Saturday, June 22, 2019 Last Updated 5 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 10 Dec 2018 03.40 PM

പ്രമേഹ രോഗികളറിയാന്‍

''പ്രമേഹ രോഗികള്‍ ജീവിതത്തില്‍ പാലിക്കേണ്ട ചില കാര്യങ്ങളറിയാം.''
uploads/news/2018/12/271258/DiabeticTips101218.jpg

പ്രമേഹം എന്നത് ഒരസുഖം മാത്ര മല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്ത നങ്ങളെയും ബാധിക്കുന്ന അവസ്ഥയാ ണ്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹ രോഗികള്‍ ജീവിതത്തി ല്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍.

രക്തപരിശോധന


രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് രോഗനിര്‍ണയത്തില്‍ നിര്‍ണായകമാണ്. ഗ്ലൂക്കോസ് കൂടിയാലും കുറഞ്ഞാലും അപകടമാണ്. ഭക്ഷണത്തിന് മുന്‍പുള്ള ഗ്ലൂക്കോസ് നില 80 ല്‍ കുറയരുത്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വരെ ബാധിക്കാം. ക്ഷീണം, കൈകാല്‍ തളര്‍ച്ച, വിയര്‍പ്പ്, ബോധം നഷ്ടപ്പെടുക ഇവ ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങളാണ്.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 120 ല്‍ കൂടിയാല്‍ ഹൈപ്പര്‍ഗ്ലൈസീമിയ എന്ന അവസ്ഥയുണ്ടാകാം. ഇത് നീണ്ടാ ല്‍ വൃക്കകള്‍, കണ്ണ്, നാഡികള്‍ ഇവയുടെ പ്രവര്‍ത്തനം തടസ്സപ്പെടും. ഭക്ഷണത്തിന് മുന്‍പും ഭക്ഷണംകഴിച്ച് രണ്ടുമണിക്കൂറിന് ശേഷവും രക്തപരിശോധന നടത്തണം. ഭക്ഷണശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് 140 വരെയാകാം.

ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിന്‍ പരിശോധന
പ്രമേഹ രോഗികള്‍ തീര്‍ച്ചയായും ഹീമോഗ്ലോബിന്‍ പരിശോധിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവറിയാനാണിത്. ഈ അളവ് ഏഴില്‍ കുറവായിരിക്കണം.

സമയത്തിന് മരുന്ന്


പ്രമേഹരോഗികള്‍ കൃത്യസമയത്ത് മരുന്നു കഴിക്കണം. ഒരു നേരത്തെ ഗുളിക കഴിക്കാന്‍ മറന്നാല്‍ അടുത്ത തവണ രണ്ടെണ്ണം ഒന്നിച്ചുകഴിക്കുന്നവരുണ്ട്. ഈ രീതി ഒഴിവാക്കണം. പ്രത്യേക എന്‍സൈമുകളുമായി പ്രവര്‍ത്തിക്കേണ്ടവയാണ് പ്രമേഹ മരുന്നുകള്‍. മരുന്ന് സമയംതെറ്റി കഴിക്കുന്നത് രോഗനിയന്ത്രണത്തെ ബാധിക്കും.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുക


പ്രമേഹരോഗികള്‍ക്ക് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടാനുളള സാധ്യത ഏറെയാണ്. ഈ അവസ്ഥ ഹൃദയധമനികള്‍ക്ക് കട്ടികൂടാനും അതുവഴി ഹൃദ്രോഗമുണ്ടാകാനും ഇടവരുത്തും.
uploads/news/2018/12/271258/DiabeticTips101218a.jpg

ക്രമത്തിലുളള ഭക്ഷണം


പ്രമേഹരോഗികളുടെ ആഹാര കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണം. ഓട്‌സ്, ഗോതമ്പ് എന്നിവ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ്.

വ്യായാമം


ശരീരഭാരം കൂടുന്നത് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുക. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

വൃക്കകളുടെ ആരോഗ്യം പ്രമേഹം വേണ്ടരീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കും. ഡോക്ടറുടെ നിര്‍ദേശാനുസരണമുള്ള ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയുമാണ് വേണ്ടത്. നാരുകളടങ്ങിയതും പൊട്ടാസ്യവും മറ്റ് ധാതുക്കളടങ്ങിയതുമായ ഭക്ഷണം ശീലമാക്കണം. വൃക്കകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന പരിശോധനകളും ) നടത്താം.

ഭാരം കുറയ്ക്കുക


ശരീരഭാരം കൂടുന്നത് ഇന്‍സുലിന്റെ പ്രവ ര്‍ത്തനത്തെ ബാധിക്കും. ബോഡി മാസ് ഇ ന്‍ഡക്‌സാണ് ശരിയായ ഭാരം കണ്ടെത്താ നുള്ള മാര്‍ഗം. കിലോഗ്രാമിലുള്ള ശരീര ഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ സ്‌ക്വ യര്‍ കൊണ്ട് ഹരിക്കണം. ഇങ്ങനെ കിട്ടു ന്ന സംഖ്യ 18.5 ല്‍ കുറയാനോ 25ല്‍ കൂ ടാനോ പാടില്ല. പ്രമേഹം വരുന്നതിനു മുന്‍പുള്ള ശരീരഭാരത്തിന്റെ 10 ശതമാന മെങ്കിലും കുറയ്ക്കുന്നതാണ് ഉചിതം.

