Tuesday, May 21, 2019 Last Updated 12 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 10 Dec 2018 04.00 PM

ഒപ്പൊ ആര്‍17 പ്രോ ഇന്ത്യയില്‍; വില 45990 രൂപ

oppo r17 pro sales started

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഓപ്പൊ ആര്‍ സീരിസിലെ ഏറ്റവും പുതിയ മോഡലായ ഓപ്പൊ ആര്‍17 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 710 പ്രോസസര്‍, ആന്‍ഡ്രോയിഡ് 8.1 കളര്‍ ഒഎസ് 5.2 ആണ് ഫോണിൽ. ഡിസംബര്‍ 7 മുതല്‍ 45990 രൂപ വരുന്ന ഓപ്പൊ ആര്‍17 പ്രോ വില്‍പ്പനയ്‌ക്കെത്തി.

6.4 ഇഞ്ച് സ്‌ക്രീന്‍, ആദ്യത്തെ കോര്‍ണിംഗ് ഗറില്ല ഗ്ലാസ് 6, 128 ജിബി വരെ ഉയര്‍ത്താവുന്ന എട്ട് ജിബി റാം, മികച്ച വേഗത, പ്രകടന മികവ് തുടങ്ങിയവയാണ് ഫീച്ചറുകൾ. ത്രിതല ക്യാമറ സെറ്റപ്പാണ് ആര്‍17 പ്രോയ്ക്ക് പിന്നില്‍. 12 എംപി, 20 എംപി, 3 ഡി എന്നിങ്ങനെ പിന്‍ കാമറയും 25 എംപി മുന്‍ കാമറയുമുണ്ട്.

ഓപ്പൊ ആര്‍ 17 പ്രോയ്ക്ക് ത്രിവര്‍ണ ബൈ/ക്വാഡ് ദിശയിലുള്ള രൂപകല്‍പ്പനയാണ് സ്വീകരിച്ചിരിക്കുന്നത്. സൂപ്പര്‍ വിഒഒസി സാങ്കേതിക വിദ്യയാണ് ആര്‍ 17 പ്രോ ഉപയോഗിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യയില്‍ ബാറ്ററി ചാര്‍ജിന്റെ 40 ശതമാനവും 10 മിനിറ്റിനുള്ളില്‍ വീണ്ടെടുക്കാനാകും. വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ഉപകരണം ലഭ്യമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW