Tuesday, May 21, 2019 Last Updated 10 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Dec 2018 11.07 AM

നോക്കിയ 8.1 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

nokia 8.1 india launched in indian market

നോക്കിയ 8.1 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 26,999 രൂപയാണ് ഫോണിന്റെ വിലയെന്നാണ് സൂചന. കഴിഞ്ഞയാഴ്ച ദുബായിലാണ് ഫോണ്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചത്. ന്യൂഡല്‍ഹിയില്‍ വെച്ച് എച്ച്എംഡി ഗ്ലോബല്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിച്ചത്.

ആന്‍ഡ്രോയിഡ് പൈ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3500 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്. എച്ച്ഡിആര്‍ 10 സൗകര്യത്തോടെയുള്ള 6.18 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ. ഫെയ്‌സ് അണ്‍ലോക്ക്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിങ്ങനെയുള്ള ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങള്‍ ഫോണില്‍ ഒരുങ്ങുന്നു.

നാല് ജിബി റാം, ആറ് ജിബി റാം പതിപ്പുകളും 64 ജിബി 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പുകളുമാണ് ഫോണിനുള്ളത്. 400 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഫോണിൽ ഉപയോഗികകാം.

12 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ സെക്കൻഡറി സെൻസർ അടങ്ങിയ ഡ്യുവൽ റിയർ ക്യാമറ. 20 മെഗാപിക്സലാണ് സെൽഫി ക്യാമറ . സെല്‍ഫി ക്യാമറയും, റിയര്‍ ക്യാമറയും ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്ന 'ബോത്തി' ഇഫക്ടും ഫോണില്‍ ലഭിക്കും. വൈഫൈ, 4ജി വോള്‍ടി, ജിപിഎസ്, എഫ്എം റേഡിയോ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിനുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW