Saturday, June 22, 2019 Last Updated 6 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 11.58 AM

അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ എം2 ഡിസംബര്‍ 11ന് ഇന്ത്യയില്‍

Asus ZenFone Max Pro M2 Launch Set for December 11

അസ്യൂസിന്റെ പുതിയ സ്മാര്‍ട്ഫോണായ സെന്‍ഫോണ്‍ മാക്സ് പ്രോ എം2 ഡിസംബര്‍ 11ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660/670 പ്രൊസസറിലാകും ഫോണ്‍ പ്രവര്‍ത്തിക്കുക.6 ഇഞ്ച് ഫുള്‍ എച്ച്‌ഡി നോച്ച്‌ ഡിസ്പ്ലേയിലിറങ്ങുന്ന ഫോണ്‍ ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്.

ഗൊറില്ല ഗ്ലാസ് 6 പ്രൊട്ടക്ഷനും ഫോണിനുണ്ടാകും. 12,999 രൂപയാകും ഫോണിന്റെ വിലയെന്നാണ് കരുതപ്പെടുന്നത്. 4ജിബി, 6 ജിബി, 8 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. ഡ്യുവല്‍ റിയര്‍ ഫേസിങ് ക്യാമറയുമാണ്. ഒറ്റ ചാര്‍ജിങില്‍ 2 ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററി പവറും ഉണ്ടാകുമെന്നാണ് കമ്ബനിയുടെ വാദം. 5,000mAh ബാറ്ററി ആണ് ലഭിക്കുക.

64 ജിബി ഇന്റെർണൽ സ്റ്റോറേജ് ഉണ്ടാകും.ആൻഡ്രോയിഡ് 8.1 ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സെന്‍ഫോണ്‍ മാക്സ് പ്രോ എം2 പ്രവർത്തിക്കുക. ഡ്യുവൽ ക്യാമറ സെറ്റ് അപ് ആയിരിക്കും ഫോണിൽ. 8 മെഗാപിക്സെൽ സെൽഫി ക്യാമറ ലഭിക്കും. 13, 5 മെഗാപിക്സലുകളുടെ ഡ്യുവൽ ക്യാമറ സംവിധാനം ആണ് പുറകിൽ. 180 ഗ്രാമാണ് ഭാരം.

Ads by Google
Ads by Google
Loading...
TRENDING NOW