പാദങ്ങളുടെ സംരക്ഷണം


പ്രമേഹരോഗികള്‍ക്ക് കാലിന് വൃണമു ണ്ടായാല്‍ ഉണങ്ങാന്‍ കാലതാമസമുണ്ടാ കും. ഇത് കാല്‍ മുറിച്ചുകളയുന്ന അവ സ്ഥയിലേക്കുവരെ എത്താം. അതിനാല്‍ അനുയോജ്യമായ പാദരക്ഷ ഉപയോഗി ക്കുകയും പാദങ്ങള്‍ വൃത്തിയായി സൂക്ഷി ക്കുകയും വേണം.

പുകവലി ഒഴിവാക്കുക


പുകവലി ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുമെന്നതിനാല്‍ സ്വതവേ ഹൃ ദ്രോഗ സാധ്യത കൂടുതലുള്ള പ്രമേഹ രോഗികള്‍ക്ക് ഈ ദുശ്ശീലം നല്ലതല്ല. പുക വലി ശീലമുള്ളവര്‍ ക്രമേണ ഇത് കുറച്ച് പൂര്‍ണമായി നിര്‍ത്തണം.
uploads/news/2018/12/271258/DiabeticTips101218c.jpg

ഭക്ഷണം


രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടു തലാണെന്ന് കണ്ടെത്തിയാല്‍ ഭക്ഷണ ക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതു ണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് കഴി ക്കേണ്ടത്, ഏതൊക്കെയാണ് ഒഴിവാക്കേ ണ്ടത് എന്നതില്‍ ഡോക്ടറുടെ ഉപദേശം തേടാം. കൂടാതെ ഇടയ്ക്കിടെ പഞ്ചസാ രയുടെ അളവ് പരിശോധിക്കുകയും നിര്‍ദ്ദി ഷ്ട പരിധി കവിയുന്നില്ല എന്ന് ഉറപ്പു വരു ത്തുകയും ചെയ്യണം.

പഞ്ചസാര, ഡെസേര്‍ട്ടുകള്‍, സിറപ്പുക ള്‍, ഗ്ലൂക്കോസ്, ജാം, ഫ്രൂട്ട് ഷുഗര്‍, ഐ സ്‌ക്രീം, കേക്ക്, പേസ്ട്രി, മധുരമുള്ള ബി സ്‌കറ്റുകള്‍, ചോക്കലേറ്റ്, കാര്‍ബണേറ്റ ഡ് പാനീയങ്ങള്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, ക്രീം, വറുത്തതും പൊരിച്ചതുമായ ഭക്ഷ ണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. അനാരോഗ്യകരമായ ഭക്ഷണങ്ങ ളും, ജങ്ക് ഫുഡും, കുക്കീസും, ടിന്നിലടച്ച സംസ്‌കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കണം.

ഗ്രീന്‍ ടീ, പാര്‍സ്‌ലി ടീ, ബ്ലൂബെറി ലീ ഫ് ടീ, മൂപ്പെത്താത്ത വാല്‍നട്ട് ഇല കൊണ്ടുള്ള ചായ പോലുള്ള ഹെര്‍ബല്‍ ടീകള്‍ ഉപയോഗിക്കാം. പഞ്ചസാരക്ക് പ കരം ഈന്തപ്പഴം ഉപയോഗിക്കാം. സ്‌കിം ഡ് മില്‍ക്ക്, പനീര്‍ പോലെ കൊഴുപ്പ് കു റഞ്ഞവ നിയന്ത്രിതമായി ഉപയോഗിക്കാം.

ധാന്യങ്ങള്‍, പഴം, പച്ചക്കറി, നട്ട്‌സ്, പാ ലുല്‍പ്പന്നങ്ങള്‍ എന്നിവ പ്രമേഹത്തിന് അനുയോജ്യമായ ഭക്ഷണങ്ങളാണ്. വെ ള്ളരിക്ക, ചീര, ഉള്ളി, വെളുത്തുള്ളി, ബീന്‍ സ്, മുള്ളങ്കി, തക്കാളി, ക്യാരറ്റ്, മധുരമു ള്ളങ്കി, കാബേജ് എന്നിവ പ്രമേഹത്തിന് ഫലപ്രദമാണ്. നിറമുള്ള പച്ചക്കറികള്‍ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം മെച്ചപ്പെ ടുത്തും. യീസ്റ്റും, ചെറുപയര്‍ മുളപ്പിച്ച തും ശരീരത്തിന് ഗുണകരമാണ്.

ഫൈബര്‍ ധാരാളമടങ്ങിയ ഭക്ഷണം ഇന്‍സുലിന്റെ ആവശ്യകത കുറയ്ക്കും. ഫൈബര്‍ ധാരാളമായി കഴിക്കുന്ന അ ല്ലെങ്കില്‍ സമ്പൂര്‍ണ്ണമായ ആഹാരക്രമം പി ന്തുടരുന്നവരില്‍ ഡയബറ്റിസ് മെല്ലിറ്റസ് കുറയുന്നതായും ചിലപ്പോള്‍ അപ്രത്യക്ഷ മാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഫൈ ബര്‍ സമ്പുഷ്ടമായ ആഹാരത്തില്‍ ക്രോ മിയം ധാരാളമുണ്ട്. ഇത് പ്രമേഹരോഗി കള്‍ക്ക് ഏറെ ഗുണകരമാണ്.

തക്കാളി, വാഴപ്പഴം, മത്തങ്ങ, ഉണ ങ്ങിയ കടല, ഉരുളക്കിഴങ്ങ്, ആപ്പിള്‍ സ്‌കിംഡ് പാല്‍പ്പൊടി, ഗോതമ്പ് തുടങ്ങി പൊട്ടാസ്യം ധാരാളമായി അടങ്ങിയ ഭക്ഷ ണങ്ങള്‍ കഴിക്കുക.പൊട്ടാസ്യം സപ്ലിമെന്റുകള്‍ ഒഴിവാ ക്കണം. ബാര്‍ലി, ഓട്ട്മീല്‍, ബദാം, ഡ്രൈ ബീന്‍, പയര്‍, വേവിച്ച ബ്ലാക്ക് ബീന്‍, കടല, ധാന്യങ്ങള്‍, കടലപ്പരിപ്പ് പോലുള്ള ലയിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷ ണങ്ങളും ഉള്‍പ്പെടുത്തുക..

uploads/news/2018/12/271258/DiabeticTips101218b.jpg

വ്യായാമം


ഭക്ഷണനിയന്ത്രണം മാത്രമല്ല, വ്യായാമവും പ്രമേഹരോഗികള്‍ക്ക് പ്രധാനമാണ്. ചിലപ്പോള്‍ പ്രമേഹം ഹൃദയാഘാതത്തിനും വഴി വയ്ക്കാറുണ്ട്. പ്രമേഹമുള്ളവര്‍ക്ക് അമിത വണ്ണത്തിന് സാധ്യതയേറെയാണ്. ഇവ ഒഴിവാക്കണമെങ്കില്‍ വ്യായാമം കൂടിയേ തീരൂ. വ്യായാമം ചെയ്യുവാന്‍ തീരുമാനിച്ചാല്‍ ഡോക്ടറുടെ അഭിപ്രായം തേടണം. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ചേ വ്യായാമം ചെയ്യാവൂ.

രക്തത്തിലെ പഞ്ചസാരയുടെ തോത് എത്രത്തോളമുണ്ടെന്ന് അറിഞ്ഞിരിക്കണം. പ്രമേഹരോഗികള്‍ വെറുംവയറോടെ വ്യായാമം ചെയ്യാതിരിക്കുന്നതാണ് നല്ലത്. പഞ്ചസാര ചേര്‍ക്കാത്ത ബിസ്‌ക്കറ്റുകളോ മറ്റു സ്നാക്‌സുകളോ കഴിയ്ക്കാം. വ്യായാമം തുടങ്ങുന്നതിന് മുന്‍പ് വാം അപ് ചെയ്യണം. ജോഗിങ്ങ് ചെയ്യുന്നത് നല്ലൊരു വാം അപ് എക്സര്‍സൈസാണ്. പതുക്കെ തുടങ്ങി പിന്നീട് വേഗം കൂട്ടാം. വ്യായാമത്തിന് ശേഷം റിലാക്സ് ചെയ്യേണ്ടതും ആവശ്യം തന്നെ.

എയറോബിക്‌സ് വ്യയാമങ്ങളാണ് പ്രമേഹരോഗികള്‍ക്ക് ഏറ്റവും ചേര്‍ന്നത്. നടക്കുക, ജോഗിങ്ങ്, സൈക്കിള്‍ ചവിട്ടുക തുടങ്ങിയവ ഇവര്‍ക്ക് ചെയ്യാവുന്ന വ്യയാമങ്ങളാണ്. കാര്‍ഡിയോ എക്സര്‍സൈസുകളും നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ ശ്വസനക്രിയകള്‍ വളരെ നല്ലതാണ്. ഇവ ഹൃദയാരോഗ്യത്തിന് സഹായിക്കും.

രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുവാനും ഇവ ശ്വസനക്രിയകള്‍ സഹായിക്കും. വ്യായമത്തിനിടെ ദാഹം തോന്നുമ്പോള്‍ കുടിയ്ക്കുവാനായി വെള്ളമോ മധുരം ചേര്‍ക്കാത്ത ജ്യൂസുകളോ നല്ലതാണ്. വ്യയാമത്തിന് ശേഷം അമിതമായി വിയര്‍ക്കുക, കിതയ്ക്കുക, വിശപ്പനുഭവപ്പെടുക, ക്ഷീണമനുഭവപ്പെടുക എന്നിങ്ങനെയുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW