Thursday, December 06, 2018 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 09.22 AM

ലോകഫുട്‌ബോളിലെ വമ്പന്‍ പോരാട്ടത്തിനായി ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണേല്‍ മെസ്സിയും ഒരുമിക്കുന്നു ; ബൊക്കയും റിവര്‍പ്‌ളേറ്റും തമ്മിലുള്ള മത്സരം നടക്കുന്നത് സ്‌പെയിനില്‍ ഞായറാഴ്ച

uploads/news/2018/12/270351/cristiano-messi.jpg

ആരാധകരുടെ പരസ്പര വൈരവും അക്രമവും കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച അര്‍ജന്റീനിയന്‍ ക്‌ളബ്ബായ ബൊക്കാ ജൂനിയേഴ്‌സും റിവര്‍പ്‌ളേറ്റും തമ്മില്‍ ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരം കാണാന്‍ ലോകഫുട്‌ബോളിലെ ഏറ്റവും വലിയ എതിരാളികളായ ക്രിസ്ത്യാനോ റൊണാള്‍ഡോയും മെസ്സിയും എത്തുന്നു. ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മത്സരമായ കോപ്പാ ലിബര്‍ട്ടിഡോറസ് കലാശപ്പോരാട്ടത്തിന് സാക്ഷിയാകാന്‍ വിഐപി ബോക്‌സില്‍ ഇരുവരും ഒരുമിച്ചുണ്ടാകുമെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

അതേസമയം മെസ്സിയുടെ സാന്നിദ്ധ്യം ഉറപ്പാണെങ്കിലും ക്രിസ്ത്യാനോയുടെ കാര്യത്തില്‍ അത്ര ഉറപ്പില്ല. മത്സരത്തിന് അനുമതി നല്‍കിയ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഇരുവരെയും മത്സരം കാണാന്‍ ക്ഷണിച്ചിട്ടുണ്ട്. മത്സരം കാണാന്‍ മെസ്സി ഉണ്ടാകുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെ ക്രിസ്ത്യാനോയ്ക്ക് ക്ഷണം അയച്ചിട്ടുണ്ടെന്ന് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പറഞ്ഞു. അതേസമയം ക്രിസ്ത്യാനോയില്‍ നിന്നോ അദ്ദേഹത്തിന്റെ ക്‌ളബ്ബ് യുവന്റസില്‍ നിന്നോ ഇക്കാര്യത്തില്‍ മറുപടി കിട്ടിയിട്ടില്ലെങ്കിലും ഇത്രയും വാര്‍ത്താപ്രാധാന്യം നേടിയ മത്സരം കാണാന്‍ അദ്ദേഹം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രതീക്ഷ.

uploads/news/2018/12/270351/cristiano-messi-1.jpg

ലാലിഗയില്‍ എസ്പാനിയോളുമായുള്ള മത്സരം ഈ ശനിയാഴ്ച ബാഴ്‌സിലോണയ്ക്ക് ഉണ്ട്. ഇതില്‍ കളിക്കാന്‍ മെസ്സി മാഡ്രിഡിലേക്ക് വരുന്നുണ്ട്. യുവന്റസിന് ഇന്റര്‍മിലാനുമായി വെള്ളിയാഴ്ചയാണ് മത്സരം. അതിന് ശേഷം സ്‌പെയിനില്‍ ഒരു ദിവസം എത്താന്‍ ക്രിസ്ത്യാനോയ്ക്ക് സമയവും കിട്ടും. കളി കാണാനുളള ടിക്കറ്റിനായി മെസ്സി സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനെ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ക്രിസ്ത്യാനോയുടെ ഭാഗത്തു നിന്നും ഇത്തരം ആവശ്യം പക്ഷേ ഉയര്‍ന്നിട്ടില്ല. ലോകം മുഴുവന്‍ ചര്‍ച്ചയായ ഈ മത്സരം അര്‍ജന്റീനയ്ക്ക് പുറത്ത് റയല്‍മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍ണേബുവിലേക്ക് മാറ്റിയിരുന്നു. റിവര്‍പ്‌ളേറ്റ് ആരാധകരും ബൊക്കാ ജൂനിയേഴ്‌സ് ആരാധകരും തമ്മില്‍ ഫൈനലിന്റെ ആദ്യപാദ മത്സരത്തിന് ശേഷം പോരും ആക്രമണവും പതിവായി മാറിയതോടെയാണ് ഫൈനല്‍ യൂറോപ്പിലേക്ക് മാറ്റേണ്ടി വന്നത്.

റിവര്‍പ്‌ളേറ്റ് ആരാധകര്‍ ബൊക്കാ ജൂനിയേഴ്‌സ് ടീമിന്റെ ബസ് ആക്രമിച്ച് നാലു കളിക്കാര്‍ക്ക് പരിക്കേറ്റതും ബൊക്കയുടെ പരിശീലനം കാണാന്‍വേണ്ടി മാത്രം സ്‌റ്റേഡിയം നിറച്ച് ആളെത്തിയതും വന്‍ വാര്‍ത്തയായിരുന്നു. ഇരുടീമും തമ്മില്‍ റിവര്‍പ്‌ളേറ്റിന്റെ മൈതാനത്ത് നടന്ന ആദ്യ മത്സരം 2-2 സമനിലയില്‍ കലാശിച്ചിരുന്നു. ഇതിന് പിന്നാലെ ബൊക്കയുടെ മൈതാനത്ത് നടക്കേണ്ട മത്സരമാണ് അനിശ്ചിതത്വത്തിലായത്. കഴിഞ്ഞയാഴ്ച കളി സാന്റിയാഗോ ബെര്‍ണേബുവില്‍ ഉറപ്പാക്കിയ ശേഷം അനേകം കോളുകളാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന് കിട്ടിക്കൊണ്ടിരിക്കുന്നത്. പരിശീലകരും കളിക്കാരുമായി സ്‌പെയിന് പുറത്തുള്ളവര്‍പോലും വിളിക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW