Saturday, April 27, 2019 Last Updated 21 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.09 PM

ബെനല്ലി മൂന്ന് ബൈക്കുകള്‍ ഇന്ത്യയില്‍ റീലോഞ്ച് ചെയ്തു

benelli tnt 300 302r tnt 600i re launched

ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനല്ലി ഇന്ത്യയില്‍ മൂന്ന് മോഡലുകള്‍ റീലോഞ്ച് ചെയ്തു. ഒരിക്കല്‍ക്കൂടി ബെനല്ലി ടിഎന്‍ടി 300, ബെനല്ലി 302ആര്‍, ബെനല്ലി ടിഎന്‍ടി 600ഐ മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. യഥാക്രമം 3.50 ലക്ഷം, 3.70 ലക്ഷം, 6.20 ലക്ഷം രൂപയാണ് മോട്ടോര്‍സൈക്കിളുകളുടെ പ്രാരംഭ എക്‌സ് ഷോറൂം വില എന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലെ 15 ഡീലര്‍ഷിപ്പുകളിലും മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് ആരംഭിച്ചു. 10,000 രൂപയാണ് ബുക്കിംഗ് തുക. ഈ മാസം പതിനഞ്ചിനുശേഷം ഡീലര്‍ഷിപ്പുകളില്‍ വിതരണം ആരംഭിക്കും. ഇന്ത്യയില്‍ ഇനി ബെനല്ലി ബൈക്കുകള്‍ വിതരണം ചെയ്യുന്നത് ഹൈദരാബാദ് ആസ്ഥാനമായ മഹാവീര്‍ ഗ്രൂപ്പിന് കീഴിലെ ആദീശ്വര്‍ ഓട്ടോ റൈഡാണ്.

ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 2019 മാര്‍ച്ച് മാസത്തോടെ 40 ആയി വര്‍ധിപ്പിക്കാനാണ് മഹാവീര്‍ ബെനല്ലി സഖ്യത്തിന്റെ തീരുമാനം. പുണെ ആസ്ഥാനമായ ഡിഎസ്‌കെ ഗ്രൂപ്പില്‍നിന്നാണ് ഈയിടെ ബെനല്ലി ബൈക്കുകളുടെ വില്‍പ്പനയും വിതരണവും സര്‍വീസും മഹാവീര്‍ ഗ്രൂപ്പ് ഏറ്റെടുത്തത്.

അഞ്ച് വര്‍ഷ, അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി മൂന്ന് മോട്ടോര്‍സൈക്കിളുകള്‍ക്കും മഹാവീര്‍ ബെനല്ലി നൽകും. മാത്രമല്ല, ഓരോ മോട്ടോര്‍സൈക്കിളിന്റെയും സര്‍വീസ് ഇടവേളകള്‍ ദീര്‍ഘിപ്പിച്ചു. 4,000 കിമീ/നാല് മാസത്തില്‍നിന്ന് 6,000 കിമീ/ആറ് മാസമായാണ് നീട്ടിയത്. ഇത് സര്‍വീസ് ചെലവുകള്‍ 34 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ബെനല്ലി ഇന്ത്യ അറിയിച്ചു.

Ads by Google
Thursday 06 Dec 2018 01.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW