Monday, February 18, 2019 Last Updated 15 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 04.13 PM

അഡ്വൈസ് മെമോയുമായി ഉദ്യോഗാര്‍ത്ഥികള്‍ കാത്തുനില്‍ക്കുന്നു; കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്

uploads/news/2018/12/270408/ksrtc.jpg

കൊച്ചി : കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കെഎസ്ആര്‍ടിസിയിലെ ഒഴിവുകളിലേക്കുള്ള പിഎസ്സി പരീക്ഷ പാസായ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയേ തുടര്‍ന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ചിദംബരേശനും ജസ്റ്റിസ് പിഷാരടിയും ഉള്‍പ്പെടുന്ന ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടിരിക്കുന്നത്.

4051 പേരുടെ പി.എസ്.സി ലിസ്റ്റ് നിലനില്‍ക്കേ കരാര്‍ ജീവനക്കാരുമായി കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടരുകയായിരുന്നു. ഇത് മൂലം പി.എസ്.സി പരീക്ഷ പാസായിട്ടും തങ്ങള്‍ക്ക് ജോലി കിട്ടുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ അറിയിച്ചു. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതി ഉത്തരവ് വന്നിരിക്കുന്നത്.

10 വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള, വര്‍ഷം 120 ദിവസത്തില്‍ കുറഞ്ഞ് കരാര്‍ ജോലി ചെയ്ത മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പിരിച്ചു വിടാനാണ് ഉത്തരവ്. തൊഴിലാളികളെ പിരിച്ചുവിടാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ഉത്തരവ് പ്രകാരം ഏതാണ്ട് 4,000 കരാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും.

Ads by Google
Ads by Google
Loading...
TRENDING NOW