Friday, May 24, 2019 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.39 AM

മണ്ഡലപൂജ 27 ന്‌

uploads/news/2018/12/270333/re2.jpg

ശബരിമല: നാല്‍പ്പത്തിയൊന്നു നാള്‍ നീണ്ട മണ്ഡലകാലത്തിനു സമാപനംകുറിച്ച്‌ 27 നു മണ്ഡലപൂജ നടക്കും. 27 ന്‌ ഉച്ചയ്‌ക്ക്‌ 12നു തന്ത്രി കണ്‌ഠര്‌ രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ്‌ മണ്ഡലപൂജ. അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താന്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ്‌ നടയ്‌ക്കു വച്ച തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 23-നു രാവിലെ 7.30 ന്‌ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നാരംഭിക്കും. 26 ന്‌ ഉച്ചയ്‌ക്ക്‌ ഒന്നിനു പമ്പയിലെത്തും. ഘോഷയാത്രയെ പമ്പാ ദേവസ്വം സ്‌പെഷല്‍ ഓഫീസര്‍ ജെ.ബി. ബാബു അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ വി.മധു എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ പമ്പാ ഗണപതിക്ഷേത്രത്തിലേക്കാനയിക്കും. ഉച്ചകഴിഞ്ഞു മൂന്നുവരെ ഗണപതി ക്ഷേത്രത്തില്‍ ഭക്‌തര്‍ക്കു തങ്കയങ്കി ദര്‍ശിക്കാം.
മണ്ഡലപൂജയ്‌ക്കുശേഷം രാത്രി 10 നു ഹരിവരാസനം പാടി നടയടയ്‌ക്കും. തുടര്‍ന്നു മകരവിളക്ക്‌ ഉത്സവത്തിനായി 30 നു വൈകിട്ട്‌ അഞ്ചിനു നടതുറക്കും.

Ads by Google
Thursday 06 Dec 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW