Tuesday, May 21, 2019 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.37 PM

തകര്‍ന്നുപോകാതെ പൂജാരയുടെ സെഞ്ച്വറി തുണയായി ; അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആദ്യ ദിനം തിരിച്ചടികളുടേത്

uploads/news/2018/12/270395/poojara.jpg

അഡ്‌ലെയ്ഡ് : തുടക്കത്തിലെ തകര്‍ച്ചയെ ചേതേശ്വര്‍ പൂജാരയിലൂടെ അതിജീവിച്ച ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ മികച്ച നില. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒമ്പതിന് 250 എന്ന നിലയിലാണ്. പ്രമുഖരെല്ലാം ചെറിയ സ്‌കോറിന് മടങ്ങിയപ്പോള്‍ പതിനാറാം ടെസ്റ്റ് സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിംഗാണ് തുണയായി മാറിയത്.

നായകന്‍ വിരാട് കോഹ്‌ലി മുന്ന് റണ്‍സിനും ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍ രണ്ടിനും മുരളീവിജയ് 11 നും പുറത്തായപ്പോള്‍ രണ്ടാമനായി എത്തിയ പൂജാര 246 പന്തില്‍ 123 റണ്‍സ് നേടി. കോഹ്‌ലി പുറത്തായതിന് പിന്നാലെ അജിങ്ക്യാരഹാനേ 13 നും പുറത്തായപ്പോള്‍ ദീര്‍ഘകാലത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വന്ന രോഹിത്ശര്‍മ്മ 37 റണ്‍സ് എടുത്ത് പിന്തുണ നല്‍കി. അലക്ഷ്യമായ ഷോട്ടില്‍ ശര്‍മ്മ പുറത്തായ ശേഷം ഋഷഭ് പന്തും അശ്വിനും 25 റണ്‍സ് വീതം നല്‍കി.

ഓസ്‌ട്രേലിയയില്‍ ഇതാദ്യമായിട്ടാണ് പൂജാര സെഞ്ച്വറി നേടുന്നത്. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും മറുവശത്ത് ക്ഷമയോടെ ബാറ്റ് ചെയ്ത പൂജാര പക്ഷേ റണ്ണൗട്ടായതോടെ പ്രതീക്ഷ അവസാനിച്ചു. സ്റ്റാര്‍ക്ക്, ഹസല്‍വുഡ്, കമ്മിന്‍സ്, ലിയോണ്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഹെഡ്ഡിന് വെറും കയ്യോടെ മടങ്ങേണ്ടി വന്നു. വന്‍ തകര്‍ച്ചയില്‍ നിന്നായിരുന്നു പൂജാര രക്ഷിച്ചത്.

Ads by Google
Thursday 06 Dec 2018 01.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW