Tuesday, February 12, 2019 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 12.34 PM

കാറുകൾക്ക് വമ്പന്‍ ഓഫര്‍ ആനുകൂല്യങ്ങളുമായി ടൊയോട്ട

Year end discounts on toyota cars

ഡിസംബര്‍ മാസം വമ്പന്‍ ഓഫര്‍ ആനുകൂല്യങ്ങളാണ് '2018' മോഡൽ കാറുകൾക്ക് ടൊയോട്ട പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ജനുവരി മുതല്‍ കാറുകള്‍ക്ക് നാലു ശതമാനം വിലവര്‍ധിക്കുമെന്നിരിക്കെയാണ് ഇത്. ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ മോഡലുകളില്‍ വരെ വമ്പന്‍ വിലക്കിഴിവ് കമ്പനി ഒരുക്കിയിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റയില്‍ 45,000 രൂപ വരെയും ഫോര്‍ച്യൂണറില്‍ 40,000 രൂപ വരെയും ഡിസംബറില്‍ വിലക്കിഴിവ് നേടാം.

ഫോര്‍ച്യൂണറില്‍ വിലക്കിഴിവ് ഉള്‍പ്പെടെ 1.25 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ലഭ്യമാവുക. ഇന്നോവ ക്രിസ്റ്റയില്‍ ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ടൊയോട്ട ഇതാദ്യമായാണ് ഇന്നോവയ്ക്കും ഫോര്‍ച്യൂണറിനും ഇത്രയേറെ ആനുകൂല്യങ്ങള്‍ നൽകുന്നത്. സമാനമായ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ യാരിസ്, എത്തിയോസ്, കൊറോള ആള്‍ട്ടിസ് മോഡലുകളിലും ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്.

1.1 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ യാരിസില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. ഒരുലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ എത്തിയോസ് (സെഡാന്‍), എത്തിയോസ് ലിവ (ഹാച്ച്ബാക്ക്), എത്തിയോസ് ക്രോസ് (ക്രോസ്ഓവര്‍ ഹാച്ച്ബാക്ക്) മോഡലുകളില്‍ നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW