Thursday, December 06, 2018 Last Updated 9 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 07.41 AM

ആ മുഖം കണ്ടാല്‍ ജയലളിതയല്ലെന്ന് ആര് പറയും?; ജയലളിതയായുള്ള നിത്യാമേനോന്റെ മേക്കോവര്‍; അമ്പരന്ന് തെന്നിന്ത്യന്‍ സിനിമാലോകം

iron lady movie

തെന്നിന്ത്യന്‍ സിനിമാലോകം ഞെട്ടലിലാണ്. നടി നിത്യാ മേനോന്റെ പുതിയ മേക്കോവറാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രം ' അയണ്‍ ലേഡി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ജയലളിതയായി ചിത്രത്തില്‍ എത്തുന്നത് നിത്യ മേനോനാണ്. ഫസ്റ്റ്‌ലുക്ക് പോസ്റ്റിലെ താരത്തിന്റെ ചിത്രവും രാഷ്ട്രീയപ്രവേശന സമയത്തുള്ള ജയലളിതയുടെ മുഖവുമായി അസാധാരണമായ രൂപസാദൃശ്യമാണുള്ളത്.

ആ സമയങ്ങളില്‍ ജയലളിത ധരിക്കാറുളളത് പോലെ വെളുത്ത സാരിയണിഞ്ഞ് വട്ടപ്പൊട്ട് തൊട്ടാണ് നിത്യാ മേനോന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്ന പ്രിയദര്‍ശിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനയിച്ച ആദ്യ ചിത്രം 'വെണ്‍നിറ ആടൈ' മുതല്‍ അപ്പോളോ ആശുപത്രിയിലെ അവസാന നാളുകള്‍ വരെയുള്ള ജയലളിതയുടെ സിനിമാ-രാഷ്ട്രീയ ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ജയലളിതയുടെ ബയോപിക്ക് ചെയ്യുന്നതില്‍ അവര്‍ സന്തുഷ്ടയാണ്. 'പ്രിയദര്‍ശിനി അഭിമുഖത്തില്‍ പറഞ്ഞു. ജയയുടെ രണ്ടാം ചരമവാര്‍ഷികദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ജയലളിതയുടെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ എ.എല്‍ വിജയ്യും സിനിമ ചെയ്യുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW