Thursday, July 04, 2019 Last Updated 6 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 08 Dec 2018 03.49 PM

സാംസങ് ഗാലക്‌സി നോട്ട്9 വൈറ്റ് വേരിയന്റ്, ഗാലക്‌സി എസ്9 പ്ലസ് ബ്ലു വെര്‍ഷന്‍ എത്തി

samsung galaxy s9 s9plus new colour launched

സാംസങ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് പുതിയ രണ്ട് കളര്‍ വേരിയന്റുകള്‍ കൂടി നൽകുന്നു. നോട്ട് 9 വൈറ്റ് കളര്‍ വാരിയന്റും എസ്9 പ്ലസ് പൊളാരിസ് ബ്ലു കളര്‍ വാരിയന്റുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഗാലക്‌സി എസ്9 പ്ലസ് 64 ജിബി വാരിയന്റിലാണ് ബ്ലു കളര്‍ വാരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. 64,900 രൂപയാണ് ഫോണിന്റെ വില. നോട്ട് 9 128 ജിബി സ്‌റ്റോറേജ് വേരിയന്റിലാണ് വൈറ്റ് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. 67,900 രൂപയാണ് ഫോണിന്റെ വില.

നോട്ട് 9ന് 19:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.4 ഇഞ്ച് ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ആന്‍ഡ്രോയിഡ് ഓറിയോ 9 പൈയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 4,000 എംഎഎച്ചാണ് ബാറ്ററി. വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ടും ഫോണിലുണ്ട്. 12 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. ഗ്യാലക്സി എസ്9 പ്ലസിലേക്ക് എത്തുമ്പോള്‍ 6.2 ക്യൂഎച്ച്ഡി കര്‍വ്ഡ് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് 6ജിബിയാണ് റാം ശേഷി. 3500 എംഎഎച്ചാണ് ബാറ്ററി ശേഷി.158.1x73.8x8.5എംഎം ആണ് ഫോണിന്‍റെ അളവ് തൂക്കം 189 ഗ്രാം. ഇരു ഫോണുകളുടെയും മുന്‍ ക്യാമറ എട്ട് എംപിയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW