Monday, February 18, 2019 Last Updated 17 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 02.56 PM

പ്രളയ ദുരിതാശ്വാസം; കേരളത്തിന് കേന്ദ്രത്തിന്റെ 3048 കോടി ധനസഹായം

uploads/news/2018/12/270405/kerala-flood.jpg

ന്യൂഡല്‍ഹി : പ്രളയദുരിതാശ്വാസത്തിനായി കേരളത്തിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. കേരളത്തിന് 3048 കോടിയുടെ സഹായം നല്‍കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിലാണ് തീരുമാനം.

ആഭ്യന്തരമന്ത്രിയെ കൂടാതെ ധനമന്ത്രി അരുണ്‍ ജെയ്റ്റലി, കൃഷിമന്ത്രി രാധാമോഹന്‍സിംഗ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. കേരളത്തിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തെ കൂടാതെ ഒഡീഷ, ആന്ധ്രാപ്രദേശ്, നാഗാലാന്‍ഡ്, എന്നീ സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ കേരളത്തിന് അനുവദിച്ച അറുന്നൂറ് കോടി കൂടി ഉള്‍പ്പെടുത്തിയാണോ ഇപ്പോഴത്തെ പ്രഖ്യാപനം എന്ന് വ്യക്തമല്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW