Tuesday, May 21, 2019 Last Updated 6 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Dec 2018 02.05 PM

ആയിരം രൂപ വിലക്കിഴിവിൽ ഷവോമി പോകോ F1 സ്വന്തമാക്കാം

xiaomi has given price cut to poco f1 phone

ഇന്ത്യയില്‍ ഷവോമി പുറത്തിറക്കിയ ഫോണുകളില്‍ വച്ച് 'ഏറ്റവും പവര്‍ഫുള്‍' ആയ ഫോണ്‍ എന്നാണ് പോകോ F1 നെ വിശേഷിപ്പിക്കുന്നത്. വെറും മൂന്നും മാസങ്ങള്‍ക്കുള്ളില്‍ 700,000 യൂണിറ്റ് പോകോ F1 വിറ്റഴിക്കാൻ ഷവോമിക്ക് സാധിച്ചു. ഈ നേട്ടത്തിന്റെ ഭാഗമായി 1,000 രൂപയുടെ വിലക്കുറവാണ് ഇപ്പോള്‍ കമ്പനി നല്‍കുന്നത്.

ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. പോകോ F1- ന്റെ എല്ലാ വാരിയന്റുകള്‍ക്കും കമ്പനി ഇതേ വിലക്കുറവ് നല്‍കുന്നുണ്ട്.

ക്വാല്‍കോമിന്‍റെ ടോപ്‌ എന്‍ഡ് പ്രോസസ്സര്‍ ആയ സ്നാപ്ഡ്രാഗണ്‍ 845 ഉപയോഗിക്കുന്ന ഷവോമിയുടെ ഏക ഫോണ്‍ ആണ് ഇത്. ആയിരം രൂപ വിലക്കുറവിന് ശേഷം 6 GB RAM- 64 GB യുടെ ബേസിക് പോകോ ഫോണിന്‍റെ വില 19,999 രൂപയാണ്.

6 GB RAM- 128 GB, 8 GB RAM- 256 GB എന്നീ വാരിയന്റുകൾ വില കിഴിവിന് ശേഷം 22,999, 27,999 എന്നിങ്ങനെയാണ് വില. ഇതോടെ 20,000 രൂപയ്ക്ക് താഴെ കിട്ടാവുന്ന ഇന്ത്യയിലെ ഏറ്റവും 'പവര്‍ഫുള്‍ ഫോണ്‍' ആവുകയാണ് പോകോ. ഈ സ്മാര്‍ട്ട്‌ഫോൺ വണ്‍ പ്ലസ് 6T യുടെ 37,999 രൂപ മുതല്‍ വിലയുള്ള ഫോണുകളുടെ പ്രധാന എതിരാളിയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW