Tuesday, February 12, 2019 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 06.32 PM

ശബരിമല: ഹൈക്കോടതി നിരീക്ഷക സമിതിയെ നിയമിച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു

Sabarimala

ന്യൂഡല്‍ഹി: ശബരിമലയില്‍ നിരീക്ഷക സമിതിയെ നിയമിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ശബരിമലയില്‍ മൂന്നംഗ നിരീക്ഷക സമിതിയെ നിയമിച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. പോലീസിനും എക്‌സിക്യുട്ടീവിനും മേലുള്ള കടന്നു കയറ്റമാണ് ഹൈക്കോടതിയുടെ നടപടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് പി. ആര്‍ രാമന്‍, ജസ്റ്റിസ് എസ്. സിരിജഗന്‍, ഡി.ജി.പി എ. ഹേമചന്ദ്രന്‍ എന്നിവരടങ്ങുന്ന സമിതിയെയാണ് ഹൈക്കോടതി നിയമിച്ചത്. സമിതി കഴിഞ്ഞ ദിവസം ശബരിമല സന്നിധാനം സന്ദര്‍ശിച്ച് സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു.

സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഹൈക്കോടതിയല്ല മേല്‍നോട്ടം വഹിക്കേണ്ടതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടും. ആവശ്യമെങ്കില്‍ സുപ്രീം കോടതിക്ക് മേല്‍നോട്ട സമിതിയെ നിയമിക്കാമെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW