിച്ചിരുന്നെങ്കിലും അവയ്ക്കൊക്കെ ജേണലിസ്റ്റിക് ഛായ ഉണ്ടായിരുന്നു. ഭാവനാസമ്പന്നമായ ഭാഷ വാര്‍ത്താ ലോകത്തിന് അന്യമാണ്.

കാലത്തിന്റെ കണ്ണാടിയാണ് സാഹിത്യ കൃതികള്‍. അങ്ങനെയെങ്കില്‍ ഉത്തരാധുനിക നോവലുകളില്‍ ചരിത്രം പ്രശ്‌നവത്കരിക്കപ്പെടുന്നതിന്റെ യുക്തി?


ഉത്തരാധുനിക നോവലുകള്‍ ചരിത്രത്തെ പുനര്‍വായിക്കുകയാണ് ചെയ്യുന്നത്. ഉത്തരാധുനിക നോവലിസ്റ്റ്, ചരിത്രത്തിലെ മനുഷ്യവസതയുടെ അന്വേഷകനാണ്. സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, കെ. ആര്‍. മീരയുടെ ആരാച്ചാര്‍, ടി.ഡി. രാമ കൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേ വനായകി എന്നിവയിലെല്ലാം നാം കാണുന്നത് ചരിത്രത്തിന്റെ പുനര്‍വായനയാണ്, നേര്‍വായന അല്ല. പോയ കാലഘട്ടത്തിലെ മനുഷ്യ ജീവിതത്തിന്റെ ഇരകളുടെ ജീവിതത്തിലേക്ക് എഴുത്തുകാരനെ നയിക്കുന്നു. ഇരയുടെ പക്ഷത്തു നിന്ന് ചരിത്രത്തെ നോക്കിക്കാണുക കൂടിയാണ് ഉത്തരാധു നിക നോവല്‍.

സാങ്കേതിക വിദ്യയും നവമാധ്യമങ്ങളും എഴുത്തിന്റെ സങ്കേതങ്ങളെ എങ്ങനെ സ്വാധീനിച്ചു?


എഴുത്തിന്റെ പരിണാമം ആരംഭിക്കുന്നത് വാമൊഴിയില്‍ നിന്നാണ്. പ്രാചീനകാല സാഹിത്യ കൃതികള്‍ വാമൊഴിയിലൂടെ യാണ് പ്രചരിച്ചിരുന്നത്. അതിനു ശേഷം താളിയോലകളും പുസ്തകങ്ങളും വന്നു. ഇന്നത് സോഷ്യല്‍ മീഡിയയില്‍ എത്തി നില്‍ക്കുന്നു. ആത്യന്തികമായി എല്ലാം എ ഴുത്തുതന്നെയാണ്. സങ്കേതം എന്തുത ന്നെ ആയാലും സഹിത്യകൃതി ജീവിത വുമായി ബന്ധപ്പെട്ടതാവണം. ജീവിതഗ ന്ധികളാണ് സാഹിത്യ കൃതികള്‍.

സാങ്കല്‍പ്പിക ഇതിവൃത്തങ്ങള്‍ ഉള്ളടങ്ങുന്ന രചനകള്‍ പോലും വിവാദങ്ങള്‍ക്ക് കാരണമാകുന്ന ഈകാലത്ത്, ചരിത്ര രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉഷ്ണരാശി എങ്ങനെ സ്വീകരിക്കപെടും എന്ന ആശങ്ക ഉണ്ടായിരുന്നോ..?


നമ്മള്‍ ജീവിക്കുന്നത് അസഹിഷ്ണുതയു ടെ ലോകത്താണ്. എഴുത്തുകാരന്റെ സ്വാ തന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള സാധ്യ ത ഏറെയാണ്. അതിനെ അതിജീവിക്കു ന്നവനാണ് യഥാര്‍ത്ഥ എഴുത്തുകാരന്‍. ഉഷ്ണരാശി അനവധി വിമര്‍ശനങ്ങളെ നേ രിട്ടു. ഇരകളുടെ പക്ഷം ചേര്‍ന്നു നില്‍ക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ജന്മിമാരാല്‍ നിഷ്ഠുരം ആക്രമിക്കപ്പെട്ട കീഴാള ജനതയുടെ കഥയാണ് നോവല്‍. എഴുത്തുകാരന്‍ തൊട്ടറിയുന്നത് ഇരകളുടെ ജീവിതമാണ്. ഇത്തരം വിമര്‍ശ നങ്ങള്‍ വെറും മൗഢ്യങ്ങളാണ്. സഹിത്യ കൃതി ഔന്നിത്യം നേടുന്നത് പീഡിതരുടെ ജീവിതം ആവിഷ്‌കരിക്കുമ്പോഴാണ്.
uploads/news/2018/12/271539/mohankumarINW111218b.jpg

ആവിഷ്‌ക്കാരസ്വാതന്ത്ര്യം വലിയ വെ ല്ലുവിളി നേരിടുന്ന കാലമാണിത്. എഴുത്തു കാരന്‍ ഇത്തരം പ്രതിസന്ധികളെ അതിജീ വിച്ചേ പറ്റൂ. നമ്മുടെ സമൂഹത്തിലെ അസ ഹിഷ്ണുതയുടെ രക്തസാക്ഷികളാണ് ഗൗരിലങ്കേഷും, കല്‍ബുര്‍ഗിയും, പന്‍സാരി യുമെല്ലാം. ഏത് സമൂഹത്തിലും എല്ലാ കാ ലത്തും നവോത്ഥാനം ഉണ്ടാക്കുന്നത് എഴുത്തുകാരാണ്.

കേരളം കണ്ട ഏറ്റവും വലിയ നവോ ത്ഥാന നായകനായ ശ്രീനാരായണ ഗുരു ഒരു കവി കൂടി ആയിരുന്നു. അദ്ദേഹത്തി ന്റെ പ്രബോധനങ്ങള്‍ പോലും കാവ്യാത്മ കമായിരുന്നു. ഒഴുക്കിനെതിരെ നീന്തി സമൂഹത്തെ പിന്നോട്ടടിക്കുന്ന തിന്മകളെ പ്രതിരോധിക്കുന്നവനാണ് എഴുത്തുകാര ന്‍. എഴുത്തുകാര്‍ നിര്‍ഭയരാവണം. അവര്‍ സ്വയം സ്വതന്ത്രരാവണം എന്നാല്‍ മാത്രമേ സ്വതന്ത്ര സൃഷ്ടികള്‍ ഉണ്ടാവൂ.

ഉഷ്ണരാശിയില്‍ ശക്തരായ ദളിത് സ്ത്രീകളുടെ പ്രതിനിധാനം കാണാം. അവരെ മുന്‍ നിര്‍ത്തി സമകാലീന കേരളത്തിലെ സ്ത്രീശാക്തീകരണത്തെ എങ്ങനെ നോക്കിക്കാണുന്നു?


ഉഷ്ണരാശിയിലെ സ്ത്രീ കഥാപാത്രങ്ങള്‍ ഒരുപാടു പ്രയാസങ്ങള്‍ നേരിടുമ്പോഴും അനീതിക്കെതിരെ എതിര്‍പ്പിന്റെ വാള്‍ ഉയ ര്‍ത്തിയവരാണ്. കൈത്തറപാപ്പി, കുഞ്ഞു നീലി, കൊച്ചുതങ്ക എന്നിവരെല്ലാം തങ്ങളാ ല്‍ കഴിയുന്ന പോലെ അനീതിക്കെതിരെ പോരാടുന്നവരാണ്. സ്ത്രീയെ കൂച്ചു വിലങ്ങിട്ടു നിര്‍ത്തിയ ആ കാലത്തുപോലും അക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ പ്രാപ്തരായ സ്ത്രീകള്‍ ഉണ്ടായിരുന്നു.

ഇന്ന് സ്ത്രീ ഒരുപാട് സ്വാതന്ത്ര്യം അ നുഭവിക്കുന്നുണ്ട്. എവിടെയെങ്കിലും അ വള്‍ അസ്വാതന്ത്രം അനുഭവിക്കുന്നുണ്ടെ ങ്കില്‍ അത് സ്ത്രീയുടെ ചെറുത്തു നില്‍പ്പി ന്റെ പോരായ്മ കൊണ്ടാണ്. പുരുഷന്മാര്‍ പണ്ടത്തെ അത്ര ശക്തരല്ല. അന്ന് നിയമ ങ്ങള്‍ ഉണ്ടാക്കുന്നതും നടപ്പിലാക്കുന്നതും പുരുഷന്മാരായിരുന്നു. ആ അവസ്ഥമാറി. ഇന്ന് സമൂഹത്തില്‍ സ്ത്രീ കരുത്തിന്റെ പ്രതീകമാണ്. സ്ത്രീകള്‍ സ്വയം അവരുടെ അ വകാശങ്ങളും ശക്തിയും തിരിച്ചറിയണം. ഇന്ന് കാണുന്ന ഒരു ദയനീയാവസ്ഥ, സ്ത്രീകള്‍ നേരിടുന്നതോ നേരിടാന്‍ പോവു ന്നതോ ആയ യഥാര്‍ത്ഥ പ്രശ്‌നത്തെപറ്റി പല സ്ത്രീ കൂട്ടായ്മകള്‍ക്കും വലിയ ധാര ണയില്ല എന്നതാണ്. ഇത്തരം കൂട്ടായ്മക ള്‍ സ്ത്രീശാക്തീകരണത്തിന്റെ വിരുദ്ധഫ ലമാണ് സമൂഹത്തില്‍ ഉണ്ടാക്കുക.

മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ സ്വാര്‍ത്ഥനായി കൊണ്ടിരിക്കുന്ന കാലം. വികാരങ്ങള്‍ പോലും വില്‍പനച്ചരക്കാവുന്ന കാലം. പ്രണയത്തിന്റെ മൂന്നാം കണ്ണിലെത്തുന്നതു പോലെ പ്രണയത്തിലൂടെ നിര്‍വാണം എന്ന ആശയത്തിന്റെ കാലിക പ്രസക്തി?


കേരളത്തില്‍ 10 വര്‍ഷത്തിനിടെ സ്ത്രീക ള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വന്‍ തോതില്‍ വര്‍ധിച്ചു. സൗമ്യ, ജിഷ എന്നി ങ്ങനെ അനവധി സംഭവങ്ങള്‍. പെണ്ണിന് സമാധാനമായി യാത്ര ചെയ്യാനോ, വീട്ടില്‍ ഇരിക്കാനോ പോലും കഴിയാത്ത അവസ്ഥ. ഇത്തരം അതിക്രമങ്ങളുടെ കാരണം സ്ത്രീയെ ഉപഭോഗവസ്തു മാത്രമായി കാണുന്ന പുരുഷ കാഴ്ച്ചപ്പാടാണ്.

സ്ത്രീയുടെ സ്വത്വത്തെ പോയറ്റിക്കായി ഉള്‍ക്കൊ ള്ളാന്‍ പുരുഷന് കഴിയുന്നി ല്ല. ഈ പശ്ചാത്തലത്തില്‍ താന്ത്രിക് ബുദ്ധിസത്തെ മു ന്‍ നിര്‍ത്തി ചിന്തിച്ചതാണ് പ്രണയത്തിന്റെ മൂന്നാം കണ്ണ്. ദിനംപ്രതി വേഗതയേറുന്ന ജീവിതത്തില്‍ പ്രണയം ഇല്ലാതാവുകയും യന്ത്രികവും ജഡതുല്യവും ആയ ജീവിതമായിത്തീരുകയും ചെയ്യുന്നു. മനസ്സില്‍ പ്രണയം നിറച്ചാല്‍ പ്രപഞ്ചത്തിലെ സര്‍വതിനോടും നമുക്ക് സ്‌നേഹം തോന്നും. നിര്‍മ്മല സ് നേഹമാണ് നിര്‍വാണത്തിനുള്ള എളുപ്പ വഴി. ഈ ആശയമാണ് പ്രണയത്തിന്റെ മൂന്നാം കണ്ണില്‍ ആവിഷ്‌ക്കരിക്കുന്നത്.

ഇതു വരെയുള്ള പ്രമേയങ്ങളില്‍ തുടര്‍ന്നു വന്ന ആത്മീയാംശം വിട്ട് ഉഷ്ണരാശിയിലേതു പോലെ തീവ്രരാഷ്്രടീയ ചരിത്രപശ്ചാത്തലത്തിലേക്ക് കടന്നുവരാനുള്ള കാരണം?


ഒരു സാഹിത്യകാരന് ക്രിയാത്മകതയുടെയും സര്‍ഗാത്മകതയുടെയും പല തലങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരും. പ്രണയത്തിന്റെ മൂന്നാംകണ്ണ് ദാര്‍ശനിക തലത്തില്‍ നിന്ന് എഴുതിയതാണ്. ധ്യാനാത്മക ഭാഷയും ശില്‍പ്പവും പ്രമേയവുമാണതിന് സ്വീകരിച്ചത്. എന്നാല്‍ ഉഷ്ണരാശി കലുഷിതമായ കാലത്തിന്റെ കഥയാണ്. അതിന്റെ ഭാഷയ്ക്കും കലാസ്പര്‍ശം ഉണ്ടാവും.കരപ്പുറത്തിന്റെ തനതു ഭാഷയാണ് ആഖ്യാനത്തിനുപയോഗിച്ചത്. പ്രമേയ സ്വീകരണത്തിലെ വൈവിധ്യം എഴുത്തുകാരന്റെ തന്നെ ഉള്ളിലെ വ്യത്യസ്ത യാത്രകളാണ്. തന്റെ തന്നെ പകര്‍ന്നാട്ടങ്ങള്‍.
uploads/news/2018/12/271539/mohankumarINW111218c.jpg

ഉഷ്ണരാശി ചര്‍ച്ചചെയുന്ന രാഷ്ട്രീയം സമ കാലിക കേരളത്തിലെ രാഷ്്രടീയ ബോധ്യങ്ങളു മായി എത്രത്തോളം പൊരുത്തപ്പെടും?


സമൂഹത്തിനു വേണ്ടി ജീവത്യാഗത്തിനു തയ്യാറായിരുന്ന കമ്യൂണിസ്റ്റ് മനഃസാ ക്ഷിയുടെ നേതൃത്വം നമുക്കുണ്ടായിരുന്നു. പിന്നീടു പ്രായോഗിക തലത്തിലേക്ക് അവ രുടെ രീതി ശാസ്ത്രങ്ങള്‍ മാറി. മാര്‍ക്‌സും ഏംഗല്‍സും വിഭാവന ചെയ്ത കമ്യൂണിസ ത്തിന് ഒത്തിരി മാറ്റമുണ്ടായി. സാമൂഹിക മാറ്റങ്ങള്‍ പ്രസ്ഥാനത്തെയും സ്വാധീനിച്ചു.

1959ലെ ഭൂപരിഷ്‌കരണ നിയമം കേരളത്തി ല്‍ അന്നുവരെ ഉണ്ടായിരുന്ന ജന്മി, കുടി യാന്‍ വേര്‍തിരിവിന് തിരശീല ഇട്ടു. ഇന്നു കോര്‍പ്പറേറ്റുകള്‍ തന്ത്രപൂര്‍വം സമൂഹ ത്തെ, പ്രകൃതിയെ, മനുഷ്യാവസ്ഥകളെ, പ രിമിതികളെ എല്ലാം ചൂഷണം ചെയ്യുന്നു. സമൂഹത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്കനു സൃതമായി പ്രസ്ഥാനത്തിന്റെ രീതിശാസ് ത്രവും മാറുന്നു.

ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം?


എഴുത്തുകാരന്റെ കണ്ണും കാതും സദാ തുറന്നിരിക്കും. കാണുന്നതും അറിയുന്ന തുമായ കാര്യങ്ങള്‍ ഒക്കെ എഴുത്തിനെ സ്വാധീനിക്കാം. രാജീവ് ഗാന്ധി കൊല്ല പ്പെട്ട ശേഷം തമിഴ്പുലികളെ തേടിയുള്ള യാത്ര, മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങളില്‍ ഒന്നാ ണ്. പ്രക്ഷോഭം നടക്കുന്നതിനിടയിലേക്കാ ണ് ഇറങ്ങി ചെല്ലേണ്ടത്.

യാത്രാമധ്യേ ആ ദ്യം പോലീസുകാര്‍ സംശയാസ്പദമായി പിടിക്കുകയും നീണ്ട ചോദ്യം ചെയ്യലിന് ഇടവരികയും ചെയ്തു. പിന്നീടുള്ള യാത്ര യില്‍ പുലികളുടെ മുന്നില്‍ ചെന്നു പെട്ടു. അവര്‍ ഞങ്ങളെ ബന്ദികളാക്കി, അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഏറെ പ്രയാസപ്പെട്ടു. അവിടെ നിന്നു രക്ഷപെട്ട ശേഷവും നിര്‍ഭാഗ്യം ഞങ്ങളുടെ സംഘ ത്തിനെ പിന്‍തുടര്‍ന്നു.

ബംഗാള്‍ ഉള്‍കടലിലൂടെ ബോട്ടില്‍ പോകുമ്പോള്‍ ബോട്ട്മറിഞ്ഞു. ഏറെ നേരം ബോട്ടില്‍ തൂങ്ങിക്കിടന്നാണ് ജീവന്‍ രക്ഷിച്ചത്. ഇത്തരം ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയ്‌ക്കെല്ലാം ജീവിതത്തില്‍ വലിയ പ്രാധാന്യം ഉണ്ട്. ജീവിതത്തില്‍ ദിശാബോധം ഉണ്ടാവാനും നമ്മെത്തന്നെ നിര്‍മ്മിച്ചെടുക്കാനും ഇത്തരം അനുഭവങ്ങള്‍ക്ക് കഴിയും.

മുന്‍കാല പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാധ്യമലോകത്തെ പുത്തന്‍ പ്രവണതകളെ എങ്ങനെ നോക്കിക്കാണുന്നു?


പണ്ട് പത്രത്തില്‍ അടിച്ചുവരു ന്ന വാര്‍ത്തകള്‍ക്ക് നല്ല വി ശ്വാസ്യത ഉണ്ടായിരുന്നു. വി ഷ്വലിന്റെ കടന്നുവരവ് ഈ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ പ്പിച്ചു. ഇന്ന് വസ്തുതകളെ ക്കാള്‍ പ്രധാന്യം വേഗതയ്ക്കാ ണ്. വേരിഫിക്കേഷന്‍ എന്ന സമ്പ്രദായം തന്നെ ഉപേക്ഷിച്ച മട്ടാണ്. ഫാറ്റ്സിനെ ഉപേക്ഷി ച്ച് ഫ്‌ളാഷ് ന്യൂസിന് പുറകെ യാണ് ഇന്ന് മാധ്യമങ്ങള്‍. മൂ ല്യ ബോധം ഇല്ലാത്ത മാധ്യമ പ്രവര്‍ത്തനത്തിലേക്കാണ് ഇന്നത്തെ പോക്ക്.

ശ്രുതി സഖി

Ads by Google
Ads by Google
Loading...
TRENDING NOW