Tuesday, May 21, 2019 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 10.49 AM

ഷവോമി പോക്കോ എഫ്1ന് ഡിസംബര്‍ 6 മുതല്‍ മികച്ച ഓഫർ

xioami poco f1 get discount offer on december 6

ഡിസംബര്‍ 6 മുതല്‍ ഷവോമിയുടെ ഉപബ്രാന്‍ഡായ പോക്കോ എഫ്1ന് 5000 രൂപ വരെ ഡിസ്‌കൗണ്ട് ഓഫര്‍. ഡിസംബര്‍ 6,7,8 എന്നീ തിയതികളിലാണ് ഓഫര്‍ ലഭിക്കുക. മി. കോമിലും ഫ്‌ളിപ്കാര്‍ട്ടിലും ഓഫര്‍ ലഭ്യമാകും.

30,999 രൂപയാണ് 8 ജിബി റാം 256 ജിബി സ്റ്റോറേജ് വാരിയന്റിന് വില. ഡിസ്‌കൗണ്ട് പ്രകാരം 25,999 രൂപയാണ് വില വരുന്നത്. 6 ജിബി റാം 64 ജിബി പതിപ്പിന് 21,999 രൂപയാണ് വില വരുന്നത്. 2000 രൂപ ഡിസ്‌കൗണ്ടുള്ള ഫോണിന് 19,999 രൂപയാണ് നിലവിൽ വില. 6 ജിബി റാം 128 ജിബി സ്‌റ്റോറേജിന് 24,999 രൂപയാണ് വില. 3000 രൂപ ഡിസ്‌കൗണ്ടുള്ള ഫോണിന് 21,999 രൂപയാണ് നിലവിൽ വില.

ഐഫോണ്‍ Xലേതിന് സമാനമായ നോച്ചോട് കൂടിയ 6.18 ഇഞ്ച് FHD+ ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. ഐആര്‍ ഫെയ്സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, 12 എംപി + 5 എംപി ഇരട്ട പിന്‍ക്യാമറ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയെല്ലാമാണ് മറ്റു സവിശേഷതകള്‍.

Ads by Google
Ads by Google
Loading...
TRENDING NOW