Thursday, December 06, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 12.24 PM

ഏഴ് വയസുകാരന്‍ യൂട്യൂബിലൂടെ സമ്പാദിച്ചത് 156 കോടി രൂപ

this 7 year old boy earned rs 156 crore in a year

2018ല്‍ യൂട്യൂബിലൂടെ ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച 10 പേരുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്തുവിട്ടു. പട്ടികയില്‍ ഒന്നാമതെത്തിയത് ഏഴ് വയസുകാരനായ റയാന്‍ എന്ന കുട്ടിയാണ് . 'റയാന്‍ ടോയ്സ് റിവ്യു' എന്ന യൂട്യൂബ് ചാനല്‍ ആൺ റയാന്‍ നടത്തുന്നത്. 2017 ജൂണിനും 2018 ജൂണിനും ഇടയില്‍ 156 കോടി രൂപയാണ് റയാന്‍ സമ്പാദിച്ചത്.

1.7 കോടി ഫോളോവേഴ്സാണ് യൂട്യൂബില്‍ 7 വയസുകാരന് ഉളളത്. കഴിഞ്ഞ വർഷം എട്ടാം സ്ഥാനത്തായിരുന്ന കുട്ടിയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തെത്തിയത്.

എല്ലാ വിധത്തിലുളള പുതിയ കളിപ്പാട്ടങ്ങളും വാങ്ങി അവ നിരൂപണം നടത്തുകയാണ് കുട്ടി യൂട്യൂബ് വീഡിയോയിലൂടെ ചെയ്യുന്നത്. കുട്ടിക്കായി മാതാപിതാക്കള്‍ 2015ലാണ് യൂട്യൂബ് ചാനല്‍ ഉണ്ടാക്കി നല്‍കിയത്. റയാന് കളിപ്പാട്ടങ്ങളോട് ഏറെ ഇഷ്ടമുണ്ടായിരുന്നു. പുതിയ കളിപ്പാട്ടങ്ങളുടെ റിവ്യൂ കാണുന്ന ശീലവുമുണ്ടായിരുന്നു.

നാല് വയസ് പ്രായമുള്ളപ്പോഴാണ് റയാന്‍ റിവ്യൂ തുടങ്ങിയത്. റയാൻ ടോയ്‌സ് റിവ്യൂ എന്ന പേരിൽ ചാനൽ തുടങ്ങി വീഡിയോകൾ പബ്ലിഷ് ചെയ്യാൻ തുടങ്ങി. എന്നാൽ, പ്രതീക്ഷിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് വീഡിയോകൾക്ക് ലഭിച്ചത്.

റയാന്‍ റിവ്യു ചെയ്യുന്ന കളിപ്പാട്ടങ്ങള്‍ പലപ്പോഴും നല്ല നിലയില്‍ വില്‍പ്പന നടക്കാറുലളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാള്‍മാര്‍ട്ടില്‍ 'റയാന്‍സ് വേള്‍ഡ്' എന്ന പേരില്‍ റയാന് ടോയ്സിന്റെ വലിയൊരു ശേഖരം തന്നെയുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW