Tuesday, May 21, 2019 Last Updated 13 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 12.45 PM

വാവേയുടെ പുതിയ സ്മാര്‍ട്‌ഫോണില്‍ ത്രിഡി ചിത്രങ്ങള്‍ എടുക്കാം

huaweis next smartphone to let you capture 3d photos

വാവേ ടെക്‌നോളജീസിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സ്മാര്‍ട്‌ഫോണില്‍ ത്രിഡി ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുമെന്ന് റിപ്പോർട്ട്.

ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ഈ മാസം തന്നെ പ്രിന്‍സ്ടന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ അവതരിപ്പിക്കുകയും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിപണിയിലെത്തുകയും ചെയ്യും. വാര്‍ത്ത സംബന്ധിച്ച് വാവേ അധികൃതര്‍ ഇതുവരെ പ്രതികരിച്ചില്ല.

സോണി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് ത്രിഡി ചിത്രം പകര്‍ത്തുന്നതിനായുള്ള ക്യാമറ സെന്‍സറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യക്ക് ഒരു വസ്തുവില്‍ നിന്നും ക്യാമറാ സെന്‍സറിലെത്തുന്ന പ്രകാശം ഏത്ര അകലത്തില്‍ നിന്നാണ് വരുന്നതെന്ന് തിരിച്ചറിയാന്‍ കഴിയും.

വാവേയുടെ പുതിയ ക്യാമറ ഉപയോഗിച്ച് ത്രിഡി ചിത്രം പകര്‍ത്തുക എന്നതിന് പുറമെ ആളുകളുടെയും വസ്തുക്കളുടെയും ത്രിഡി രൂപങ്ങള്‍ സൃഷ്ടിച്ചെടുക്കാനും സാധിക്കും. അവ ഓഗ്മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷനുകള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്യാമെന്നാണ് സൂചന.

Ads by Google
Ads by Google
Loading...
TRENDING NOW