Friday, February 15, 2019 Last Updated 16 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 06.17 PM

ബി.ജെ.പിക്ക് തിരിച്ചടി; അമിത് ഷായുടെ രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു

Amit Shah, Rath Yatra, BJP

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യാനിരുന്ന രഥ യാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു. ജനുവരി 9ന് വീണ്ടും ഹര്‍ജി പരിഗണിക്കുന്നത് വരെ രഥ യാത്ര നടത്തരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വീണ്ടും ഹര്‍ജി പരിഗണിക്കുമ്പോള്‍ രഥ യാത്ര കടന്നു പോകേണ്ട 24 ജില്ലാ ഭരണകൂടങ്ങളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടും കോടതി പരിഗണിക്കും.

കൊല്‍ക്കത്തയിലെ കൂച്ച് ബെഹാറില്‍ നിന്ന് വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന രഥ യാത്രയാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഫ്‌ളാഗ് ഓഫ് ചെയ്ത് രഥ യാത്ര ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ബി.ജെ.പിയുടെ രഥയാത്രയ്ക്ക് അനുമതി നല്‍കാനാകില്ലെന്ന് സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചു.

രഥയാത്രയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ ബി.ജെ.പി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൂച്ച് ബെഹാറിലെ മദന്‍ മോഹന്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന രഥയാത്ര ബംഗാളിലെ 294 മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് ക്ഷേത്ര നഗരമായ താരാപിതില്‍ സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം പ്രമുഖര്‍ വിവിധ ഘട്ടങ്ങളിലായി രഥയാത്രയെ അഭിസംബോധന ചെയ്യും. ജനാധിപത്യം സംരക്ഷിക്കാന്‍ എന്ന പേരില്‍ നടത്തുന്ന രഥയാത്ര ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ മുന്നൊരുക്കം ലക്ഷ്യമിട്ടാണ് നടത്തുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW