Sunday, January 20, 2019 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 09 Dec 2018 07.48 PM

ലോകാത്ഭുതമായ പിരമിഡിന് മുകളില്‍ കയറി ലൈംഗിക പ്രദര്‍ശനം ; പൂര്‍ണ്ണനഗ്നരായി കിടക്കുന്ന ദൃശ്യം പുറത്തുവിട്ട ദമ്പതികളെ തേടി ഈജിപ്ത് ; പുരാവസ്തു മന്ത്രാലയം കട്ടക്കലിപ്പില്‍...!!

uploads/news/2018/12/271051/egypt.jpg

കെയ്‌റോ: പുരാതന ലോകാത്ഭുതങ്ങളില്‍ പെടുന്നതും ഏറ്റവും വലിയ പിരമിഡുകളില്‍ ഒന്നുമായ ഗിസയിലെ ഗ്രേറ്റ് ഖുഫു പിരമിഡിന് മുകളില്‍ അനധികൃതമായി കയറി കമിതാക്കള്‍ നഗ്നത ആഘോഷിച്ച സംഭവം ഈജിപ്ഷ്യ അധികൃതര്‍ അന്വേഷിക്കുന്നു. ലൈംഗികത ലക്ഷ്യമിട്ട് ഡാനിഷ് ദമ്പതികള്‍ എന്നു കരുതുന്നവര്‍ പിരമിഡിന്റെ ഏറ്റവും മുകള്‍ ഭാഗത്ത് കയറി നഗ്നതാപ്രദര്‍ശനം നടത്തുന്നതിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോ പ്രചരിച്ചതാണ് വിവാദമായി മാറിയിരിക്കുന്നത്.

കെയ്‌റോ നഗരത്തിന്റെ രാത്രിദൃശ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും ഇരുട്ടിലൂടെ പിരമിഡിന് മുകളിലേക്ക് കയറുന്നതും മുകളില്‍ എത്തിയ ശേഷം സ്ത്രീ വസ്ത്രമുരിഞ്ഞ് മാറ്റുന്നതും ഏറ്റവും ഒടുവില്‍ പിരമിഡിന് മുകളില്‍ പൂര്‍ണ്ണ നഗ്നരായി ആലിംഗന ബദ്ധരായി കിടക്കുന്നതിന്റെയും ദൃശ്യമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സംഭവം പുരാവസ്തു മന്ത്രി ഖാലിദ് അല്‍ അനാനി ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രചരിച്ച ലഘു വീഡിയോയുടെ യാഥാര്‍ത്ഥ്യം അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും ഖാലിദ് വ്യക്തമാക്കി.

uploads/news/2018/12/271051/egypt-1.jpg

ഈജിപ്തിലെ നിയമം അനുസരിച്ച് പിരമിഡിന് മുകളില്‍ കയറുന്നത് കുറ്റകരമാണ്. അതേസമയം ആന്‍ഡ്രിയാസ് വീഡ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു ഡന്മാര്‍ക്ക് ഫോട്ടോഗ്രാഫര്‍ യൂട്യൂബില്‍ ബുധനാഴ്ച പോസ്റ്റ് ചെയ്തതാണ് ദൃശ്യം. പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍ ലോകത്തുടനീളമുള്ള വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കുകയും ചെയ്തു. 481 അടി ഉയരമുള്ള ഗിസായിലെ പിരമിഡ് ഈജിപ്ഷ്യന്‍ ടൂറിസത്തിലെ വിസ്മയമാണ്. ഇവിടെയുള്ള മൂന്ന് കൂറ്റന്‍ പിരമിഡുകളില്‍ ഏറ്റവും വലുതാണ്. ലോകത്ത് മനുഷ്യ നിര്‍മ്മിത വസ്തുക്കളില്‍ ലോകാത്ഭുതമായി നില നില്‍ക്കുന്ന പിരമിഡ് 2560 ല്‍ ഖുഫു ഫറവോയ്ക്കായി പണി കഴിപ്പിച്ചതാണ്. പത്തു മുതല്‍ 20 വര്‍ഷം വരെ എടുത്താണ് നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW