Saturday, July 06, 2019 Last Updated 36 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 12.41 PM

റിയല്‍മി യു വണ്‍ വില്‍പനയ്ക്ക് എത്തി

realme u1 first sale on 5th december

റിയല്‍മി അടുത്തിടെ വിപണിയിലവതരിപ്പിച്ച റിയല്‍മി യു വണ്‍ സ്മാര്‍ട്‌ഫോണിന്റെ വില്‍പന ആരംഭിച്ചു. മീഡിയാ ടെക്കിന്റെ ഹീലിയോ പി 70 പ്രൊസസറാണ് ഫോണിൽ.

ഈ പ്രൊസസറുമായെത്തുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണ് റിയല്‍മി യുവണ്‍. ആമസോണില്‍ നിന്നും റിയല്‍മി.കോമില്‍ നിന്നും ഡിസംബര്‍ അഞ്ച് ഉച്ചയ്ക്ക് 12 മണിമുതല്‍ ഫോണ്‍ വാങ്ങാം.

റിയല്‍മി യുവണിന്റെ മൂന്ന് ജിബി റാം പതിപ്പിന് 11,999 രൂപയും നാല് ജിബി റാം ശേഷിയ്ക്ക് 14,499 രൂപയുമാണ് വില. നോ കോസ്റ്റ് ഇഎംഐയില്‍ ഫോണ്‍ വാങ്ങാനുള്ള സൗകര്യമുണ്ടാവും.

25 സെല്‍ഫി ക്യാമറയുമായെത്തുന്ന റിയല്‍മി യുവണിനെ സെല്‍ഫി പ്രോ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. 25 സെല്‍ഫി ക്യാമറയിൽ സെല്‍ഫി ക്യാമറയില്‍ ഫെയ്‌സ് അണ്‍ലോക്കിങ് സംവിധാനവുമുണ്ട്. 13 മെഗാപിക്‌സലിന്റേയും രണ്ട് മെഗാപിക്‌സലിന്റേയും ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് ഫോണിനുള്ളത്. അമ്പീഷ്യസ് ബ്ലാക്ക്, ബ്രോവ് ബ്ലൂ നിറങ്ങളിലുള്ള ഫോണുകൾ വാങ്ങാൻ കഴിയുക.

ഫോണ്‍ വാങ്ങുന്നവര്‍ക്ക് റിലയന്‍സ് ജിയോ 5,750 രൂപയുടെ ആനുകൂല്യങ്ങളാണ് നല്‍കുന്നത് ഒപ്പം 4.2 ടിബി 4ജി ഡാറ്റയും സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഈ ആനുകൂല്യം 198 രൂപ, 299 രൂപ പ്രീപെയ്ഡ് റീച്ചാര്‍ജുകള്‍ക്കൊപ്പമാണ് ലഭിക്കുക. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോള്‍ അഞ്ച് ശതമാനം കാഷ്ബാക്ക് ലഭിക്കും.

2340x 1080 പിക്‌സല്‍ ഫുള്‍എച്ച്ഡിപ്ലസ് റസലൂഷനിലുള്ള 6.3 ഇഞ്ച് എല്‍സിഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. റിയല്‍മി 2 പ്രോ മാതൃകയില്‍ ഡ്യൂ ഡ്രോപ്പ് നോച്ച് ആണ് ഡിസ്‌പ്ലേയ്ക്ക് നല്‍കിയിട്ടുള്ളത്. നോച്ചില്‍ സെല്‍ഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW