Tuesday, May 21, 2019 Last Updated 6 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 08 Dec 2018 04.45 PM

48 മെഗാപിക്‌സലിന്റെ ക്യാമറ ഫോണുമായി ഷാവോമി

xiaomi teases smartphone with 48mp camera

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ ഷാവോമി പുതുവര്‍ഷത്തോടനുബന്ധിച്ച് 48 മെഗാപിക്‌സല്‍ സെന്‍സറുള്ള പുതിയ ഫോണുമായെത്തുന്നു. പുതിയ സ്മാര്‍ട്‌ഫോണിന്റെ ടീസര്‍ ഷാവോമി പുറത്തുവിട്ടു. ചൈനീസ് സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ വെയ്‌ബോയിലൂടെ ഷാവോമി പ്രസിഡന്റ് ലിന്‍ബിന്‍ ആണ് ചിത്രം പുറത്തുവിട്ടത്.

എത്ര ക്യാമറാ സെന്‍സറുകള്‍ ആണ് ഫോണില്‍ ഉണ്ടാവുകയെന്ന് ചിത്രം വ്യക്തമാക്കുന്നില്ല. ഫോണിന് പിറകില്‍ 48 മെഗാപിക്‌സല്‍ ക്യാമറ എന്ന് എഴുതിയതിന്റെ ഒരു ക്ലോസ് അപ്പ് ഇമേജ് ആണ് ലിന്‍ പുറത്തുവിട്ടത്. എല്‍ഇഡി ഫ്‌ളാഷ് ലൈറ്റും ഒപ്പമുണ്ട്. സോണിയുടെ ഐഎംഎക്‌സ് 586 സെന്‍സറോ, സാംസങ് ജിഎം വണ്‍ സെന്‍സറോ ആയിരിക്കും ഫോണിൽ ഉപയോഗിക്കുക.

ഫോണ്‍ ജനുവരിയില്‍ പുറത്തിറങ്ങുമെന്നാണ് സൂചന. 2019 ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ വെച്ച് ഫോണ്‍ അവതരിപ്പിക്കാനാണ് സാധ്യത. 48 മെഗാപിക്‌സല്‍ ക്യാമറയുള്ള ഒരു സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്ന ആദ്യ കമ്പനിയായിരിക്കും ഷാവോമി. ഫോണിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലിന്‍ പങ്കുവെച്ചിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW