Monday, May 20, 2019 Last Updated 10 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 10 Dec 2018 04.18 PM

അസുസ് സെന്‍ഫോണ്‍ മാക്‌സ് എം2, മാക്‌സ് പ്രോ എം2 സ്മാര്‍ട്‌ഫോണുകള്‍ ഉടൻ ഇന്ത്യയിലേക്ക്

asus zenfone max m2 zenfonemax pro m2 launched

അസൂസ് പുതിയ സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2, സെന്റഫോണ്‍ മാക്‌സ് എം2 സ്മാര്‍ട്‌ഫോണുകള്‍ റഷ്യയില്‍ അവതരിപ്പിച്ചു.സെന്‍ഫോണ്‍ മാക്‌സ് എം2 ഫോണിന്റെ വില്‍പന റഷ്യയിലെ അസൂസ് വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്. ഡിസംബര്‍ 11 ന് ഇവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 ഫോണിന് 2280 x 1080 പിക്‌സല്‍ റസലൂഷനിലുള്ള 6.3 ഇഞ്ച് ഫുള്‍ എച്ച്ഡിപ്ലസ് എല്‍സിഡി ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്. ഗൊറില്ല ഗ്ലാസ് 6 സംരക്ഷണവും ഇതിനുണ്ടാവും. 64 ജിബി, 128 ജിബി സ്‌റ്റോറേജ് വേരിയന്റുകളും ഫോണിനുണ്ട്. ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഫോണില്‍ ഉപയോഗിക്കാം. ഇത് കൂടാതെ ഒരു വര്‍ഷത്തേക്ക് ഗൂഗിള്‍ ഡ്രൈവിൽ 100 ജിബി സൗജന്യ ഡേറ്റ ലഭിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറില്‍ നാല് ജിബി റാം ശേഷിയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 8.1 സ്‌റ്റോക്ക് ഓഎസ് ആണ് ഫോണില്‍.

സെന്‍ഫോണ്‍ മാക്‌സ് എം2 ന് 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണുള്ളത്. ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 623 പ്രൊസസറില്‍ മൂന്ന് ജിബി റാം നാല് ജിബി റാം പതിപ്പുകളാണ് ഫോണിലുള്ളത്. 32 ജിബി 64 ജിബി സ്‌റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. രണ്ട് ടിബി വരെയുള്ള എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. 4000 എംഎഎച്ചിന്റേതാണ് ബാറ്ററി. ആന്‍ഡ്രോയിഡ് ഓറിയോ സ്‌റ്റോക്ക് ഓഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW