Monday, July 01, 2019 Last Updated 17 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Dec 2018 07.07 AM

'കിതാബി'നെക്കാള്‍ നല്ല നാടകമാണ് ''പിറവം പള്ളി''; പുരോഹിത വേഷം കെട്ടിയ നടന്മാരേക്കാള്‍ നന്നായി അഭിനയിച്ചത് പിണറായി വിജയന്റെ പോലീസ്: ജോയ് മാത്യു

piravom church issue

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ എത്തിയ ആത്മഹത്യാ ഭീഷണിയുമായി സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍ എത്തിയത് വന്‍ വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. കിത്താബിനേക്കാള്‍ വലിയ നാടകമാണ് പിറവം പള്ളിയില്‍ നടന്ന നാടകമെന്ന് ജോയ് മാത്യു പറഞ്ഞു. പുരോഹിത വേഷം കെട്ടിയ നടന്മാര്‍ നടിച്ചെങ്കിലും ഏറ്റവും നന്നായി അഭിനയിച്ചത് പിണറായി വിജയന്റെ പൊലീസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

'പിറവം പള്ളി' ക്ക് ഒന്നാംസ്ഥാനം.
----------------------------- 'കിതാബി'നെക്കാള്‍
നല്ല
നാടകമാണ്
''പിറവം പള്ളി '
രചനയും സംവിധാനവും
വിചിത്രവേഷധാരികളായ
മെത്രാന്‍മാര്‍,
കഴുത്തില്‍ കയറിട്ടു
ഞാനിപ്പോ ചാടുമേ
എന്നു അഭിനയിക്കുന്ന
കുറച്ചു പെണ്ണുങ്ങളും
ദേഹത്തു ഒരു കുപ്പി പെട്രോള്‍ (കര്‍ത്താവിനറിയാം അത് വെള്ളമാണോ
പെട്രോള്‍ ആണോ എന്നത് )
ദേഹത്തു കുടഞ്ഞു, എത്ര ഉരച്ചാലും
കത്താത്ത തീപ്പെട്ടിയുമായി
ഞാനിപ്പോ തീകൊളുത്തുമെ
എന്ന മികച്ച ഭാവാഭിനയവുമായി
നില്‍ക്കുന്ന രണ്ടു ആണുങ്ങളും
പിന്നെ താഴെ നിന്ന് അരുതേ അരുതേ എന്നു
അപേക്ഷിക്കുന്ന പുരോഹിത വേഷം കെട്ടിയ നടന്മാരും
(ചാനല്‍ ക്യാമറ ഇല്ലെങ്കില്‍ ഇതൊന്നുമില്ല എന്നു ജൂറി )
ഇതില്‍ നടിച്ചുവെങ്കിലും
ഏറ്റവും നന്നായി അഭിനയിച്ചത്
പിണറായി വിജയന്റെ പൊലീസാണ്.
വിശ്വാസികകളെ (ങേ? )
തമ്മിലടിപ്പിക്കുന്ന പുരോഹിതരുടെ
ചന്തിക്ക് നല്ല പെട കൊടുക്കേണ്ടതിനു
പകരം പാവങ്ങള്‍ വിശ്വാസഅടിമകളെ തല്ലിയോടിച്ച
ആ നിലപാടുണ്ടല്ലോ
അതിനാണ് മികച്ച
പെര്‌ഫോമന്‌സിനുള്ള അവാര്‍ഡ് കൊടുക്കേണ്ടത്.
എന്തായാലും സ്‌കൂള്‍ നാടകോത്സവത്തില്‍ നാടകത്തിനുള്ള അവാര്‍ഡ്
''പിറവം പള്ളി ' എന്ന നാടകത്തിനു കൊടുക്കാന്‍ തീരുമാനിച്ചത്
ശ്ലാഘനീയം തന്നെ.

Ads by Google
Tuesday 11 Dec 2018 07.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW