Sunday, February 10, 2019 Last Updated 45 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 10 Dec 2018 04.11 PM

മാന്ത്രിക രത്‌നങ്ങള്‍ ഭാഗ്യരത്‌ന ധാരണം ഉദയ ലഗ്ന പ്രകാരം

''ജനന സമയത്തെ അടിസ്ഥാനപ്പെടുത്തി ജാതക ഗ്രഹനില പ്രകാരം ഗ്രഹങ്ങളുടെ മൗഢ്യം, നീചത്വം, സ്വക്ഷേത്ര സ്ഥിതി, ശത്രുക്ഷേത്ര സ്ഥിതി മുതലായവ വിലയിരുത്തി ലഗ്നാധിപയോഗകാരക, ലഗ്നാധിപ മിത്ര എന്ന രീതിയില്‍ ഭാഗ്യരത്‌നം നിശ്ചയിച്ച് ധരിക്കുന്നതാണ് ശ്രേയസ്സ്‌കരമായിട്ടുള്ളത്. ലഗ്നാധിപന്‍, 5-ാം ഭാവാധിപന്‍, 9-ാം ഭാവാധിപന്‍, ലഗ്നാധിപ മിത്രഗ്രഹങ്ങള്‍, ലഗ്നാധിപന്റെ സമന്മാരായ ഗ്രഹങ്ങള്‍ എന്നിവരുടെയും 10-ാം ഭാവാധിപന്റെയും രത്‌നങ്ങള്‍ പൊതുവായി നിര്‍ദ്ദേശിക്കാവുന്നതാണ്. ''
uploads/news/2018/12/271266/joythi101218a.jpg

നിരവധി ജ്യോതിഷ-രത്‌ന ശാസ്ത്രപണ്ഡിതന്മാരുടെ നിരന്തര ഗവേഷണ പഠന ഫലമായി ഉരുത്തിരിഞ്ഞ ഭാഗ്യരത്‌ന നിര്‍ണ്ണയ രീതിയാണ് ലഗ്നാധിപയോഗകാരക ലഗ്നാധിപ മിത്ര എന്ന രത്‌ന നിര്‍ണ്ണയ രീതി. ഭാഗ്യരത്‌ന നിര്‍ണ്ണയത്തിനായി ഒരു ജ്യോതിഷ-രത്‌ന ശാസ്ത്രപണ്ഡിതനെ കാണുന്നതിന് മുമ്പ് ഭാഗ്യരത്‌ന നിര്‍ണ്ണയരീതികള്‍ കുറച്ചെങ്കിലും മനസ്സിലാക്കിയിരിക്കുന്നത് ഗുണകരമാണ്.

രത്‌നം ധരിക്കാന്‍ നിരവധി രീതികള്‍ പ്രചാരത്തിലുണ്ട്. ഗൗരവത്തോടും ശ്രദ്ധയോടുംകൂടി വേണം രത്‌ന നിര്‍ണ്ണയവും ധാരണവും നടത്താന്‍.
ജന്മനക്ഷത്ര പ്രകാരവും, ജന്മസംഖ്യ പ്രകാരവും, നക്ഷത്ര ദശാകാല പ്രകാരവും, ജനിച്ച ഇംഗ്ലീഷ് മാസത്തിന്റെ അടിസ്ഥാനത്തിലും ജനിച്ച കൂറിന്റെ അടിസ്ഥാനത്തിലും, പേരിന്റെ (നാമസംഖ്യ) സംഖ്യ പ്രകാരവും, യാതൊരുവിധ അടിസ്ഥാനവുമില്ലാതെയും രത്‌നനിര്‍ണ്ണയം നടത്താറുണ്ട്.

ജനന സമയത്തെ അടിസ്ഥാനപ്പെടുത്തി ജാതക ഗ്രഹനില പ്രകാരം ഗ്രഹങ്ങളുടെ മൗഢ്യം, നീചത്വം, സ്വക്ഷേത്ര സ്ഥിതി, ശത്രുക്ഷേത്ര സ്ഥിതി മുതലായവ വിലയിരുത്തി ലഗ്നാധിപയോഗകാരക, ലഗ്നാധിപ മിത്ര എന്ന രീതിയില്‍ ഭാഗ്യരത്‌നം നിശ്ചയിച്ച് ധരിക്കുന്നതാണ് ശ്രേയസ്സ്‌കരമായിട്ടുള്ളത്.

ലഗ്നാധിപന്‍, 5-ാം ഭാവാധിപന്‍, 9-ാം ഭാവാധിപന്‍, ലഗ്നാധിപ മിത്രഗ്രഹങ്ങള്‍, ലഗ്നാധിപന്റെ സമന്മാരായ ഗ്രഹങ്ങള്‍ എന്നിവരുടെയും 10-ാം ഭാവാധിപന്റെയും രത്‌നങ്ങള്‍ പൊതുവായി നിര്‍ദ്ദേശിക്കാവുന്നതാണ്. ലഗ്നാധിപന്റെ നൈസര്‍ഗിക ശത്രുക്കളായ ഗ്രഹങ്ങളുടെ രത്‌നങ്ങള്‍ ഒഴിവാക്കുക.

ഓരോ ഗ്രഹത്തിനും ഹാലാസ്യമാഹാത്മ്യം, ഗരുഢപുരാണം, ബൃഹത് സംഹിത എന്നീ പുരാണ ജ്യോതിഷ ജാതകപാരിജാതം ഗ്രന്ഥങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന രത്‌നങ്ങളുടെ വിവരണം.

ഓരോ ലഗ്ന രാശിക്കാര്‍ക്കും അനുയോജ്യമായ
ഭാഗ്യരത്‌നങ്ങള്‍
മേടലഗ്നം: ലഗ്നാധിപന്‍ ചൊവ്വ

1. ചുവന്ന പവിഴം


ലഗ്നാധിപന്‍ ആയ ചൊവ്വയുടെ രത്‌നമായ ചുവന്ന പവിഴം 3 മുതല്‍ 10 കാരറ്റ് വരെ ധരിക്കുന്നത് ആരോഗ്യം, ശാരീരിക ശേഷി, ധൈര്യം, രക്തപുഷ്ടി, രോഗശമനം എന്നിവയ്ക്ക് ഉത്തമം. മോതിരമായും ലോക്കറ്റായും മാലയായും ധരിക്കാം.

2. മുത്ത്/ചന്ദ്രകാന്തം


4-ാം ഭാവാധിപനായ ചന്ദ്രന്റെ രത്‌നം ധരിക്കുന്നത് മനഃശാന്തി, നല്ല ഉറക്കം, സമ്പത്ത്, വാഹന സൗകര്യം, ഗൃഹലാഭം എന്നിവ ലഭിക്കാന്‍ ഉത്തമം. മുത്തിന്റെ ഗുണമേന്മ സംബന്ധമായി ചില പ്രശ്‌നങ്ങളുള്ളതിനാല്‍ ഉപരത്‌നമായ ചന്ദ്രകാന്തം ധരിക്കുന്നതും ഉത്തമമാണ്. ലോക്കറ്റായും, മോതിരമായും, മാലയായും ധരിക്കാം. കുട്ടികളുടെ ബാലാരിഷ്ടതാസംബന്ധമായ വിഷയങ്ങള്‍ക്ക് മുത്തും ചന്ദ്രകാന്തവും കൂടി ഒരുമിച്ച് ലോക്കറ്റാക്കി ധരിക്കുന്നത് ഗുണകരമായി കണ്ടിട്ടുണ്ട്.

3. മാണിക്യം


5-ാം ഭാവാധിപനായ സൂര്യന്റെ രത്‌നം. മേടലഗ്നത്തിന്റെ ത്രികോണ സ്ഥാനാധിപനാണ് രവി. സന്താന ലാഭം, സര്‍ക്കാര്‍ പദവികള്‍, തൊഴില്‍, ബുദ്ധിശക്തി, സ്ഥാനമാനങ്ങള്‍ എന്നിവ ല
ഭിക്കും. മോതിരമായും ലോക്കറ്റായും ധരിക്കാം.
uploads/news/2018/12/271266/joythi101218b.jpg

4. മഞ്ഞപുഷ്യരാഗം


മറ്റൊരു ത്രികോണ രാശിയുടെ ഭാവാധിപനും, (9) ഭാഗ്യാധിപനുമായ വ്യാഴത്തിന്റെ രത്‌നം. ഭാഗ്യാനുഭവങ്ങളുണ്ടാകും. സന്താനഗുണത്തിനും സാമ്പത്തിക ലാഭത്തിനും ജീവിതവിജയത്തിനും ദഹനേന്ദ്രിയ വ്യൂഹത്തിനും മഞ്ഞപുഷ്യരാഗധാരണം ഗുണം ചെയ്യും. മോതിരമായും ലോക്കറ്റായും ധരിക്കാം.

ഇടവലഗ്നം- ലഗ്നാധിപന്‍ ശുക്രന്‍
രാശിചക്രത്തിലെ രണ്ടാമത്തെ രാശിയാണ് ഇടവം. ഇടവലഗ്നക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ രത്‌നം.

1. വജ്രം


ലഗ്നാധിപനായ ശുക്രന്റെ രത്‌നമായ വജ്രം ധരിക്കുന്നത് ആരോഗ്യസംരക്ഷണത്തിനും ദാമ്പത്യ വിഷയങ്ങള്‍ക്കും, ആഡംബരജീവിത സൗകര്യങ്ങള്‍, കലാപ്രവര്‍ത്തന വിജയത്തിനുമിടയാക്കും. എല്ലാ ദശാകാലത്തും ഇടവ ലഗനക്കാര്‍ക്ക് വജ്രം ധരിക്കാം. മോതിരം, ലോക്കറ്റ്, വജ്രാഭരണങ്ങള്‍ എന്നീ വിധം ധരിക്കാം.

2. മരതകം


ധനസ്ഥാനത്തിന്റെയും (2-ാം ഭാവം) 5-ാം ഭാവത്തിന്റെയും അധിപനായ ബുധന്റെ രത്‌നമാണ് മരതകം. ഇടവലഗ്നക്കാര്‍ക്ക് ഏറ്റവും അനുകൂലമാണ്. വിദ്യാഭ്യാസ വിജയം, ബുദ്ധിശക്തി, ധനലാഭം, പരീക്ഷാവിജയം, സന്താനലാഭം, സന്താനഗുണം എന്നിവയ്ക്ക് ഉത്തമം. മോതിരമായും ലോക്കറ്റായും ധരിക്കാം. പച്ച ധരിച്ചാല്‍ പച്ച പിടിക്കും.

3. ഇന്ദ്രനീലം


ഇടവ ലഗ്നക്കാര്‍ക്ക് ഭാഗ്യാധിപനും, കര്‍മ്മാധിപനുമാണ് ശനി. ശനീശ്വരന്റെ രത്‌നമാണ് ഇന്ദ്രനീലം. ഇന്ദ്രനീലം ഇടവലഗ്നക്കാര്‍ ധരിച്ചാല്‍ തൊഴില്‍, ബിസിനസ്സ് ഉന്നതി, ഉദ്യോഗക്കയറ്റം, ഭാഗ്യം ഐശ്വര്യം, വാതരോഗ ശമനം, ഭാഗ്യപുഷ്ടി എന്നിവ ലഭിക്കും. മോതിരമായും ലോക്കറ്റായും ധരിക്കാം.

4. ഗോമേദകം


ഇടവലഗ്നക്കാര്‍ക്ക് രാഹു 3, 6, 8, 12 രാശികളില്‍ ഒഴിച്ച് എവിടെ നിന്നാലും ഗോമേദകം ധരിക്കാം. രാഹു ദശാകാലത്തും ഗോമേദകം ധരിക്കാം. ഇടവ ലഗ്നത്തിന്റെ 11, 9 രാശികളില്‍ രാഹു നില്‍ക്കുന്നവര്‍ ഗോമേദകം ധരിച്ചാല്‍ വേഗത്തില്‍ സാമ്പത്തിക ഉന്നതിയോ, നിധി ലാഭയോഗമോ ഉണ്ടാകും. മോതിരമായും ലോക്കറ്റായും ധരിക്കാം.

5. വൈഡൂര്യം


കേതു ഇടവലഗ്നത്തിന്റെ 3, 6, 8, 12 ഒഴികെ ഏത് രാശിയില്‍ നിന്നാലും വൈഡൂര്യം ധരിക്കാം. ദശാകാലത്തും ധരിക്കാം. 11, 9 രാശികളില്‍ കേതു നില്‍ക്കുന്നവര്‍ വൈഡൂര്യം ധരിച്ചാല്‍ ബിസിനസ്സ് വിജയം. സാമ്പത്തിക ഉന്നതി, സാമൂഹ്യ ബഹുമതി എന്നിവ ലഭിക്കും. മോതിരമായും ലോക്കറ്റായും ധരിക്കാം.

(തുടരും... മിഥുന ലഗ്നം- ലഗ്നാധിപന്‍ ബുധന്‍)

ആര്‍. സഞ്ജീവ്കുമാര്‍

Ads by Google
Monday 10 Dec 2018 04.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW