Thursday, December 06, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 06.07 PM

ലോകസഭാ തെരഞ്ഞെടുപ്പില്‍ മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി

uploads/news/2018/12/270412/maduri.jpg

മുംബൈ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബോളിവുഡ് നടി മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി ശ്രമം. പൂനെ നിയോജകമണ്ഡലത്തില്‍ ഇവരെ സ്ഥാനാര്‍ത്ഥിാക്കാന്‍ ബി.ജെ.പിയില്‍ ശ്രമമുണ്ട്. ഇതിന് സൂചനയെന്നോണം ഇക്കഴിഞ്ഞ ജൂണ്‍ മാസം ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ നടിയുമായി അവരുടെ മുംബൈയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം മാധുരി ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പരിഗണന പട്ടികയിലുണ്ടെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. വലിയ മാറ്റം ഒന്നും ഉണ്ടായില്ലെങ്കില്‍ മാധുരി തന്നെയാകും പൂനെയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്നാണ് ഈ നേതാവിന്റെ പക്ഷം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കോണ്‍ഗ്രസിന്റെ പൂനെയിലെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തിരുന്നു.

അന്‍പത്തിയൊന്നുകാരിയായ മാധുരി ദീക്ഷിത് ബോളിവുഡിലെ നിത്യഹരിത നായികമാരില്‍ ഒരാളാണ്. ദേവദാസ്, ദില്‍ തോ പാഗല്‍ ഹേ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ നായികാ വേഷത്തിലൂടെ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി.

Ads by Google
Thursday 06 Dec 2018 06.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW