സിനിമ ലോകം വളെ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയന്. ഡിസംബര്‍ 14 ന് ചിത്രം തിയേറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി ആരാധകരെ ആവേശത്തിലാഴ്തി ചിത്രത്തിലെ മോഹന്‍ലാല്‍ ആലപിച്ച ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഗാനം പുറത്തിറക്കിയത്.
ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ് എന്ന് തുടങ്ങുന്ന ഗാനത്തിന് പ്രഭ വര്‍മ്മയാണ് വരികള്‍ എഴുതിയിരിക്കുന്നത്. എം ജയചന്ദ്രന്റേതാണ് സംഗീതം. ഗാനത്തിന്റെ വരികള്‍ അടങ്ങുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചത്.
ശ്രീകുമാര്‍ മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആണ്. ദേശീയ പുരസ്കാരജേതാവായ ഹരികൃഷ്ണനാണ് 'ഒടിയന്' സിനിമയുടെ തിരക്കഥ. മോഹന്‍ലാല്‍ 'ഒടിയനാ'യെത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരെ കൂടാതെ സിദ്ദിഖ്, ഇന്നസെന്റ്, നരേന്, നന്ദു, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്